ബഖാലകളിൽ സൗദിവത്ക്കരണം;മലയാളികളടക്കം ആശങ്കയിൽ

General

ജിദ്ദ:കടകളിൽ അഥവാ ബഖാലകളിൽ സൗദിവത്ക്കരണം കൊണ്ട് വരുന്നതിനെക്കുറിച്ച് പുതിയ പഠനം ഗൗരവമായി നടക്കുന്നതായി സൗദി മാനവ വിഭവശേഷി മന്ത്രാലയത്തിലെ വാണിജ്യ മേഖല സ്വകാര്യവത്ക്കരണ ഡയറക്ടർ അബ്ദുൽ സലാം അൽ തുവൈജിരി വ്യക്തമാക്കി.
സർക്കാർ ഏജൻസികളുടെ സഹായത്തോടെ സൗദിവത്ക്കരണം വേഗത്തിൽ നടപ്പിലാക്കുന്നതിനുള്ള സാധ്യതകളാണ് നടക്കുന്നത്.
ബിനാമി കച്ചവടക്കാർക്ക് അവരുടെ പദവി ശരിയാക്കുന്നതിനായി വാണിജ്യ മന്ത്രാലയം 180 ദിവസത്തെ കാലാവധി അനുവദിച്ചിട്ടുണ്ട്. നിരവധി സ്വകാര്യ സ്ഥാപനങ്ങൾ സ്വദേശികൾക്ക് ജോലി നൽകുന്നതിനു സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും അധികൃധർ പറയുന്നു.

സൗദിയിലെ ചെറുകിട വ്യാപാര മേഖല ഉടച്ച് വാർക്കുന്നതിൻ്റെയും ബിനാമി ബിസിനസ് അവസാനിപ്പിക്കുന്നതിൻ്റെയും ഭാഗമായാണു ബഖാല സൗദിവത്ക്കരണത്തെക്കുറിച്ചു പഠിക്കുന്നത്.
ബഖാലകളിൽ സൗദിവത്ക്കരണം നിർബന്ധമായാൽ മലയാളികളടക്കമുള്ള നിരവധി പ്രവാസികളെ അത് ദോഷകരമായി ബാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *