മാരിടൈം സർവകലാശാല പ്രവേശനം: മേയ് 16 വരെ അപേക്ഷ നൽകാം:ചെന്നൈ,  മുംബൈ, കൊച്ചി, വിശാഖപട്ടണം, കൊൽക്കത്ത കാമ്പസുകളിൽ

Education & Career

കേന്ദ്രസർവകലാശാലയായ ചെന്നൈ ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റിയിൽ (ഐ.എം.യു.) വിവിധ ബി.ടെക്., ബി.എസ്സി., ബി.ബി.എ., എം.ടെക്., എം.ബി.എ., ഡിപ്ലോമ പ്രോഗ്രാമുകളിലെ 2022’23 അധ്യയനവർഷത്തെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.

ചെന്നൈ, മുംബൈ, കൊച്ചി, വിശാഖപട്ടണം, കൊൽക്കത്ത കാമ്പസുകളിലാണ് പ്രോഗ്രാമുകൾ നടത്തുന്നത്.

യു.ജി. പ്രോഗ്രാമുകൾ

1.ബി.ടെക്.: മറൈൻ എൻജിനിയറിങ് (ചെന്നൈ, കൊൽക്കത്ത, മുംബൈ), നേവൽ ആർക്കിടെക്ചർ ആൻഡ് ഓഷ്യൻ എൻജിനിയറിങ് (വിശാഖപട്ടണം)

2.ബി.എസ്സി.: നോട്ടിക്കൽ സയൻസ് (ചെന്നൈ, കൊച്ചി, നവി മുംബൈ)

3.ഡിപ്ലോമ ഇൻ നോട്ടിക്കൽ സയൻസ് (ചെന്നൈ, നവി മുംബൈ)

4.ബി.ബി.എ.: ലോജിസ്റ്റിക്സ്, റീട്ടെയിലിങ് ആൻഡ് ഇകൊമേഴ്സ് (ചെന്നൈ, കൊച്ചി)

5.അപ്രന്റീസ്ഷിപ്പ് എംബഡഡ് ബി.ബി.എ.: മാരിടൈം ലോജിസ്റ്റിക്സ് (വിശാഖപട്ടണം)

ബി.ടെക്./ബി.എസ്സി./ഡിപ്ലോമ പ്ലസ് ടു, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് പഠിച്ച് മൂന്നിനുംകൂടി 60 ശതമാനം മാർക്ക് വാങ്ങി ജയിക്കണം. ബി.ഇ./ബി.ടെക്. അല്ലെങ്കിൽ, നിശ്ചിതവിഷയത്തിൽ ബി.എസ്സി. ഉള്ളവർക്ക് ഡിപ്ലോമയ്ക്ക് അപേക്ഷിക്കാം. ബി.ബി.എ. (രണ്ടിനും): പ്ലസ്ടു മൊത്തത്തിൽ 60 ശതമാനം മാർക്ക് വാങ്ങി ജയിക്കണം.

എല്ലാ പ്രോഗ്രാമുകൾക്കും അപേക്ഷാർഥിക്ക് ഇംഗ്ലീഷിന് 10ലോ 12ലോ 50 ശതമാനം മാർക്ക് വേണം. സംവരണവിഭാഗക്കാർക്ക് മാർക്ക്/പ്രായം ഇളവുണ്ട്. ചില പ്രോഗ്രാമുകൾക്ക് അവിവാഹിതർക്കേ പ്രവേശനമുള്ളൂ. ചിലത് റെസിഡൻഷ്യൽ രീതിയിലാകും.

പി.ജി. പ്രോഗ്രാമുകൾ

എം.ടെക്.: നേവൽ ആർക്കിടെക്ചർ ആൻഡ് ഓഷ്യൻ എൻജിനിയറിങ് (വിശാഖപട്ടണം), ഡ്രഡ്ജിങ് ആൻഡ് ഹാർബർ എൻജിനിയറിങ് (വിശാഖപട്ടണം), മറൈൻ എൻജിനിയറിങ് ആൻഡ് മാനേജ്മെന്റ് (കൊൽക്കത്ത)

എം.ബി.എ.: ഇന്റർനാഷണൽ ട്രാൻസ്പോർട്ടേഷൻ ആൻഡ് ലോജിസ്റ്റിക്സ് മാനേജ്മെന്റ് (ചെന്നൈ, കൊൽക്കത്ത, വിശാഖപട്ടണം, കൊച്ചി), പോർട്ട് ആൻഡ് ഷിപ്പിങ് മാനേജ്മെന്റ് (ചെന്നൈ, കൊച്ചി).

അപേക്ഷ

അപേക്ഷ www.imu.edu.in ലെ ‘അഡ്മിഷൻസ് 2022’23’ ലിങ്ക് വഴി മേയ് 16 വരെ നൽകാം. ബി.ബി.എ. അപേക്ഷ മേയ് 25 വരെ നൽകാം.

ഐ.എം.യു. സി.ഇ.ടി.

ബി.ബി.എ. പ്രവേശനരീതി പിന്നീടറിയിക്കും. മറ്റു ബിരുദ/ഡിപ്ലോമ പ്രോഗ്രാമുകളിലെ പ്രവേശനം ഐ.എം.യു. കോമൺ എൻട്രൻസ് ടെസ്റ്റ് (സി.ഇ.ടി.) വഴിയാണ്. ഇംഗ്ലീഷ്, ജനറൽ ആപ്റ്റിറ്റിയൂഡ്, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയിൽനിന്ന് 200 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഉണ്ടാകും. എല്ലാ പ്രവേശനപരീക്ഷകളും കംപ്യൂട്ടർ അധിഷ്ഠിത രീതിയിൽ 2022 മേയ് 29ന് (ഞായർ) നടത്തും. മേയ് 19ന് മോക് ടെസ്റ്റ് ഉണ്ടാകും. കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ: കോഴിക്കോട്, കൊച്ചി, കണ്ണൂർ, കൊല്ലം, കോട്ടയം, തൃശ്ശൂർ, തിരുവനന്തപുരം.

Leave a Reply

Your email address will not be published. Required fields are marked *