സൈബര്‍ തട്ടിപ്പ് ബോധവല്‍ക്കരണം; ഫുട്‌ബോള്‍ ഷൂട്ടൗട്ട് നടത്തി

മാനന്തവാടി: സൈബര്‍ ലോകത്തെ തട്ടിപ്പുകളെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിന്റെ ഭാഗമായി മാനന്തവാടി ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ ഫുട്‌ബോള്‍ ഷൂട്ടൗട്ട് സംഘടിപ്പിച്ചു. മാനന്തവാടി ഹൈസ്‌കൂള്‍ ഗ്രൗണ്ടിലായിരുന്നു പരിപാടി.മാനന്തവാടി പോലീസ് സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ആനന്ദ് ടി, എസ്‌ഐ സുനില്‍കുമാര്‍ കെ.എന്‍., എ.എസ്.ഐ. ഷെമ്മി, എസ്.സി.പി.ഒമാരായ സിദ്ധിഖ്, ഷിജു യു.വി. എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. സൈബര്‍ തട്ടിപ്പുകളെക്കുറിച്ച് കൂടുതല്‍ ബോധവല്‍ക്കരണം നടത്തുന്നതിന്റെ ഭാഗമായി മാനന്തവാടി എന്‍ജിനീയറിങ് കോളേജിലെ ഇരുപതോളം വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി വിവിധ മേഖലകളില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുമെന്ന് എസ്.ഐ […]

Continue Reading

യുഡിഎഫിന്റെത് തൊഴിലാളികളോടും വനിതകളോടും സഹാനുഭൂതിയുള്ള സര്‍ക്കാര്‍: മന്ത്രി അഡ്വ.ടി.സിദ്ദിഖ്

കല്‍പ്പറ്റ: തൊഴിലാളികളോടും വനിതകളോടും സഹാനുഭൂതിയുള്ള സര്‍ക്കാര്‍ ആണ് ഇന്ന് കേരളം ഭരിക്കുന്നത് എന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ: ടി സിദ്ദിഖ്. പ്രിയദര്‍ശിനി സൗജന്യ യാത്ര ലക്ഷക്കണക്കിന് തൊഴിലാളി വനിതകള്‍ക്കാണ് ഉപകാരപ്രദമായത്. ആശാവര്‍ക്കര്‍മാര്‍,അംഗന്‍വാടി വര്‍ക്കര്‍മാര്‍, ഹെല്‍പ്പര്‍മാര്‍ ഉള്‍പ്പെടെ കഴിഞ്ഞ കാലങ്ങളില്‍ അവഗണന നേരിട്ട തൊഴിലാളികള്‍ക്ക് ആത്മവിശ്വാസം നല്‍കിയത് യുഡിഎഫ് സര്‍ക്കാരാണ്. വര്‍ഷങ്ങള്‍ക്കുശേഷം തൊഴിലാളികള്‍ സന്തോഷത്തോടെ ഓണം കൊണ്ടാടിയത് ഈ സര്‍ക്കാര്‍ വന്നതിനുശേഷം ആണ്. സര്‍വ്വ മേഖലയിലെയും തൊഴിലാളികളെ ചേര്‍ത്തുപിടിക്കുന്ന സമീപനമാണ് സര്‍ക്കാരിനുള്ളത്.കേന്ദ്ര സര്‍ക്കാര്‍ തൊഴിലാളികളെ അവഗണിച്ചുകൊണ്ട് കുത്തക മാനേജ്‌മെന്റുകളുടെയും […]

Continue Reading

അതൃപ്തിയില്ല; ബിജെപി വിടുകയാണെന്ന റിപ്പോർട്ടുകൾ തള്ളി പത്മജ വേണുഗോപാൽ

2026 ഒക്ടോബർ 17 ശനി തോറ്റാലും ഗവര്‍ണര്‍ പദവിയോ, മറ്റ് ഭരണഘടനാപദവികളോ നല്‍കാമെന്ന് ബിജെപി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ പരിഗണന ലഭിക്കാതായി. ഇതില്‍ അതൃപ്തയായ പത്മജ ബിജെപി വിടാനുള്ള തീരുമാനത്തിലാണെന്നായിരുന്നു വാര്‍ത്ത കൊച്ചി: ബിജെപിയിൽ വേണ്ട പരിഗണന ലഭിക്കുന്നില്ലെന്നും പാർട്ടി വിടാനൊരുങ്ങുകയാണെന്നുമുള്ള വാർത്ത നിഷേധിച്ച് പത്മജ വേണുഗോപാൽ. താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്നും നിലവിൽ ബിജെപിയുമായി പ്രശ്‌നങ്ങളൊന്നുമില്ലെന്നും പത്മജ വ്യക്തമാക്കി. മാതൃഭൂമി ഡോട് കോമിനോട് സംസാരിക്കുകയായിരുന്നു അവർ. പാർട്ടിയുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മകളുടെ അടുത്തേക്ക് […]

Continue Reading

മെയിലിനോട് പിണറായി പ്രതികരിച്ചില്ല, അതുകൊണ്ടാണ് വീട്ടിൽ നേരിട്ടെത്തി ചുമരിൽ സമൻസ് പതിപ്പിച്ചത്; വിശദീകരിച്ച് ഇഡി

2026 ഒക്ടോബർ 17 ശനി തിരുവനന്തപുരം: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വീട്ടിലെത്തി സമൻസ് ചുമരിൽ പതിപ്പിച്ചതിൽ വിശദീകരണവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി). ഇന്നലെ മെയിലിൽ നോട്ടീസ് അയച്ചിരുന്നുവെന്നും എന്നാൽ ഇത് സ്വീകരിച്ചു കൊണ്ടുള്ള മറുപടി പ്രതികരണം പിണറായിയുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നും ഇ ഡി വ്യക്തമാക്കി. നോട്ടീസ് കൈപ്പറ്റിയെന്ന മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് വീട്ടിൽ നോട്ടിസ് പതിച്ചതെന്നും ഉദ്യോഗസ്ഥർ വിവരിച്ചു. പി എം എൽ എ പ്രകാരം നോട്ടീസ് ഏറ്റെടുക്കാൻ വിസമ്മതിച്ചാൽ […]

Continue Reading

ത്രിവർണ പതാകയുമേന്തി ആയിരങ്ങൾ ഒഴുകിയെത്തി, ദീപ്കെയും നേഹയും കസ്റ്റഡിയിലായിട്ടും ‘തിരംഗ യാത്ര’യിൽ ആളിക്കത്തി പ്രതിഷേധം; സംഘർഷഭരിതം ദില്ലി

2026 ഒക്ടോബർ 16 വെള്ളി ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളാൽ രാജ്യതലസ്ഥാനം ഇന്നും സമര-സംഘ‍ർഷ ഭൂമിയായി. കോക്ക്റോച്ച് ജനത പാർട്ടി (സി ജെ പി) പ്രഖ്യാപിച്ച ‘തിരംഗ യാത്ര’യും ഇതിനൊപ്പം തന്നെ എസ് എഫ് ഐ, ഡി വൈ എഫ് ഐ, ഐസ, എ ഐ എസ് എഫ്, എ ഐ വൈ എഫ് തുടങ്ങിയ വിദ്യാർഥി സംഘടനകളും പൗരാവകാശ പ്രവർത്തകരും ഒഴികിയെത്തിയതോടെ ദില്ലി സംഘർഷഭരിതമായി. കൊണാട്ട് പ്ലേസിലേക്ക് ത്രിവർണ […]

Continue Reading

മലപ്പുറത്ത് മന്ത്രവാദത്തിന്റെ മറവിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പ്രതി പിടിയിൽ

2026 ഒക്ടോബർ 16 വെള്ളി മലപ്പുറം: മലപ്പുറം എടവണ്ണയിൽ മന്ത്രവാദത്തിന്റെ മറവിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ജിലാനി തങ്ങൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന കുണ്ടുതോട് സ്വദേശി ജസീലാണ് അറസ്റ്റിലായത്. ചികിത്സ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 17കാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പ്രതി പീഡിപ്പിക്കുകയായിരുന്നു. എടവണ്ണ കുണ്ടുതോടുള്ള വീട്ടിൽ വെച്ചാണ് പീഡനത്തിന് ഇരയാക്കിയത്. ചികിത്സയ്ക്ക് വന്ന മാതാവുമായി സൗഹൃദബന്ധം പുലർത്തി പ്രതി ഇവരുടെ മകളെ പീഡിപ്പിക്കുകയായിരുന്നു. രണ്ട് മാസത്തിലേറെയായി ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ എടവണ്ണ പൊലീസും നിലമ്പൂർ […]

Continue Reading

നവംബർ മൂന്നാംതീയതി മുതൽ സംസ്ഥാനത്ത് അനിശ്ചിതകാല സ്വകാര്യബസ് സമരം

2026 ഒക്ടോബർ 16 വെള്ളി കൊച്ചി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസ്സുകൾ നവംബർ മൂന്നാം തീയതി മുതൽ അനിശ്ചിതകാലസമരത്തിലേക്ക്. ജൂൺ 15 മുതൽ കെഎസ്ആർടിസിയുടെ പ്രിയദർശിനി സ്ത്രീ സൗജന്യ ബസ്സുകൾ സർവീസ് ആരംഭിച്ചതിനുശേഷം സംസ്ഥാനത്തെ സ്വകാര്യ ബസ് വ്യവസായം തകർന്നടിഞ്ഞിരിക്കുകയാണെന്ന് കൊച്ചിയിൽ ചേർന്ന യോഗത്തിൽ സംയുക്ത സമരസമിതി ആരോപിച്ചു. പ്രിയദർശിനിമൂലം സ്വകാര്യബസ്സുകളുടെ പ്രയാസങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച കമ്മിഷൻ റിപ്പോർട്ട് സർക്കാരിന് ലഭിച്ച് ഒന്നര മാസം കഴിഞ്ഞിട്ടും അതുമായി ബന്ധപ്പെട്ട് ഒരു ചർച്ചയ്ക്ക് പോലും സംസ്ഥാനസർക്കാർ […]

Continue Reading

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം; ബിജെപി നേതാവ് ആർ.ശ്രീലേഖയ്‌ക്കെതിരെ കേസ്

2026 ഒക്ടോബർ 16 വെള്ളി കൊല്ലം∙ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ ബിജെപി നേതാവും മുൻ ഡിജിപിയുമായ ആർ.ശ്രീലേഖയ്‌ക്കെതിരെ പുനലൂർ പൊലീസ് കേസെടുത്തു. ബ്ലോക്ക് പ്രസിഡന്റിന്റെയും 3 മണ്ഡലം പ്രസിഡന്റുമാരുടെയും മൊഴി രേഖപ്പെടുത്തിയ ശേഷമാണ് ഇന്ന് ഉച്ചയോടെ പുനലൂർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. ശ്രീലേഖയ്‌ക്കെതിരെ ഇന്നലെ യൂത്ത് കോൺഗ്രസ് ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഡൽഹി സമരത്തിന്റെ പശ്ചാത്തലത്തിലാണ് ശ്രീലേഖ, രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയത്. ‘ഡൽഹി സമരം താണ്ഡവമാണെന്നാണു രാഹുൽ […]

Continue Reading

‘വീട്ടിൽ സുരക്ഷിതരെന്ന് കരുതി, പക്ഷേ..’; ഷാർജയിൽ വാഷ് ബേസിനിലെ വെള്ളത്തിൽ വീണ് പി‍‍‍‍‍‍‍‍ഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

ഷാർജ∙ വീട്ടിലെ പ്ലാസ്റ്റിക് വാഷ് ബേസിനിൽ അൽപം വെള്ളത്തിൽ കമിഴ്ന്നുകിടന്ന നിലയിൽ കണ്ടെത്തിയ കൊച്ചുകുട്ടി മരിച്ചു. അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടയിലാണ് അമ്മ കുട്ടികളെ ശ്രദ്ധിക്കുന്നത്. മകൾ സമീപത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. പ്രധാന വാതിൽ അടച്ചുപൂട്ടിയ നിലയിലായതിനാലും വീട്ടിൽ വലിയ അപകടസാധ്യതകളൊന്നും ഇല്ലാത്തതിനാലും കുട്ടികൾ സുരക്ഷിതരാണെന്നാണ് അമ്മ കരുതിയത്. ഇടയ്ക്ക് മകൻ ടിവിയിൽ കാർട്ടൂൺ കാണാൻ ഇരുന്നു. കാർട്ടൂണിനിടയിലെ അഞ്ച് മിനിറ്റ് ഇടവേളയിലാണ് മകളെ കാണാനില്ലെന്ന കാര്യം അമ്മയുടെ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് കുട്ടികളുടെ കിടപ്പുമുറിയും സ്വന്തം മുറിയും […]

Continue Reading

വരവറിയിച്ച് തുലാവര്‍ഷം; എല്ലാ ജില്ലയിലും മഴ മുന്നറിയിപ്പ്, നാലിടത്ത് ഓറഞ്ച് അലര്‍ട്ട്

2026 ഒക്ടോബർ 15 വ്യാഴം തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷം (വടക്കുകിഴക്കന്‍ മണ്‍സൂണ്‍) ആരംഭിച്ചതോടെ എല്ലാ ജില്ലയിലും മഴ മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകള്‍ക്ക് ഓറഞ്ച് അലര്‍ട്ട് നല്‍കി. 10 ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ടാണ്. നാളെ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ […]

Continue Reading