വിജയ്ക്ക് നിർണായക മണിക്കൂറുകൾ; ഗവർണർ നാളെ കേരളത്തിലേക്ക് മടങ്ങും, VCK പിന്തുണച്ചേക്കും

General

TVK അധ്യക്ഷൻ വിജയ്ക്ക് നിർണായക മണിക്കൂറുകൾ. ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ നാളെ കേരളത്തിലേക്ക് മടങ്ങും. രാവിലെ 7.10 നാണ് യാത്ര തിരിയ്ക്കുക. VCK തീരുമാനം ഉടൻ ഉണ്ടാകും. പിന്തുണയുടെ കാര്യം VCK ഉടൻ പ്രഖ്യാപിക്കും. VCK തീരുമാനം സർക്കാർ രൂപീകരണത്തിൽ നിർണായകമാണ്. VCK യുടെ രണ്ട് സീറ്റുകൾ കൂടി ലഭിച്ചാൽ വിജയ്ക്ക് സർക്കാർ രൂപീകരിയ്ക്കാം.

തമിഴ്‌നാട്ടിലെ ചെറിയൊരു പ്രാദേശിക പാർട്ടിയായ വിസികെ. 234 നിയോജക മണ്ഡലങ്ങളിലായി പരന്ന് കിടക്കുന്ന തമിഴ്‌നാട്ടിൽ വിടുതലൈ ചിരുത്തൈകൾ കച്ചിക്ക് രണ്ട് എംഎൽഎമാരാണുള്ളത്. ദലിത് രാഷ്ട്രീയം, സാമൂഹ്യനീതി, തമിഴ്‌ ദേശസ്നേഹം എന്നിവയെ അടിസ്ഥാനമാക്കി 1990ൽ തോൾ മാധവൻ സ്ഥാപിച്ച പാർട്ടിയാണ്. ഇന്ത്യയിലെ ജാതി അസമത്വത്തിനെതിരായി അംബേദ്കറുടെ ഉയർത്തിക്കാട്ടിയ ജാതി ഉന്മൂലനം ലക്ഷ്യമിട്ടാണ് ഈ പാർട്ടി പ്രവർത്തിക്കുന്നത്.

വിസികെ അധ്യക്ഷൻ പെരുമാവളവൻ ശനിയാഴ്ച രാവിലെ 10 മണിയോടെ നിർണായക വാർത്താസമ്മേളനം വിളിച്ചിരുന്നു. എന്നാൽ ഉച്ചകഴിഞ്ഞിട്ടും വാർത്താസമ്മേളനം നീണ്ടുപോകുന്ന സാഹചര്യമാണ് കാണാനായത്. പാർട്ടിയുടെ രണ്ട് എംഎൽഎമാർക്കൊപ്പം വിസികെ അധ്യക്ഷൻ മാധ്യമങ്ങളെ കാണുമെന്നാണ് അറിയിച്ചിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള പെരുമാവളവൻ്റെ രാഷ്ട്രീയ നിലപാട് ടിവികെയുടെ സർക്കാർ രൂപീകരണത്തിൽ ഏറെ നിർണായകമാണ്.

Leave a Reply

Your email address will not be published. Required fields are marked *