ഐ.പി.എല്‍ 13ാം സീസണിനായി യു.എ.ഇയിലെത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ വൈസ് ക്യാപ്റ്റൻ സുരേഷ് റെയ്ന ടൂര്‍ണമെന്റില്‍ നിന്നു പിന്മാറിയത് ടീമിനെ ഞെട്ടിച്ച കാര്യമാണ്. തികച്ചും വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് റെയ്നയുടെ പിന്മാറ്റമെന്നായിരുന്നു സി.എസ്.കെ ട്വിറ്ററിലൂടെ അറിയിച്ചത്. ഇപ്പോഴിതാ മറ്റൊരു സൂപ്പര്‍ താരം കൂടി ടൂര്‍ണമെന്റില്‍ നിന്ന് വിട്ടു നില്‍ക്കുമെന്നാണ് വിവരം.
സ്പിന്നര്‍ ഹര്ഭജന് സിംഗും ഈ സീസണില്‍ നിന്നു പിന്മാറുന്നതായാണ് റിപ്പോര്‍ട്ടുകള്‍. യു.എ.ഇയിലെത്തിയ ചെന്നെ ടീമിനൊപ്പം ഹര്ഭജന് ഇല്ലായിരുന്നു. ചെന്നൈയില്‍ നടന്ന ക്യാമ്പില്‍ നിന്നും ഹര്ഭജന് വിട്ടുനിന്നിരുന്നു. സഹതാരങ്ങള്‍ക്ക് കോവിഡ് കൂടി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഹര്ഭജന് ടീമിനൊപ്പം ചേരാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറുന്നതായാണ് അറിയുന്നത്