ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ ക്രിട്ടിക്കൽ കെയർ യൂണിറ്റ് വിപുലീകരിച്ചു

General

മേപ്പാടി: ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ തീവ്ര പരിചരണ സംവിധാനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി സജ്ജമാക്കിയ ‘ആസ്റ്റർ അഡ്വാൻസ്ഡ് ക്രിട്ടിക്കൽ കെയർ യൂണിറ്റ്’ (Aster Advanced Critical Care Unit) എക്സിക്യൂട്ടീവ് ട്രസ്റ്റീ യു. ബഷീർ ഉദ്ഘാടനം ചെയ്തു.
അത്യാധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ യൂണിറ്റ് നിലവിൽ വന്നതോടെ ആശുപത്രിയിലെ ആകെ ഐ.സി.യു. കിടക്കകളുടെ എണ്ണം 100-ൽ നിന്ന് 110 ആയി ഉയർന്നു. അത്യാസന്ന നിലയിലുള്ള രോഗികൾക്ക് കൂടുതൽ മികച്ചതും വേഗത്തിലുള്ളതുമായ തീവ്രപരിചരണം ഉറപ്പാക്കാൻ ഈ വിപുലീകരണം സഹായകമാകും. ചടങ്ങിൽ മെഡിക്കൽ സൂപ്രണ്ട് ഡോ. സാറാ ചാണ്ടി, അഡീഷണൽ മെഡിക്കൽ സൂപ്രണ്ട് ഡോ. അരുൺ അരവിന്ദ്, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. ഷമീർ ഇസ്മായിൽ, ജനറൽ അഡ്മിനിസ്ട്രേഷൻ വിഭാഗം ചീഫ് സൂപ്പി കല്ലങ്കോടൻ, ഡെപ്യൂട്ടി ജനറൽ മാനേജർ ഡോ. ഷാനവാസ്‌ പള്ളിയാൽ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *