‘എയിംസിന് ഏക്കർ കണക്കിന് സ്ഥലം വിട്ടുതരാൻ നിരവധി ആളുകൾ ഉണ്ട്, അനുയോജ്യമായ 4 സ്ഥലങ്ങൾ കണ്ടെത്തി’; കെ മുരളീധരൻ

General

കേരളത്തിൽ എയിംസ്, അനുയോജ്യമായ 4 സ്ഥലങ്ങളാണ് കണ്ടെത്തിയതെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. നിയമസഭയിൽ പറഞ്ഞത് നാലെന്നാണ്. പിന്നീടാണ് ഏക്കർ കണക്കിന് സ്ഥലം വിട്ടുതരാൻ പലരും ഉണ്ടെന്നറിഞ്ഞത്. വാശി പിടിക്കേണ്ട കാര്യമില്ല. കേന്ദ്രം നോക്കിയിരിക്കുകയാണ് കേരളത്തിൽ തർക്കം ഉണ്ടോ എന്നറിയാൻ. നല്ല തീരുമാനങ്ങൾ വരുമ്പോൾ തർക്കിക്കേണ്ട കാര്യമില്ല. കേരളത്തിൽ എയിംസിനായി ഏക്കർ കണക്കിന് സ്ഥലങ്ങൾ വിട്ടുതരാൻ തയ്യാറായി നിരവധി ആളുകൾ ഉണ്ടെന്ന് കെ മുരളീധരൻ വ്യക്തമാക്കി.

മാനന്തവാടി മെഡിക്കൽ കോളേജിന് സ്ഥല ലഭ്യത അനിവാര്യമാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഏറ്റെടുക്കുമെന്ന് പറഞ്ഞ സ്ഥലം റിസർവേർഡ് ഫോറസ്റ്റ് ആണ്. അവിടെനിന്ന് ഒരു ചെടി പോലും വെട്ടാൻ കേന്ദ്രം അനുവദിക്കില്ല. കത്തിടപാട് മാത്രം നടത്തിയിട്ട് കാര്യമില്ല. ഇപ്പോഴെങ്കിലും ശ്രദ്ധിച്ചില്ലെങ്കിൽ അടുത്തവർഷം അംഗീകാരം പോകും.

50 ഏക്കർ സ്ഥലം സർക്കാരിന്റെ കൈയിലുണ്ട്. സ്ഥലത്തിൻറെ ലഭ്യത കൂടി പരിശോധിക്കും, ശേഷം തീരുമാനം. എം പി വീരേന്ദ്രകുമാർ നൽകിയ അമ്പതേക്കർ സ്ഥലം സർക്കാരിൻറെ കയ്യിലുണ്ട്. ഇനി നീട്ടിക്കൊണ്ടു പോകില്ല. ഒരു കാര്യം ഉറപ്പ്, മാനന്തവാടിയിൽ മെഡിക്കൽ കോളേജ് എങ്കിൽ കൽപ്പറ്റയിൽ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ഉണ്ടാകും. കഴിഞ്ഞ സർക്കാരിൻറെ കാലത്ത് ജാഗ്രതയുണ്ടായില്ല.

ഇടുക്കി, വയനാട്, കാസർഗോഡ് ജില്ലകളിലാണ് ആരോഗ്യവകുപ്പിന് വേണ്ടത്ര സ്റ്റാഫുകൾ ഇല്ലാത്തത്, വേണ്ട നടപടികൾ സ്വീകരിക്കും. മാനന്തവാടി മെഡിക്കൽ കോളേജിന് സ്ഥലം ഏറ്റെടുക്കുന്നതിൽ ലഭ്യത കൂടി പരിശോധിച്ച ശേഷം തീരുമാനമെന്നും മുരളീധരൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *