വരവറിയിച്ച് തുലാവര്‍ഷം; എല്ലാ ജില്ലയിലും മഴ മുന്നറിയിപ്പ്, നാലിടത്ത് ഓറഞ്ച് അലര്‍ട്ട്

General

2026 ഒക്ടോബർ 15 വ്യാഴം

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷം (വടക്കുകിഴക്കന്‍ മണ്‍സൂണ്‍) ആരംഭിച്ചതോടെ എല്ലാ ജില്ലയിലും മഴ മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകള്‍ക്ക് ഓറഞ്ച് അലര്‍ട്ട് നല്‍കി. 10 ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ടാണ്. നാളെ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

ഒക്ടോബര്‍ 16: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ഒക്ടോബര്‍ 17: പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, ഒക്ടോബര്‍ 18: കോഴിക്കോട്, വയനാട്, കണ്ണൂര്‍ ഒക്ടോബര്‍ 19: പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കല്‍, തീരദേശ ആന്ധ്രാപ്രദേശ്, റായലസീമ, തെക്കന്‍ ഉള്‍നാടന്‍ കര്‍ണാടക, കേരളം, മാഹി എന്നിവിടങ്ങളില്‍ തുലാവര്‍ഷം ഇന്ന് ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇതോടെ കാലവര്‍ഷം രാജ്യത്തു നിന്ന് പൂര്‍ണമായും പിന്‍വാങ്ങി. തെക്കുകിഴക്കന്‍ അറബിക്കടലിനും സമീപമുള്ള ലക്ഷദ്വീപിനും മുകളിലായി സമുദ്രനിരപ്പില്‍ നിന്ന് 1.5 മുതല്‍ 4.5 കിലോമീറ്റര്‍ വരെ ഉയരത്തില്‍ ഉയര്‍ന്ന ചക്രവാതചുഴി നിലനില്‍ക്കുന്നുണ്ട്. തെക്കന്‍ തമിഴ്‌നാട് തീരത്തിന് മുകളില്‍ മറ്റൊരു ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. ഇതിന്റെ ഫലമായി കേരളത്തില്‍ ഒക്ടോബര്‍ 15 മുതല്‍ 19 വരെയുള്ള ദിവസങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *