ദിബ്രുഗഢ്: അസമില്‍ 33 കെ.വി. ഇലക്ട്രിക് ട്രാന്‍സ്മിഷന്‍ ടവര്‍ പൊളിച്ച് കടത്താന്‍ ശ്രമിച്ച ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
ആകാശ് ബരൂഹ, ഹിരണ്യ ഖര്‍ഗോറിയ, ശങ്കര്‍ പാട്ടോര്‍, മോനു മുറ, ധരംബീര്‍ ബുറഗോഹിന്‍, പുലു ഗോഹിന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
.
ഏകദേശം നാല് ക്വിന്റലോളം വരുന്ന മോഷണമുതല്‍ ഇവരില്‍നിന്ന് കണ്ടെടുത്തതായും കേസില്‍ അന്വേഷണം തുടരുകയാണെന്നും ദിബ്രുഗഢ് എസ്.പി. ശ്വേതാങ്ക് മിശ്ര പറഞ്ഞു. ഈ സംഘം ഇത്തരത്തില്‍ മുന്‍പും പൊതുമുതലുകള്‍ മോഷ്ടിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.