രോഗവ്യാപനസാഹചര്യത്തില്‍ സ്കൂളുകള്‍ തുറക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രം അണ്‍ലോക് മാര്‍ഗരേഖ ഇറക്കിയെങ്കിലും എല്ലാ കാര്യങ്ങളിലും ഇളവ് നല്‍കാനാവില്ല. രോഗനിയന്ത്രണത്തിന് കര്‍ക്കശനിലപാട് എടുക്കണമെന്നാണ് സര്‍വകക്ഷിതീരുമാനം– മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് വിവരങ്ങള്‍ പങ്കുവയ്ക്കാനായി ഇന്ന് നടന്ന വാര്‍ത്താസമ്മേളനത്തിൽ രാജ്യത്തെ അണ്‍ലോക്ക് 5.0 യുമായി ബന്ധപ്പെട്ടുള്ള ഇളവുകളിലും മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി. അണ്‍ലോക്ക് 5.0 നിര്‍ദ്ദേശത്തിലുള്ള ഇളവുകൾ നടപ്പിലാക്കണം എന്നത് തന്നെയാണ് സംസ്ഥാന സർക്കാരിന്‍റെ ആഗ്രഹം.