‘മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് വാട്സ്ആപ്പ് ഗ്രൂപ്പുകൾ അല്ല, ഹൈക്കമാൻഡ് ആണ്’; കെ മുരളീധരൻ

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് , വാട്സ്ആപ്പ് ഗ്രൂപ്പുകൾ അല്ല, ഹൈക്കമാൻഡ് ആണെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. നാലാം തീയതി തിരഞ്ഞെടുപ്പ് ഫലം വന്നാൽ ഒരാഴ്ചക്കുള്ളിൽ മുഖ്യമന്ത്രി ആരെന്നതിൽ തീരുമാനമാകും. നാലാം തീയതിക്ക് ശേഷം മാത്രമാകും ചർച്ചകൾ നടക്കുകയെന്നും കെ മുരളീധരൻ പറഞ്ഞു. നാലാം തീയതി വരെ സിപിഐഎമ്മിന് എൽഡിഎഫിന് ആശ്വസിക്കാമെന്ന് കെ മുരളീധരൻ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ഇപ്പോഴത്തെ ചർച്ചകൾ വേദനാജനകമെന്ന് ബെന്നി ബെഹനാൻ എംപി പ്രതികരിച്ചു. നേതൃത്വത്തിന്റെ തീരുമാനം വരും വരെ കാത്തിരിക്കുകയാണ് വേണ്ടത്. […]

Continue Reading

ഛത്തീസ്ഗഡിൽ വൈദ്യുത നിലയത്തിൽ പൊട്ടിത്തെറി; 9 മരണം

ഛത്തീസ്ഗഡിൽ വേദാന്ത വൈദ്യുത നിലയത്തിൽ പൊട്ടിത്തെറി.ഒൻപത് പേർ മരിച്ചു. പതിനഞ്ചുപേർക്ക് അപകടത്തിൽ പരുക്കേറ്റു. ശക്തി ജില്ലയിലെ സിംഗി തരായ് മേഖലയിലാണ് അപകടം ഉണ്ടായത്. സ്ഫോടനത്തെത്തുടർന്ന് തൊഴിലാളികൾ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് പരുക്കേറ്റത്. പരുക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്, ഇവരെ അടിയന്തര ചികിത്സയ്ക്കായി അടുത്തുള്ള റായ്ഗഡിലെ ആശുപത്രികളിയിലേക്ക് കൊണ്ടുപോയി. സ്ഫോടനത്തിന്റെ കൃത്യമായ കാരണം ഉദ്യോഗസ്ഥർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇന്ന് ഉച്ചയ്ക്ക് 2 മണിക്കാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. സ്ഫോടനം നടന്ന സമയത്ത്, എല്ലാ തൊഴിലാളികളും പ്ലാന്റിനുള്ളിൽ […]

Continue Reading

യുഎഇയിൽ സ്കൂളുകൾ വീണ്ടും തുറക്കുന്നു

പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് അടച്ചിട്ടിരുന്ന യുഎഇയിലെ സ്കൂളുകൾ തുറക്കുന്നു. ഈ ആഴ്ചയോടെ മുഴുവൻ സ്‌കൂളുകളും തുറക്കുമെന്നാണ് സൂചന. സർക്കാർ, വാണിജ്യ കെട്ടിടങ്ങളിൽ ഉള്ള സ്കൂളുകൾ അടുത്ത ദിവസങ്ങളിൽ തുറക്കും. നാളെ ചേരുന്ന വിദ്യാഭ്യാസമന്ത്രാലയത്തിന്റെ യോഗത്തിന് ശേഷമാകും അന്തിമ തീരുമാനം. മാർച്ച്‌ 28 മുതൽ യുഎഇയിൽ ഓൺലൈൻ ആയാണ് ക്ലാസുകൾ നടക്കുന്നത്. പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫിലെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കിയിരുന്നു. പരീക്ഷയ്ക്ക് പകരം സംവിധാനമായിരിക്കും കൊണ്ടുവരിക. എസ് എസ് എൽ […]

Continue Reading

ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കണം, ചര്‍ച്ചകള്‍ തുടരണം: യുഎന്‍

ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. സമാധാന ചര്‍ച്ചകള്‍ തുടരണമെന്നാണ് യുഎന്‍ നിര്‍ദേശം. ഗള്‍ഫ് രാജ്യങ്ങള്‍ നഷ്ട പരിഹാരം നല്‍കണമെന്ന് ഐക്യരാഷ്ട്രസഭയില്‍ ഇറാന്‍ ആവശ്യപ്പെട്ടു. സമാധന ശ്രമങ്ങള്‍ക്കായി ഇറാന്റെ ഭാഗത്തുനിന്ന് ‘ശരിയായ ആളുകള്‍’ തന്നെ ബന്ധപ്പെട്ടുവെന്നും ഒരു കരാറിലെത്താന്‍ അവര്‍ക്ക് താത്പര്യമുണ്ടെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി.എന്നാല്‍ ആരാണ് വിളിച്ചതെന്ന് ഉള്‍പ്പെടെയുള്ള കൂടുതല്‍ കാര്യങ്ങള്‍ ട്രംപ് വെളിപ്പെടുത്തിയിട്ടില്ല. ലോകത്തിലെ ആകെ എണ്ണ നീക്കത്തിന്റെ അഞ്ചിലൊന്നും ഹോര്‍മുസ് കടലിടുക്ക് […]

Continue Reading

അപകടത്തില്‍പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമമെന്ന പരാതി; നടപടി ആരംഭിച്ച് പൊലീസ്; യുവതിയുടെ മൊഴി നാളെ രേഖപ്പെടുത്തും

ആലപ്പുഴ കായംകുളത്ത് രക്ഷാപ്രവര്‍ത്തനത്തിനിടെ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഒടുവില്‍ നടപടി ആരംഭിച്ച് പോലീസ്. യുവതിയുടെ മൊഴി നാളെ രേഖപ്പെടുത്തും. മൊഴിയെടുക്കാന്‍ കായംകുളം ഡിവൈഎസ്പി ഓഫീസില്‍ എത്തിച്ചേരാന്‍ യുവതിക്ക് നിര്‍ദ്ദേശം നല്‍കി. പരാതി നല്‍കി ദിവസങ്ങള്‍ പിന്നിട്ടിട്ടും പൊലീസ് നടപടി എടുത്തിരുന്നില്ല. മാധ്യമ വാര്‍ത്തകളെ തുടര്‍ന്നാണ് പോലീസിന്റെ ഇടപെടല്‍. പൊലീസിനു വീഴ്ച സംഭവിച്ചിട്ടില്ല എന്നാണ് കഴിഞ്ഞ ദിവസം ആലപ്പുഴ എസ്പി മാധ്യമങ്ങളെ അറിയിച്ചത്. ഏപ്രില്‍ നാലിന് നടന്ന സംഭവത്തില്‍ പത്ത് ദിവസം പിന്നിട്ടിട്ടും അന്വേഷണ പുരോഗതിയില്ലെന്ന യുവതിയുടെ പരാതിയിലായിരുന്നു […]

Continue Reading

IPL ; സൺറൈസേഴ്സ് ഹൈദരാബാദിന് തകർപ്പൻ ജയം

ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന് തകർപ്പൻ ജയം. രാജസ്ഥാൻ റോയൽസിനെ 57 റൺസിന് തകർത്തു. 217 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ 159 ന് ഓൾഔട്ട്‌ ആയി. അരങ്ങേറ്റ മത്സരത്തിൽ തന്നെ നാല് വിക്കറ്റ് വീതം എടുത്ത പ്രഫുൽ ഹിങ്കേ, സാക്കിബ് ഹുസൈൻ എന്നിവരാണ് ഹൈദരാബാദിന് ജയം ഒരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 6 വിക്കറ്റ് നഷ്ടത്തിലാണ് 216 റൺസ് എടുത്തത്. 91 റൺസ് എടുത്ത ക്യാപ്റ്റൻ ഇഷാൻ കിഷനാണ് ഹൈദരാബാദിനെ മികച്ച സ്കോർ എത്തിച്ചത്.

Continue Reading

‘കേരളത്തിൽ 79.63 ശതമാനം പോളിങ്, പോസ്റ്റൽ വോട്ടിന്റെ കൃത്യമായ കണക്ക് വോട്ടെണ്ണൽ ദിവസം മാത്രമേ ലഭ്യമാകൂ’; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

നിയമസഭാ തെരഞ്ഞെടുപ്പിലെ പോളിങ് കണക്കുകൾ പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇവിഎമ്മും തപാലും ചേർത്ത് കേരളത്തിൽ 79.63 ശതമാനമാണ് പോളിംഗാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ അന്തിമ കണക്കുകൾ ലഭ്യമായിട്ടില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ യു. രത്തൻ ഖേൽക്കർ അറിയിച്ചു. ബൂത്തിലെത്തി വോട്ടു ചെയ്തവരുടെ വിശദമായ കണക്ക് പുറത്തുവിട്ടു. 99,40,379 പുരുഷൻമാർ 1,13,03,410 സ്ത്രീകൾ 153 ട്രാൻസ് ജെൻഡേഴ്സ് എന്നിവരുൾപ്പെടെ ആകെ 2,12,43,942 പേരാണ് ബൂത്തുകളിൽ വോട്ട് ചെയ്തത്. സർവീസ് വോട്ട് കൂടി ചേർത്താൽ മാത്രമേ കണക്കുകൾ പൂർണമാകൂ. നിലവിൽ […]

Continue Reading

ട്രംപിന്‍റെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാന്‍റെ തിരിച്ചടി, ഹോർമുസിലൂടെ ചരക്ക് നീക്കം വേഗത്തിലാക്കി ഇറാൻ, രണ്ട് എണ്ണ ടാങ്കറുകൾ ​പുറത്തുകടന്നു

ട്രംപ് പ്രഖ്യാപിച്ച ഹോർമുസ് ഉപരോധം ആരംഭിക്കാനിരിക്കെ ഹോർമുസിലൂടെ ചരക്ക് നീക്കം വേഗത്തിലാക്കി ഇറാൻ. ഇറാന്റെ രണ്ട് എണ്ണ ടാങ്കറുകൾ ​ഗൾഫിൽ നിന്ന് ഹോർമുസ് വഴി പുറത്തുകടന്നു. ന്യൂ ഫ്യൂച്ചർ, ഓറോറ എന്നീ എണ്ണ ടാങ്കറുകളാണ് ഹോർമുസ് കടന്നത്. ഇന്ത്യൻ സമയം രാത്രി 7.30നാണ് ട്രംപ് പ്രഖ്യാപിച്ച ഹോർമുസ് ഉപരോധം ആരംഭിക്കുന്നത്. അതേസമയം അമേരിക്കയും ഇറാനും തമ്മിലുള്ള വാക്പോര് മുറുകുന്നത് പശ്ചിമേഷ്യയിൽ പുതിയ യുദ്ധമുഖം തുറന്നേക്കുമെന്ന ഭീതി വർദ്ധിപ്പിക്കുന്നു. ഹോർമുസിൽ നിയന്ത്രണമേർപ്പെടുത്തിയാൽ ചെങ്കടലിലെ ബാബ് അൽ മന്ദബ് ലക്ഷ്യമിട്ട് […]

Continue Reading

നിതിൻ രാജിന്റെ മരണം; ബന്ധുക്കൾ സംസ്ഥാന പൊലീസ് മേധാവിയെ നേരിൽ കണ്ട് പരാതി കൈമാറും

കണ്ണൂർ ദന്തൽ കോളജിലെ ബിഡിഎസ് ഒന്നാം വർഷ വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ബന്ധുക്കൾ ഇന്ന് സംസ്ഥാന പൊലീസ് മേധാവിയെ കാണും. വൈകിട്ട് അഞ്ച് മണിക്ക് ശേഷമാണ് ഡിജിപിയെ നേരിൽ കാണുക. മകന്റെ മരണത്തിൽ അന്വേഷണം ശക്തമാക്കണമെന്നാവശ്യപ്പെട്ടുള്ള പരാതിയും കുടുംബം കൈമാറും.നിതിന്റെ മാതൃ സഹോദരനും, സഹോദരി ഭർത്താവുമാണ് ഡിജിപിയെ കാണുക. നിതിൻ രാജിന്റെ മരണത്തിൽ ആരോപണവിധേയരായ അധ്യാപകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ-വിദ്യാർഥി യുവജന സംഘടനകൾ കോളജിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷമുണ്ടായി. ആത്മഹത്യാ പ്രേരണാക്കുറ്റം […]

Continue Reading

‘ഷാഫി പറമ്പിലിനെതിരെ വർഗീയ പരാമർശം’; റിപ്പോർട്ടർ ചാനലിനെതിരെ പരാതിയുമായി കോൺഗ്രസ്

റിപ്പോർട്ടർ ചാനലിനെതിരെ പരാതിയുമായി കോൺഗ്രസ്. റിപ്പോർട്ടർ ചാനൽ എംഡി ആന്റോ അഗസ്റ്റിനെതിരെ കോൺഗ്രസ്‌ പരാതി നൽകി. ചാനലിൽ ഷാഫി പറമ്പിൽ എംപിക്കെതിരെ ആന്റോ നടത്തിയ വർഗീയ പരാമർശത്തിനെതിരെയാണ് പരാതി. പാലക്കാട് ജില്ലാ പോലീസ് മേധാവിക്കാണ് പരാതി നൽകിയത്. ആന്റോയുടെ പരാമർശം കേരളത്തിൽ മത സ്പർദ്ധ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നും പരാതിയിൽ പറയുന്നു. ടെലിവിഷൻ ചർച്ചയ്ക്കിടെയാണ് വർഗീയ പരാമർശം നടത്തിയത്. യൂത്ത് കോൺഗ്രസ് നേതാവ് പ്രമോദ് താണ്ടലോടാണ് പരാതി നൽകിയത്. ചാനലിനെതിരെയും എം ഡിക്കെതിരെയും കേസെടുക്കണമെന്ന് പ്രമോദ് ആവശ്യപ്പെട്ടു.

Continue Reading