ഇറാൻ കപ്പലിനെ ആക്രമിച്ച് യുഎസ്: ഉടനടി തിരിച്ചടിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ്

General

അമേരിക്കൻ ഉപരോധം മറികടക്കാൻ ശ്രമിച്ച ഇറാൻ കപ്പലിനെ ആക്രമിച്ചെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തൗസ്‌ക എന്ന ഇറാനിയൻ കപ്പൽ
യു എസ് നേവിയുടെ കസ്റ്റഡിയിലെന്നും ട്രംപ്. കപ്പൽ പിടിച്ചെടുത്ത അമേരിക്കയുടെ നടപടി കടൽക്കൊള്ളയെന്ന് ഇറാൻ സൈന്യം. കപ്പൽ ആക്രമണത്തിനെതിരെ ഉടനടി തിരിച്ചടിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. അതിനിടെ ഇറാൻ -അമേരിക്ക രണ്ടാം ഘട്ട ചർച്ചയിൽ അനിശ്ചിതത്വം തുടരുകയാണ്.

യു എസ് നാവിക സേനയുടെ മുന്നറിയിപ്പ് കപ്പൽ അവഗണിച്ചെന്ന് ട്രംപ് പറഞ്ഞു. ചൈനയിൽ നിന്നും ഇറാനിലേക്ക് വരികയായിരുന്നു കപ്പലിന് നേരെയാണ് ആക്രമണം നടന്നതെന്ന് ഇറാൻ സൈനിക വക്താവ് പറഞ്ഞു. ഇറാൻ -അമേരിക്ക രണ്ടാം ഘട്ട ചർച്ചയ്ക്കായി ഇറാൻ പ്രതിനിധി സംഘം ചൊവ്വാഴ്ച ഇസ്ലാമാബാദിൽ എത്തിയേക്കുമെന്ന് അമേരിക്കൻ മാധ്യമമായ സി എൻ എൻ റിപ്പോർട്ട് ചെയ്തു. ഇറാൻ സംഘത്തെ പാർലമെൻ്റ് സ്പീക്കർ മുഹമ്മദ് ബഗേർ ഗാലിബഫ് തന്നെ നയിക്കുമെന്നാണ് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *