പുതു വസ്ത്ര കിറ്റുകൾ നൽകി
കല്പറ്റ: കാമരാജ് ഫൗണ്ടേഷൻ ഓഫ് ഇൻഡ്യയുടെ ആഭിമുഖ്യത്തിൽ ലയാറ വെഡ്ഡിംഗ്സിന്റെ സഹകരണത്തോടെ വയനാട് ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട നിർധനരായ കുടുംബങ്ങൾക്കും ആദിവാസികൾക്കും വേണ്ടിയുള്ള പുതു വസ്ത്ര കിറ്റുകളുടെ വിതരണോദ്ഘാടനം മുൻ മന്ത്രിയും എം.എൽ.എയുമായ മാത്യു ടി.തോമസ് നിർവ്വഹിച്ചു. കേരള സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻ കുട്ടി, കാമരാജ് ഫൗണ്ടേഷൻ ഓഫ് ഇൻഡ്യയുടെ അഖിലേന്ത്യാ പ്രസിഡൻറും മുൻ മന്ത്രിയുമായ ഡോ. എ. നീലലോഹിതദാസ്, കാമരാജ് ഫൗണ്ടേഷൻ ഓഫ് ഇൻഡ്യയുടെ സംസ്ഥാന പ്രസിഡൻറ് പി.കെ. കബീർ സലാല, എൻ.സി.മോയിൻ കുട്ടി ,വയനാട് ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് ചെയർമാൻ ജുനൈദ് കൈപ്പാണി എന്നിവർ സന്നിഹിതരായിരുന്നു.വയനാട് ജില്ലാ കോർഡിനേറ്റർ സുമ പള്ളിപ്രം , പി.ടി.യൂനുസ് പുറക്കാട്ടിരി, പി.എം.ജലീൽ പുറക്കാട്ടിരി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.