ഹരിതവിദ്യാലയം പുരസ്‌കാര നിറവില്‍ കുറുമ്പാല ഗവ.ഹൈസ്‌കൂള്‍
സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ കൈറ്റ് സംഘടിപ്പിച്ച ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയില്‍ സംസ്ഥാനത്തെ മികച്ച വിദ്യാലയങ്ങളിലൊന്നായി ജില്ലയിലെ കുറുമ്പാല ഗവ. ഹൈസ്‌കൂള്‍ തിരഞ്ഞെടുക്കപ്പെട്ടു. വിദ്യാഭ്യാസ രംഗത്തെ മികച്ച മാതൃകകള്‍ പരിഗണിച്ച് അര ലക്ഷം രൂപയും ശില്പവും സര്‍ട്ടിഫിക്കറ്റും അടങ്ങുന്ന പുരസ്‌കാരം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയില്‍ നിന്നും സ്‌കൂള്‍ അധികൃതര്‍ ഏറ്റുവാങ്ങി. അക്കാദമിക മികവും തനത് പദ്ധതികളും പഠനനിലവാരം ഉയര്‍ത്തുന്നതിനായി സ്‌കൂള്‍ ആവിഷ്‌കരിച്ച വ്യത്യസ്തമായ പദ്ധതികളും വിധികര്‍ത്താക്കളുടെ പ്രത്യേക ശ്രദ്ധ നേടി. സബ്ജക്ട് ക്ലിനിക്, ഒരു […]
Continue Reading