ടി.ബി മുക്ത് ഭാരത് അഭിയാന്‍: വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കി

General

ടി.ബി മുക്ത് ഭാരത് അഭിയാന്റെ ഭാഗമായി അഞ്ചാമത് കേരള ബറ്റാലിയന്‍ എന്‍.സി.സി. കേഡറ്റുകള്‍, മൈ ഭാരത് വളണ്ടിയര്‍മാര്‍ എന്നിവര്‍ക്കായി കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പരിശീലനം സംഘടിപ്പിച്ചു. ജില്ലാ ടി.ബി ഓഫീസര്‍ ഡോ. പ്രിയ സേനന്‍ പരിശീലനം ഉദ്ഘാടനം ചെയ്തു. ക്ഷയരോഗ നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങളില്‍ യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിശീലനം സംഘടിപ്പിച്ചത്. സീനിയര്‍ പള്‍മനോളജിസ്റ്റ് ഡോ. എ. ജേക്കബ്, ജില്ലാ യൂത്ത് ഓഫീസര്‍ സ്റ്റെഫി ആന്‍ ഫിലിപ്പ്, ടി.ബി- എച്ച്.ഐ.വി. കോ-ഓര്‍ഡിനേറ്റര്‍ വി.ജെ ജോണ്‍സണ്‍, സീനിയര്‍ ട്രീറ്റ്‌മെന്റ് സൂപ്പര്‍വൈസര്‍ എസ്. ശാന്തി, ടി.ബി എച്ച്.വി പി. പ്രണവ്, സീനിയര്‍ ലാബ് സൂപ്പര്‍വൈസര്‍ ജെ. ജെയ്മി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *