10 ദിവസത്തിനുള്ളിൽ 2.0 ന്റെ റെക്കോഡ് തകർത്ത് ആർആർആർ

Movies

റിലീസ് ചെയ്ത് പത്ത് ദിവസങ്ങൾ പിന്നിടുമ്പോൾ 820 കോടിയോളം വരുമാനം നേടി രൗജമൗലിയുടെ ആർ.ആർ.ആർ. രജനികാന്തിനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്ത 2.o യുടെ വരുമാനത്തെ മറികടന്നിരിക്കുകയാണ്. ഏറ്റവും വരുമാനം നേടിയ ഇന്ത്യൻ സിനിമകളുടെ പട്ടികയിൽ ആറാമതാണ് ആർആർആറിന്റെ നിലവിലെ സ്ഥാനം. ആമീർ ഖാൻ നായകനായ ദംഗലാണ് ഈ പട്ടികയിൽ ഒന്നാമത്. രാജമൗലിയുടെ തന്നെ ബാഹുബലി 2 ആണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്.

റിലീസിന് മുമ്പ് തന്നെ കോടികളുടെ ബിസിനസ് ചിത്രം സ്വന്തമാക്കിയിരുന്നു. 450 കോടി രൂപയിൽ ഒരുങ്ങിയ ചിത്രം റിലീസിന് മുമ്പ് തന്നെ 325 കോടി രൂപയാണ് സ്വന്തമാക്കിയത്. ഡിജിറ്റൽ സാറ്റ്ലൈറ്റ് അവകാശത്തിലൂടെയാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. സീ 5, നെറ്റ്ഫ്ളിക്സ്, സ്റ്റാർഗ്രൂപ്പ് മുതലായവയാണ് റൈറ്റ് സ്വന്തമാക്കിയ കമ്പനികൾ. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകൾക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രം പുറത്തിറങ്ങി.

രാംചരൺ, ജൂനിയർ എൻ.ടി.ആർ. എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആലിയ ഭട്ട്, അജയ് ദേവ്ഗൺ എന്നിവരെക്കുടാതെ ശ്രീയ ശരൺ, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസൺ ഡൂഡി, റേ സ്റ്റീവൻസൺ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചരിത്രവും ഫിക്ഷനും കൂട്ടിചേർത്തൊരുക്കിയ ചിത്രത്തിന്റെ കഥ കെ.വി വിജയേന്ദ്രപ്രസാദിന്റേതാണ്. ജൂനിയർ എൻ.ടി.ആർ. കൊമരം ഭീം ആയും രാം ചരൺ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിൽ സീത എന്ന കഥാപാത്രത്തെടയാണ് ആലിയ അവതരിപ്പിക്കുന്നത്.

ഡി.വി.വി. ദാനയ്യയാണ് ചിത്രത്തിന്റെ നിർമ്മാതാവ്. കെ. കെ. സെന്തിൽകുമാർ ഛായാഗ്രഹണം. സംഗീതം: എം.എം. കീരവാണി.

Leave a Reply

Your email address will not be published. Required fields are marked *