പുതിയ ന്യൂനമര്‍ദ്ദം, ശക്തമായ മഴ, ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ. ഇന്ന് ആറ് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീന ഫലമയാണ് ശക്തമായ മഴ. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി വരുംദിവസങ്ങളില്‍ വടക്കന്‍ കേരളത്തിലാണ് കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യത. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് […]

Continue Reading

അഫ്ഗാനിസ്ഥാനില്‍ വീണ്ടും ഭൂചലനം; ഞായറാഴ്ചത്തെ ദുരന്തത്തില്‍ മരണസംഖ്യ 1400 കടന്നു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ വീണ്ടും ഭൂചലനം. ചൊവ്വാഴ്ചയാണ് റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. നംഗര്‍ഹാര്‍ പ്രവിശ്യയിലെ ജലാലാബാദിന് 34 കിലോമീറ്റര്‍ വടക്കുകിഴക്കായാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. പത്തുകിലോമീറ്റര്‍ ആഴത്തില്‍ പ്രകമ്പനം അനുഭവപ്പെട്ടതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു ഭൂചലനമുണ്ടായത്. അതേസമയം, കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ ഞായറാഴ്ച രാത്രി 11.45 ഓടെ റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ മരണസംഖ്യ ആയിരം കടന്നു. 1,400 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 3,000 പേര്‍ക്ക് […]

Continue Reading

സാധാരണക്കാരെ കാത്തിരിക്കുന്നത് വലിയ ആശ്വാസമോ?; നിര്‍ണായക ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് ഇന്ന് തുടക്കം

ന്യൂഡല്‍ഹി: നിരവധി സാധനങ്ങളുടെ വില കുറയുമെന്ന പ്രതീക്ഷകള്‍ക്കിടെ, ജിഎസ്ടി സ്ലാബുകള്‍ പരിഷ്‌കരിക്കുന്നതിനുള്ള നിര്‍ണായക ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് ഇന്ന് തുടക്കം. രണ്ട് ദിവസമായി നടക്കുന്ന യോഗത്തില്‍ നിലവിലെ 5%, 12%, 18%, 28% എന്നി നികുതി സ്ലാബുകള്‍ക്ക് പകരം 5%, 18% എന്നിങ്ങനെ രണ്ടു സ്ലാബുകള്‍ മാത്രമായി നികുതി പരിഷ്‌കരിക്കണമെന്ന മന്ത്രിതല ഉപസമിതിയുടെ ശുപാര്‍ശ യോഗം പരിഗണിക്കും. ധനമന്ത്രി നിര്‍മല സീതാരാമന്‍ യോഗത്തിന് അധ്യക്ഷത വഹിക്കും. ചെറിയ കാറുകള്‍, സിമന്റ്, തുകല്‍ ഉല്‍പ്പന്നങ്ങള്‍, പാക്കറ്റിലാക്കിയ ഭക്ഷണം, തുണിത്തരങ്ങള്‍ […]

Continue Reading

ആറാം വളവില്‍ വീണ്ടും കണ്ടെയ്നര്‍ ലോറി കുടുങ്ങി; താമരശ്ശേരി ചുരത്തില്‍ വന്‍ഗതാഗത കുരുക്ക്

കോഴിക്കോട്: താമരശ്ശേരി ചുരം ആറാം വളവില്‍ വീണ്ടും കണ്ടെയ്നര്‍ ലോറി കുടുങ്ങി വന്‍ഗതാഗതക്കുരുക്ക്. പുലര്‍ച്ചെ ഒന്നരയ്ക്ക് കുടുങ്ങിയ കണ്ടെയ്നര്‍ ലോറി ക്രയിന്‍ ഉപയോഗിച്ച് മാറ്റിയത് രാവിലെ 6 മണിയോടെയാണ്. ചുരത്തില്‍ രൂക്ഷമായ ഗതാഗത കുരുക്ക് തുടരുകയാണ്. ലോറി നീക്കി ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും ഇരു വശങ്ങളിലേക്കും വലിയ വാഹനങ്ങളുടെ നീണ്ട നിരയാണ്.

Continue Reading

ഒന്നിച്ചു ജീവിക്കാന്‍ ആഗ്രഹം; പതിനേഴുകാരനൊപ്പം നാടുവിട്ട് യുവതി, അറസ്റ്റ്

ചേര്‍ത്തല: പതിനേഴുകാരനൊപ്പം നാടുവിട്ട രണ്ടു കുട്ടികളുടെ അമ്മയായ ഇരുപത്തേഴുകാരി അറസ്റ്റില്‍. പള്ളിപ്പുറം സ്വദേശിനി സനൂഷയെയാണ് കര്‍ണാടകയിലെ കൊല്ലൂരില്‍നിന്ന് ചേര്‍ത്തല പൊലീസ് പിടികൂടിയത്. പോക്‌സോ പ്രകാരം യുവതിക്കെതിരേ കേസെടുത്തു. കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയിലാണു നടപടി. 12 ദിവസം മുന്‍പാണ് സനൂഷ തന്റെ മക്കളുമായി വിദ്യാര്‍ഥിക്കൊപ്പം നാടുവിട്ടത്. വിദ്യാര്‍ഥിയെ കാണാനില്ലെന്നു കാട്ടി ബന്ധുക്കള്‍ കുത്തിയതോട് പൊലീസിലും ചേര്‍ത്തല പൊലീസില്‍ യുവതിയുടെ ബന്ധുക്കളും പരാതി നല്‍കി. യുവതി ബന്ധുവിന് വാട്‌സാപ്പ് സന്ദേശം അയച്ചിരുന്നു. തുടര്‍ന്ന് ചേര്‍ത്തല പൊലീസ് കൊല്ലൂരിലെത്തി അറസ്റ്റുചെയ്യുകയായിരുന്നു. […]

Continue Reading

അമീബിക് മസ്തിഷ്‌കജ്വരം: ചികിത്സയിലുള്ള രണ്ടുപേരുടെ ആരോഗ്യനില അതീവ ഗുരുതരം

കോഴിക്കോട്: അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള രണ്ടുപേരുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. രണ്ട് പേരും തീവ്രപരിചരണ വിഭാഗത്തിലാണ് ചികിത്സയിലുള്ളത്. മറ്റുരോഗങ്ങളുമുള്ളവരാണ് രണ്ട് പേരുമെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗബാധിതയായി മരിച്ച മലപ്പുറം സ്വദേശിയായ 52കാരിക്ക് ഹൃദയ സംബന്ധമായ പ്രശ്‌നവുമുണ്ടായിരുന്നു. മൂന്ന് മാസം പ്രായമായ കുഞ്ഞിന് പ്രതിരോധശേഷി കുറവായിരുന്നുവെന്നും വെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ പറഞ്ഞു. നിലവില്‍ ചികിത്സയിലുള്ള പത്തില്‍ രണ്ടു പേരുടെ ആരോഗ്യനില […]

Continue Reading

കോപ്പിയടി പിടികൂടിയതിന്റെ പക; വ്യാജ പീഡന പരാതിയിൽ 3 വർഷം ജയിലിൽ; ഒടുവിൽ കുറ്റവിമുക്തൻ

തൊടുപുഴ: കോപ്പിയടിച്ചത് പിടികൂടിയതിനു വ്യാജ പീഡന പരാതി ഉന്നയിച്ച് വിദ്യാർഥിനികൾ കുടുക്കിയ കോളജ് അധ്യാപകന് 11 വർഷങ്ങൾക്കു ശേഷം നീതി. മൂന്നാർ ​ഗവ. കോളജിലെ എക്കണോമിക്സ് വിഭാ​ഗം മേധാവിയായിരുന്ന പ്രൊഫ. ആനന്ദ് വിശ്വനാഥനെ തൊടുപുഴ അഡീഷണൽ സെഷൻസ് ജഡ്ജിയാണ് കഴിഞ്ഞ ദിവസം കുറ്റവിമുക്തനാക്കിയത്. 2014 ഓ​ഗസ്റ്റ് മുതൽ സെപ്റ്റംബർ 5 വരെയുള്ള കാലത്ത് പീഡിപ്പിച്ചതായി ആരോപിച്ച് 5 വിദ്യാർഥിനികളാണ് ആനന്ദിനെതിരെ വിദ്യാഭ്യാസ മന്ത്രിക്കും വനിത കമ്മീഷനും പരാതി നൽകിയത്. പിന്നാലെ കേസ് വന്നു. ആനന്ദിനെ ജോലിയിൽ നിന്നു […]

Continue Reading

മിച്ചല്‍ സ്റ്റാര്‍ക്ക് ടി20 മതിയാക്കി; ഏകദിന, ടെസ്റ്റ് പോരാട്ടങ്ങളില്‍ തുടരും

സിഡ്‌നി: ഓസ്‌ട്രേലിയയുടെ പ്രതിഭാധനനായ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ടി20 ഫോര്‍മാറ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചു. ഏകദിന, ടെസ്റ്റ് പോരാട്ടങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനാണ് തീരുമാനം. 65 ടി20 മത്സരങ്ങള്‍ ഓസ്‌ട്രേലിയക്കായി കളിച്ച സ്റ്റാര്‍ക്ക് 79 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. ഓസ്ട്രേലിയക്കായി ടി20യിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത പേസറും ഈ ഫോർമാറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത ഓസീസ് ബൗളർമാരിൽ രണ്ടാമനുമാണ്. ആദം സാംപയാണ് ഓസീസിനായി ടി20യിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരം. 2012ൽ പാകിസ്ഥാനെതിരെയാണ് അന്താരാഷ്ട്ര ടി20യിൽ സ്റ്റാർക്കിന്റെ […]

Continue Reading

പാചക വാതക വില കുറച്ചു; രണ്ടുമാസത്തിനിടെ 85 രൂപയുടെ കുറവ്

ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോ വാണിജ്യ സിലിണ്ടറിന്റെ നിരക്കില്‍ എണ്ണ വിതരണ കമ്പനികള്‍ 51.50 രൂപയുടെ കുറവാണ് വരുത്തിയത്. ഓഗസ്റ്റ് 31 ന് അര്‍ധരാത്രിയാണ് എണ്ണക്കമ്പനികളുടെ പ്രഖ്യാപനം. ഇന്ന് മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നത്. അതേസമയം 14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല. വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചത് ഹോട്ടലുകള്‍ക്കും ചെറുകിട ഭക്ഷ്യ നിര്‍മ്മാണ യൂണിറ്റുകള്‍ക്കും ആശ്വാസമാകും. കഴിഞ്ഞ മാസവും എണ്ണ വിതരണ കമ്പനികള്‍ […]

Continue Reading

ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ പുതിയ ന്യൂനമര്‍ദ്ദം; ഓണം ദിവസങ്ങളില്‍ ശക്തമായ മഴ, കള്ളക്കടലില്‍ ജാഗ്രത

തിരുവനന്തപുരം: ചൊവ്വാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും പുതിയ ഒരു ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത. ഇതിന്റെ സ്വാധീനഫലമായി ഓണം ദിവസങ്ങളില്‍ മഴ പെയ്തേക്കുമെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. എന്നാല്‍ ചൊവ്വാഴ്ച വരെ ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല. ദിവസങ്ങള്‍ക്ക് മുന്‍പ് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട മറ്റൊരു ന്യൂനമര്‍ദ്ദം ദുര്‍ബലമായതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് മഴ കുറഞ്ഞത്. ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയാണ് ലഭിച്ചത്. ചൊവ്വാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും പുതിയ ഒരു ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതോടെ […]

Continue Reading