‘വന്‍ ഭൂരിപക്ഷത്തില്‍ യുഡിഎഫ് അധികാരത്തില്‍ വരും; യുഡിഎഫില്‍ ഉപമുഖ്യമന്ത്രി ചര്‍ച്ച ഇല്ല’; സണ്ണി ജോസഫ്

General

എംഎല്‍എ അല്ലാത്തയാള്‍ മുഖ്യമന്ത്രി ആകുമോ എന്ന് ഇപ്പോള്‍ പറയാന്‍ ആകില്ലെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ട്വന്റിഫോറിനോട്. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ചര്‍ച്ച ആരംഭിച്ചിട്ടില്ല. എംഎല്‍എമാരുടെ വോട്ടെടുപ്പ് നടത്തിയല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്നും സണ്ണി ജോസഫ് പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും മാധ്യമങ്ങള്‍ അനാവശ്യ ചര്‍ച്ചകള്‍ നടത്തുന്നു എന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം വരട്ടെ. വേവുവോളം ഇരുന്നാല്‍ ആറുവോളം ഇരിക്കാമല്ലോ. കാത്തിരിക്കാം. മുഖ്യമന്ത്രിയെ കണ്ടെത്താന്‍ കോണ്‍ഗ്രസിന് നടപടിക്രമങ്ങളുണ്ട്. ജയിച്ച എംഎല്‍എമാരുടെ യോഗം ഹൈക്കമാന്റ് പ്രതിനിധികള്‍ വന്നുവിളിക്കും. എഐഎസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗേയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയും ചേര്‍ന്ന് ആലോചിച്ച് പ്രമുഖരായ ആളുകളെ കേരളത്തിലേക്ക് അയക്കും. ഇപ്പോള്‍ അത്തരം ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ല – അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *