നിയമ സാക്ഷരത ക്വിസ് മത്സരം സംഘടിപ്പിച്ചു

General

മാനന്തവാടി:ലോക സാമൂഹിക നീതി ദിനാഘോഷത്തോടനുബന്ധിച്ച് കോളേജ് വിദ്യാർഥികളിൽ നിയമസാക്ഷരത ഉറപ്പുവരുത്തുക,സാമൂഹിക പ്രതിബദ്ധതയുള്ള വിദ്യാർഥി സമൂഹത്തെ വാർത്തെടുക്കുക, ലഹരിവസ്‌തുക്കളിൽനിന്നും വിദ്യാർഥികളെ സംരക്ഷിക്കുക, ലഹലഹരിവസ്‌തുക്കളിൽനിന്നും്രവർത്തനങ്ങളിൽ വിദ്യാർഥികളെ പങ്കാളികളാക്കുക എന്നീ ലക്ഷ്യങ്ങളോടെ എക്സൈസ് വകുപ്പ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ കോളേജ് വിദ്യാർഥികൾക്കായി ശ്രദ്ധ, നേർക്കൂട്ടം കമ്മിറ്റികളുടെ സഹകരണത്തോടെ “നീതിസാരം” എന്ന പേരിൽ ജില്ലാതലത്തിൽ നിയമ സാക്ഷരത ക്വിസ് മത്സരം മാനന്തവാടി ഗവൺമെന്റ് കോളേജിൽ നടത്തി.
റിട്ട. എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ എ.ജെ.ഷാജി ക്വിസ് മാസ്റ്ററായി പരിപാടിക്ക് നേതൃത്വം നൽകി. വിമുക്തി മിഷൻ മാനേജറും അസി.എക്സൈസ് കമ്മിഷണറുമായ സജിത് ചന്ദ്രൻ ഉദ്ഘാനം നിർവഹിച്ചു. എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം, ഗവ.കോളേജ് പ്രിൻസിപ്പൽ ഡോ.സിനുമോൾ തോമസ്, കോളേജ് ക്വിസ് ക്ലബ് കോഡിനേറ്റർ എ.കെ.സുമേഷ്,

പ്രിവൻ്റീവ് ഓഫിസർ ഗ്രേഡ് കെ.എ. ഉണ്ണിക്കൃഷ്ണൻ,സിവിൽ എക്സൈസ് ഓഫിസർമാരായ ഇ.എസ്.ജയ്മോൻ, കെ.ഹാഷിം, മൻസൂർ അലി, അമാന ഷെറിൻ മുതലായവർ സംബന്ധിച്ചു. ഗവ. കോളേജ് മാനന്തവാടിയിലെ ഷക്കീൽ മുഹമ്മദ്, അബിറാം കൃഷ്ണ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി.ഡോക്ടർ മൂപ്പൻസ് മെഡിക്കൽ കോളേജ് മേപ്പാടിയിലെ ശ്രേയ ശ്രീകുമാർ, എം.കെ.ജയ്പാദ് മുതലായവരുടെ ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഓറിയൻ്റൽ കോളേജ് ഓഫ് ഹോട്ടൽ മാനേജ്മെൻറ് ലക്കിടിയിലെ അമിത്ത് മെനാച്ചേരി, പവിത്ര അജയ് എന്നിവർ മൂന്നാം സ്ഥാനം കരസ്ഥമാക്കി. വിജയികൾക്ക് എക്സൈസ് വകുപ്പ് ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. അസി.എക്സൈസ് ഇൻസ്പെക്ടർ കെ.കെ.ബാബു നന്ദി പ്രകാശനം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *