‘വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം’: തെരുവിലിറങ്ങി പ്രവർത്തകർ: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ പ്രകടനം നടത്തി
മുഖ്യമന്ത്രി ചർച്ചകൾക്കിടെ വി ഡി സതീശനായി തെരുവിലിറങ്ങി പ്രവർത്തകർ. വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് വിവിധയിടങ്ങളിൽ പ്രകടനം നടന്നു. പടനയിച്ചവർ നാട് ഭരിക്കട്ടെയെന്ന മുദ്രാവാക്യം വിളികളോടെയായിരുന്നു പ്രകടനം. അതേസമയം നേതാക്കൾക്കായി ഫ്ലക്സ് പോര് തുടരുകയാണ്. എറണാകുളം നെട്ടൂരിൽ പട നയിച്ചവൻ നാട് നയിക്കട്ടെ എന്ന മുദ്രാവാക്യമുയർത്തി പ്രവർത്തകർ രംഗത്തെത്തി.തൃശൂരിൽ കൊടുങ്ങല്ലൂരും പെരുന്പിലാവും പ്രവർത്തകർ തെരുവിലിറങ്ങി.കണ്ണൂരിൽ പഴയങ്ങാടിയിലും, ഇരിട്ടിയിലും കോഴിക്കോട് കുറ്റ്യാടിയിലും സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി പ്രവർത്തകർ രംഗത്തെത്തി. അതേസമയം കോൺഗ്രസ് നേതാക്കൾക്കായി ഫ്ലക്സ് പോരും തുടരുകയാണ്. […]
Continue Reading