പശ്ചിമേഷ്യയില്‍ സമാധാനം അനിശ്ചിതത്വത്തില്‍; രണ്ടാംഘട്ട സമാധാന ചര്‍ച്ചകള്‍ നീളും; ഇറാന്‍ വെനസ്വേല അല്ലെന്ന് ട്രംപിന് ഇറാന്റെ മുന്നറിയിപ്പ്

General

പശ്ചിമേഷ്യയില്‍ സമാധാനം അനിശ്ചിതത്വത്തില്‍. ഇറാനും അമേരിക്കയും തമ്മിലുള്ള രണ്ടാം ഘട്ട ചര്‍ച്ചകള്‍ നീളും. ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയുടെ ചട്ടക്കൂട് അന്തിമമാക്കിയശേഷം മാത്രമേ ചര്‍ച്ചയുള്ളുവെന്ന് ഇറാന്‍ അറിയിച്ചു. ഇറാന്‍ വെനസ്വേല അല്ലെന്നും ട്രംപിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അമേരിക്ക മുന്നോട്ടുവെച്ച പുതിയ സമാധാന നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സില്‍ അറിയിച്ചു.

അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ മുന്നോട്ട് പോകുകയാണെങ്കിലും അന്തിമ ധാരണ വളരെ അകലെയാണെന്നാണ് ഇറാന്‍ പാര്‍ലമെന്ററി സ്പീക്കര്‍ ഗാലിബഫ് രാജ്യത്തെ അഭിസംബോധന ചെയ്ത് വ്യക്തമാക്കിയിരിക്കുന്നത്. 48 മണിക്കൂറുകള്‍ക്കുള്ളില്‍ ഡീലില്‍ തീര്‍പ്പുണ്ടാക്കാന്‍ ട്രംപ് ശ്രമിക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതില്‍ 24 മണിക്കൂറോളം പിന്നിട്ടിട്ടും ചര്‍ച്ചകളില്‍ കാര്യമായ പുരോഗതിയുണ്ടായെന്ന് പറയാനായിട്ടില്ല. ഹോര്‍മുസ് കടലിടുക്കിലെ ഉപരോധത്തില്‍ ഉള്‍പ്പെടെ അമേരിക്ക പൂര്‍ണമായും പരാജയപ്പെട്ടെന്നാണ് ഇറാന്റെ അവകാശവാദം.

Leave a Reply

Your email address will not be published. Required fields are marked *