റോഡില്‍ വന്‍ ഗര്‍ത്തം: ചുഴലി – ചെങ്ങളായി പാതയില്‍ ഗതാഗതം നിരോധിച്ചു

കണ്ണൂര്‍: തളിപ്പറമ്പ് ചുഴലി – ചെങ്ങളായി (kannur) റോഡില്‍ വന്‍ ഗര്‍ത്തം. മൂന്ന് മീറ്ററിലധികം ആഴമുള്ള കുഴിയാണ് റോഡില്‍ പ്രത്യക്ഷപ്പെട്ടത്. ചെറിയൊരു വിള്ളലോടെ പ്രത്യക്ഷപ്പെട്ട കുഴി നിലവില്‍ മൂന്ന് മീറ്ററോളം ആഴമുള്ള നിലയിലേക്ക് വളരുകയായിരുന്നു. കുഴിയുടെ ആഴം കൂടി വരുന്ന സാഹചര്യത്തില്‍ പ്രദേശവാസികള്‍ ആശങ്കയിലാണ്. ഇന്നലെ വൈകുന്നേരം ചുഴലി – ചെങ്ങളായി റോഡിലെ പനം കുന്നില്‍ റോഡില്‍ കണ്ടെത്തിയ വിള്ളല്‍ ബുധനാഴ്ച രാവിലെയോടെ വന്‍ ഗര്‍ത്തമായി മാറുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് തളിപ്പറമ്പ് തഹസില്‍ദാര്‍ സ്ഥലത്തെത്തി. തുടര്‍ന്ന് ജിയോളജി […]

Continue Reading

‘തൃണമൂല്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല’; നിലമ്പൂരില്‍ പുതിയ മുന്നണിയുമായി പി വി അന്‍വര്‍

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പുതിയ മുന്നണിയുമായി പി വി അന്‍വര്‍ ( P V Anvar ). ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയുടെ കീഴിലാകും നിലമ്പൂരില്‍ മത്സരിക്കുകയെന്ന് പി വി അന്‍വര്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് തനിക്കു മുന്നില്‍ യുഡിഎഫിന്റെ വാതിലുകള്‍ അടച്ചതോടെ നിരവധി സംഘടനകളാണ് പിന്തുണ അറിയിച്ച് ബന്ധപ്പെട്ടത്. അവരുടെയെല്ലാം താല്‍പ്പര്യപ്രകാരമാണ് മുന്നണി രൂപീകരണമെന്ന് പി വി അന്‍വര്‍ പറഞ്ഞു. നിലമ്പൂരില്‍ ഞങ്ങള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയുടെ നേതൃത്വത്തിലാകും. തൃണമൂല്‍ കോണ്‍ഗ്രസ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. അതിന്റെയൊരു […]

Continue Reading

‘ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച ആ 201 റണ്‍സ്!’; മാക്‌സ്‌വെല്‍ ഏകദിനത്തില്‍ നിന്ന് വിരമിച്ചു

സിഡ്‌നി: ഏകദിന ക്രിക്കറ്റില്‍ നിന്നു അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടല്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ (Glenn Maxwell). ടി20യില്‍ തുടര്‍ന്നും കളിക്കുമെന്ന് താരം വ്യക്തമാക്കി. താരത്തിന്റെ പ്രഖ്യാപനം ക്രിക്കറ്റ് ലോകത്തു തന്നെ അമ്പരപ്പുണ്ടാക്കുന്നതാണ്. ഓസ്ട്രേലിയക്കൊപ്പം രണ്ട് തവണ ലോകകപ്പ് നേടിയിട്ടുണ്ട്. 13 വര്‍ഷം നീണ്ട ഏകദിന കരിയറിനാണ് താരം വിരാമമിട്ടത്. 149 ഏകദിന പോരാട്ടത്തില്‍ നിന്നു 3,990 റണ്‍സ് നേടി. 33.81 ആണ് ആവറേജ്. 126.70 ആണ് സ്‌ട്രൈക്ക് റേറ്റ്. 77 വിക്കറ്റുകളും 91 ക്യാച്ചുകളും ഏകദിനത്തിലുണ്ട്. 2023ല്‍ ഓസ്‌ട്രേലിയക്ക് ഏകദിന […]

Continue Reading

മഹാ കുംഭാഭിഷേകത്തിന് ഒരുങ്ങി ശ്രീ പത്മനാഭസ്വാമി ക്ഷേത്രം; അപൂര്‍വ ചടങ്ങ് 270 വര്‍ഷത്തിന് ശേഷം

തിരുവനന്തപുരം: 270 വര്‍ഷത്തിന് ശേഷം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ (Padmanabhaswamy Temple) അപൂര്‍വമായ മഹാ കുംഭാഭിഷേകം ചടങ്ങ് നടത്തുന്നു. ക്ഷേത്ര ശ്രീകോവിലിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ പശ്ചാത്തലത്തിലാണ് മഹാ കുംഭാഭിഷേകം നടത്തുന്നത്. ജൂണ്‍ 8 നാണ് ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ശ്രീകോവിലിന്റെ പവിത്രത പുനരുജ്ജീവിപ്പിക്കുക എന്നതാണ് മഹാ കുംഭാഭിഷേകം ചടങ്ങ് കൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു. സുപ്രീം കോടതി 2017 ല്‍ നിയമിച്ച വിദഗ്ദ്ധ സമിതിയുടെ നിര്‍ദ്ദേശപ്രകാരമാണ് പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ പുനരുദ്ധാരണ […]

Continue Reading

സി.മഹേഷിന് പുതിയ ചുമതല

വർക്കിംഗ് ജേണലിസ്റ്റ് ഓഫ് ഇന്ത്യ (WJI )യുടെ വയനാട് , കണ്ണൂർ കോ-ഓഡിനേറ്ററായി സി. മഹേഷിനെ തിരഞ്ഞെടുത്തു. നിലവിൽ സംസ്ഥാന കമ്മറ്റി മെമ്പറാണ്. തൃശ്ശൂരിൽ വച്ച് നടന്ന സംസ്ഥാന സമ്മേനത്തിൽ കേരളത്തിലെ പുതിയ പ്രതിനിധികളെ തിരഞ്ഞെടുത്തു. WJI ദേശീയ പ്രസിഡൻ്റൊയ സഞ്ചയ് ഉപാധ്യായ മുഖ്യ പ്രഭാഷണം നടത്തി. പത്തൊൻപത് സ്റ്റേറ്റുകളിൽ പ്രവർത്തനമുള്ള WJI ഇന്ത്യയിലെ ഒന്നാമത്തെയും ഏഷ്യയിലെ രണ്ടാം സ്ഥാനത്തുമുള്ള മാധ്യമപ്രവർത്തകരുടെ സംഘടനയാണ്.

Continue Reading