തിരുവനന്തപുരം സെന്‍ട്രലില്‍ ഇടതുപക്ഷത്ത് നിന്ന് സ്ഥാനാര്‍ഥിയെ എത്തിക്കാന്‍ ബിജെപി. എല്‍ഡിഎഫ് ഘടകകക്ഷി നേതാവുമായി
ചര്‍ച്ച നടത്തി. മുന്‍മന്ത്രിയായ നേതാവ് തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയായേക്കും.
കേരളാ കോണ്‍ഗ്രസ് പശ്ചാത്തലമുള്ള എല്‍ഡിഎഫിലെ ഒരു നേതാവിനെയാണ് ബിജെപി തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റില്‍ മത്സരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. രണ്ട് ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്ത് വന്നപ്പോഴും തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റ് ഒഴിച്ചിട്ടിരിക്കുകയാണ് ബിജെപി. നേരത്തെ തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റില്‍ നിന്ന് ജയിക്കുകയും മന്ത്രിയാകുകയും ചെയ്ത ഇടത് നേതാവുമായി ചര്‍ച്ച തുടരുന്നതിനാലാണ് സ്ഥാനാര്‍ഥിയെ നിലവില്‍ പ്രഖ്യാപിക്കാതിരിക്കുന്നതെന്നാണ് വിവരം.
സിപിഐഎം നേതൃത്വവും അദ്ദേഹവുമായി ബന്ധപ്പെടുന്നുണ്ട്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പരിഗണിക്കാനുള്ള സാധ്യതകളാണ് തേടുന്നത്. എന്നാല്‍ ആന്റണി രാജു ഇക്കാര്യത്തില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നതില്‍ വ്യക്തതയില്ല.