ഡി വൈ എഫ് ഐ കാൽനട പ്രചാരണ ജാഥ നടത്തി

Wayanad

കൽപ്പറ്റ:ഇന്ത്യയെ മത രാഷ്ട്രമാക്കരുത് എന്ന മുദ്രാവാക്യമുയർത്തി ഡി വൈ എഫ് ഐ ആഗസ്റ്റ് 15 ന് ബ്ലോക്ക് കേന്ദ്രങ്ങളിൽ നടത്തുന്ന സെക്കുലർ സ്ട്രീറ്റിൻ്റെ പ്രപ്രചരണാർത്ഥം ഡി വൈ എഫ് ഐ കൽപ്പറ്റ മണ്ഡലം പ്രചരണ ജാഥ വൈത്തിരി, പൊഴുതന, അച്ചു രാനം മേഖലകളിൽ പര്യടനം നടത്തി. വൈത്തിരിയിൽ നൽകിയ സ്വീകരണത്തിൽ എസ് ചിത്രകുമാർ സ്വാഗതo പറഞ്ഞു, കെ ഗണേഷ് അദ്യക്ഷനായി, പൊഴുതനയിൽ നൽകിയ സ്വീകരണത്തിൽ അഫ്സൽ സ്വാഗതo പറഞ്ഞു, വിനോദ് അദ്യക്ഷനായി, അച്ചൂരാനം ആറാം മൈലിൽ നൽകിയ സ്വീകരണത്തിൽ സൈനുൽ ആബിദ് സ്വാഗതo പറഞ്ഞു ജെറീഷ് അദ്യക്ഷനായി. സ്വീകരണ ങ്ങൾക്ക് ജാഥാ ക്യാപ്റ്റൻ ജിതിൻ കെ ആർ നന്ദി പറഞ്ഞു. വിവിദ കേന്ദ്രങ്ങളിൽ ജാഥാംഗങ്ങളായ അർജുൻ ഗോപാൽ, സി ഷംസുദ്ദീൻ’എം രമേഷ്,ജോബിസൺ ജയിംസ്,ജംഷിദ് പി, അദീന ഫ്രാൻസിസ് , ജാനിഷ ,എം ബിജുലാൽ, ഹരിശങ്കർ,ബിനീഷ് മാധവ് തുടങ്ങിയ വർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *