വിഴിഞ്ഞത്തെത്തിയ ആദ്യകപ്പലിൽ നിന്ന് ക്രെയിനുകൾ ഇറക്കി

Kerala

വിഴിഞ്ഞം തുറമുഖത്ത് എത്തിയ ഷെൻഹുവ 15 കപ്പലിൽ നിന്നും ക്രെയിനുകൾ ഇറക്കി തുടങ്ങി. യാർഡ് ക്രെയിനാണ് കപ്പലിൽ നിന്നും ബെർത്തിലേക്ക് ആദ്യം ഇറക്കിയത്. കടൽ ശാന്തമായതിനെത്തുടർന്നാണ് ഇന്ന് ക്രെയിൻ ഇറക്കാൻ സാധിച്ചത്. നാല് ദിവസത്തിനകം മറ്റ് രണ്ട് ക്രെയിനുകൾ കൂടി ബെർത്തിലേക്ക് ഇറക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

ആകെ 3 ക്രെയിനുകളാണ് ചൈനയിൽ നിന്ന് എത്തിയ ഷെൻഹുവ 15 കപ്പലിൽ ഉള്ളത്. കടൽ ശാന്തമാകാത്തതും, ചൈനീസ് ജീവനക്കാർക്ക് എമിഗ്രേഷൻ ക്ലിയറൻസ് ലഭിക്കാത്തതിനെ തുടർന്നും ആഘോഷപൂർവം സ്വീകരണം നൽകി നാലു ദിവസമായിട്ടും ക്രെയിനുകൾ ഇറക്കാനായിരുന്നില്ല

.

Leave a Reply

Your email address will not be published. Required fields are marked *