പി.കെ. ശ്രീമതിക്കെതിരായ വ്യാജ വാർത്ത; ഇന്ന് തന്നെ കേസെടുക്കും

General

കുന്നംകുളം മുൻ എംഎൽഎയായിരുന്ന പി.കെ. കൃഷ്ണന്‍റെ ഭാര്യയെന്ന പേരിൽ സിപിഐഎം നേതാവ് പി.കെ. ശ്രീമതി ഫാമിലി പെൻഷൻ വാങ്ങിയെന്ന വ്യാജ വാർത്തയിൽ ശക്തമായ നടപടിക്ക് ഒരുങ്ങുകയാണ് ആഭ്യന്തര വകുപ്പ്. കണ്ണൂർ സൈബർ പൊലീസ് സംഘം പി.കെ. ശ്രീമതിയുടെ പരിയാത്തുള്ള വീട്ടിലെത്തി
രാവിലെ മൊഴി രേഖപ്പെടുത്തി. ഇതിന്‍റെ അടിസ്ഥാനത്തിൽ ഇന്ന് തന്നെ കേസ് രജിസ്റ്റർ ചെയ്യും.

ജനം ടിവി, ഓൺലൈൻ സ്ഥാപനമായ കർമ്മ ന്യൂസ്, സായാഹ്ന പത്രമായ സുദിനം തുടങ്ങിയ സ്ഥാപനങ്ങളെയും വാർത്ത നൽകിയവരെയും പ്രതി ചേർക്കും. വ്യാജവാർത്തയിൽ വലിയ വിഷമം തോന്നിയെന്നും കടുകിട പിന്നോട്ടില്ലെന്നും പി.കെ. ശ്രീമതി പറഞ്ഞു.

കുന്നംകുളം എംഎൽഎയായിരുന്ന പി.കെ. കൃഷ്ണന്ർറെ ഭാര്യയുടെ പേരും പി.കെ. ശ്രീമതി എന്നായിരുന്നു. 2020ൽ പി.കെ. ശ്രീമതി മരിക്കുന്നതുവരെ പെൻഷനും വാങ്ങിയിരുന്നു. ഇതിനെയാണ് സിപിഐഎം നേതാവും മുൻ എംപിയുമായ പി.കെ. ശ്രീമതിയുടെ പേരിൽ ഏതാനും മാധ്യമങ്ങൾ വാർത്ത നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *