സംസ്ഥാനത്ത് ഇന്നും ചൂട് കൂടും: 12 ജില്ലകളിൽ യെല്ലോ അലർട്ട്

General

സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ ഉയർന്ന താപനില രേഖപ്പെടുത്താൻ സാധ്യത. 12 ജില്ലകളിൽ യെല്ലോ അലേർട്ട് തുടരുകയാണ്. വയനാട് ഇടുക്കി ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്. പാലക്കാട് താപനില 40 ഡിഗ്രിയിലേക്ക് എത്താനാണ് സാധ്യത. കേന്ദ്രീകരിച്ച് ഉയർന്ന താപനില രേഖപ്പെടുത്താൻ സാധ്യതയെന്നാണ് മുന്നറിയിപ്പ്.

ഉയർന്ന താപനില പാലക്കാട് ജില്ലയിൽ 40°C വരെയും, കൊല്ലം ജില്ലയിൽ 39 °C വരെയും, കോട്ടയം ജില്ലയിൽ 38 °C വരെയും, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ 37°C വരെയും, തിരുവനന്തപുരം ജില്ലയിൽ 36°C വരെയും ഉയരാൻ (സാധാരണയെക്കാൾ 3 to 4˚C വരെ കൂടുതൽ) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *