ചെറിയ സ്ലാബിന് മുകളില്‍നിന്ന് നിഷ്പ്രയാസം ഇന്നോവ വളച്ചെടുത്ത ഡ്രൈവര്‍ പി.ജെ. ബിജുവാണ് സൈബര്‍ ലോകത്തെ താരമായി മാറിയിരുന്നു. രണ്ടു പേര്‍ക്ക് നന്നായൊന്നു നിന്നുതിരിയാന്‍ ഇടമില്ലാത്ത ഈ സ്ലാബിനുമുകളില്‍ പാര്‍ക്ക് ചെയ്‍തിരുന്നു ടൊയോട്ട ഇന്നോവ പുഷ്‍പം പോലെ റോഡിലേക്കിറക്കി ഓടിച്ചങ്ങു പോകുകയായിരുന്നു ബിജു. ജനം കയ്യടിയോടെയാണ് ആ വീഡിയോയെ ഏറ്റെടുത്തത്. ദേശീയ മാധ്യമങ്ങൾ അടക്കം ഇത് വാർത്തയാക്കി. ബിജുവിന്റെ അസാമാന്യ ഡ്രൈവിങ് പാടവും തന്നെയാണ് വിഡിയോയിൽ കാണാനാകുക. എന്നാൽ ഇതിന് പിന്നാലെ മറ്റൊരു വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അതേ സ്ഥലത്ത് തന്നെ മറ്റൊരു കാർ പാർക് ചെയ്യാനുള്ള ശ്രമം. പക്ഷേ ആ ശ്രമം പാളിപ്പോയി എന്നതാണ് സത്യം. സ്ലാബിന് കുറുകെ കുടുങ്ങിക്കിടക്കുന്ന കാറാണ് വിഡിയോയിൽ കാണുന്നത്. കൃത്യമായി പാർക് ചെയ്യാൻ ഡ്രൈവർ പരമാവധി ശ്രമിക്കുന്നുണ്ട്. ഡ്രൈവറെ പിന്തുണക്കാനും രണ്ട് പേരുണ്ട്.എന്നിട്ടും പരാജയപെട്ടു