ടോക്കിയോ: ജപ്പാനില്‍ ഉണ്ടായ ശക്തമായ ഭൂചലനത്തെത്തുടര്‍ന്ന് ആദ്യ സൂനാമി തിരമാലകള്‍ തീരത്ത് അടിച്ചു. തീരപ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. ഇഷികാവ, നിഗറ്റ, ടോയാമ എന്നീ പ്രവിശ്യകള്‍ക്കും ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രണ്ട് പ്രവിശ്യകളില്‍ ആണവ നിലയങ്ങളും ഉണ്ട്. നിലവില്‍ ആണവ നിലയങ്ങള്‍ സുരക്ഷിതമാണെങ്കിലും ആശങ്ക നിലനില്‍ക്കുന്നുണ്ട്. വടക്കന്‍ മധ്യ ജപ്പാനില്‍ ആറ് പേര് ഭൂചലനത്തില്‍ അപകടത്തില്‍പ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
ജപ്പാനിലെ ഇന്ത്യന്‍ എംബസി കണ്ട്രോള് റൂമുകള്‍ തുറന്നു. അവശ്യഘട്ടങ്ങളില്‍ ബന്ധപ്പെടുന്നതിനുള്ള ഫോണ്‍ നമ്പറുകളും ഇമെയിലുകളും എംബസി നല്‍കിയിട്ടുണ്ട്.