നടക്കല്‍:കളഞ്ഞുകിട്ടിയ പണമടങ്ങിയ പേഴ്‌സ് ഉടമസ്ഥന് തിരികെ നല്‍കിയ
നടക്കല്‍ ആദിവാസി കോളനിയിലെ അഖിലിന്റെ സത്യസന്ധത മാതൃകയാകുന്നു. കരിങ്ങാരി ഗവ.യു.പി സ്‌കൂളിലെ ആറാംതരം വിദ്യാര്‍ത്ഥിയായ അഖിലിന്റെ സത്യസന്ധതയെ കുറിച്ച് പെഴ്‌സിന്റെ ഉടമസ്ഥനും, അധ്യാപക വിദ്യാര്‍ത്ഥിയുമായ റാഫി തന്റെ ഫെയ്‌സ് ബുക്കില്‍ കുറിച്ച വരികള്‍ ഹൃദയസ്പര്‍ശിയാകുന്നു.ഫീസടയ്ക്കാനായി വെച്ച പണവും മറ്റ് നിരവധി രേഖകളും നഷ്ടപ്പെട്ട വിഷമത്തിലിരിക്കുമ്പോഴാണ് തനിക്ക് അവിചാരിതമായി അഖിലിന്റെ നന്മ മനസ് തുണയായതെന്ന് റാഫി പറയുന്നു.