iPhone 12 വാങ്ങാം വന്‍ വിലക്കുറവില്‍

Business

ദില്ലി: ഐഫോണ്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന വ്യക്തികള്‍ക്ക് വന്‍ ഓഫര്‍ വാഗ്ദാനം ചെയ്ത് ആപ്പള്‍ ഐസ്റ്റോര്‍ ‍,രാജ്യത്തെ ആപ്പിൾ ഉപകരണങ്ങളുടെ ഔദ്യോഗിക റീസെല്ലറായ ആപ്പിള്‍ ഐസ്റ്റോര്‍ ഇന്ത്യ, ആപ്പിൾ ഐഫോൺ 12 വെറും 38,990 രൂപയ്ക്ക് വാങ്ങാൻ ഉപഭോക്താക്കള്‍ക്ക് അവസരം ഒരുക്കുന്നതാണ് പുതിയ ഓഫര്‍.

മറ്റ് ഓൺലൈൻ റീട്ടെയിൽ സ്റ്റോറുകളിൽ 65,900 രൂപയ്ക്കാണ് ആപ്പിള്‍ ഐഫോണ്‍12 ലഭിക്കുന്നത്. എന്നാല്‍ ആപ്പിള്‍ ഐസ്റ്റോറില്‍ കിഴിവുകളും ക്യാഷ്ബാക്ക് ഓഫറുകളും ഇല്ലാതെ 61,900 രൂപയ്ക്ക് വിൽക്കുന്നുണ്ട്. അതായത് 5000 രൂപയുടെ ഇന്‍സ്റ്റന്‍റ് കിഴിവ് നല്‍കുന്നു. 
.
ഇതിന് പുറമേ എച്ച്ഡിഎഫ്സി ബാങ്ക് ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ആപ്പിൾ ഐഫോൺ 12 വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് 4000 രൂപ ക്യാഷ്ബാക്ക് ലഭിക്കും. ബാങ്ക് ക്യാഷ്ബാക്കും സ്റ്റോർ ഡിസ്കൗണ്ടും ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് ആപ്പിൾ ഐഫോൺ 12 വെറും 56,900 രൂപയ്ക്ക് വാങ്ങാം.

ഇതിന് പുറമേ ഉപഭോക്താക്കള്‍ക്ക് ആപ്പിള്‍ ഐസ്റ്റോര്‍ ഇന്ത്യയുടെ എക്സ്ചേഞ്ച് ഓഫർ കൂടി ലഭിക്കും. ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച്, ഉപഭോക്താക്കൾക്ക് അവരുടെ പഴയ സ്മാർട്ട്‌ഫോണുകൾ മാറ്റി നല്‍കി വീണ്ടും വിലക്കിഴിവ് നേടാം.

Leave a Reply

Your email address will not be published. Required fields are marked *