യൂത്ത് കോൺഗ്രസ് നിവേദനം നൽകി

പേരിയ: കഴിഞ്ഞ ദിവസം നെടുംപൊയിൽ ചുരത്തിൽ ഉണ്ടായ ഉരുൾ പൊട്ടലിൽ ചുരം തകരുകയും വാഹന ഗതാഗതം പൂർണമായും നിരോധിച്ചതിനാൽ കൂടുതലായും കണ്ണൂർ ജില്ലയിലേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി. അടക്കമുള്ള വാഹനങ്ങളെ ആശ്രയിക്കുന്ന പേരിയ പ്രദേശത്തെ വിദ്യാർത്ഥികളും സാധാരണക്കാരായ ജനങ്ങളടക്കം നാല് ദിവസത്തോളമായി യാത്ര സൗകര്യങ്ങൾക്ക് വളരെ പ്രയാസം നേരിടുകയാണ്,ഇത്രയും പെട്ടെന്ന് പേരിയയിലേക്ക് സ്പെഷ്യൽ ബസ്സ് സർവീസ് ആരംഭിച്ചു യാത്ര പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് യൂത്ത് കോൺഗ്രസ് പേരിയ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ബന്ധപ്പെട്ട അധികാരികളുമായി ചർച്ച […]

Continue Reading

പോഷക ബാല്യം പദ്ധതിക്ക് തുടക്കമായി

മൈലാടുംകുന്ന്; അംഗൻവാടി കുട്ടികൾക്ക് ആഴ്ചയിൽ രണ്ട് ദിവസം മുട്ടയും പാലും നൽകുന്ന പദ്ധതിക്ക് തുട ക്കമായി തരിയോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂന നവീൻ ഉദ്ഘാടനം ചെയ്തു. കെ.കെ. ഇബ്രാഹിം ഹാജി, പോക്കർ പാഠക്ക, സുതം കാട, മജീദ്.പി, മേരി ടീച്ചർ, റുഖിയ തുടങ്ങിയവർ സംസാരിച്ചു.

Continue Reading

കെ.എസ്.ആർ.ടി.സി സർവ്വീസ് ആരംഭിക്കണം; ഒ.ആർകേളു എം.എൽ.എ കലക്ടർക്ക് കത്ത് നൽകി

മാനന്തവാടി: കഴിഞ്ഞ ദിവസത്തെ ശക്തമായ കാലവർഷത്തിൽ മാനന്തവാടി- നെടുപൊയിൽ ചുരം തകർന്നതിനാൽ ആ വഴിയുള്ള ഗതാഗതം നിലച്ചതിനാൽ പേരിയ 36, ചന്ദന ത്തോട്, ഇരുമനത്തൂർ തുടങ്ങിയ പ്രദേശങ്ങളിലെ വിദ്യാർ ത്ഥികൾക്ക് പഠനം നടത്തുന്നതിനായി അടിയന്തിരമായി കെ.എസ്.ആർ.ടി.സി സർവ്വീസ് ആരംഭിക്കണമെന്നാവശ്വപ്പെട്ട് മാ നന്തവാടി എം.എൽ.എ ഒ.ആർ കേളു കലക്ടർക്ക് കത്ത് നൽകി. ഈ പ്രദേശങ്ങളിലെ ഭൂരിഭാഗവും പഠനം നടത്തുന്നത് മാനന്തവാടി ആണ്. നെടുംപൊയിൽ വഴി ബസ് ഇല്ലാ ത്തതിനാൽ കൃത്യമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇവർ ക്ക് എത്തിചേരാൻ കഴിയുന്നില്ലെന്നും […]

Continue Reading

നെ​ല്ലി​യാ​മ്പ​തി​യി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ, വ്യാ​പ​ക കൃ​ഷി​നാ​ശം

നെ​ല്ലി​യാ​മ്പ​തി: ര​ണ്ടു​ദി​വ​സ​മാ​യു​ള്ള ശ​ക്ത​മാ​യ മ​ഴ​യി​ൽ നെ​ല്ലി​യാ​മ്പ​തി തോ​ട്ടം മേ​ഖ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ട​ലും വ്യാ​പ​ക കൃ​ഷി​നാ​ശ​വും. അ​ല​ക്സാ​ണ്ട്രി​യ, ഓ​റി​യ​ന്റ​ൽ എ​സ്റ്റേ​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ​ദി​വ​സം പു​ല​ർ​ച്ച​യാ​യി​രു​ന്നു ഉ​രു​ൾ​പൊ​ട്ട​ൽ. ജ​ന​വാ​സ മേ​ഖ​ല​ക​ളി​ല​ല്ലാ​ത്ത​തി​നാ​ൽ ആ​ള​പാ​യ​മി​ല്ല. അ​ല​ക്സാ​ണ്ട്രി​യ​യി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ എ​സ്റ്റേ​റ്റ് റോ​ഡും കാ​പ്പി​ച്ചെ​ടി​ക​ളും വ​ൻ​മ​ര​ങ്ങ​ളും കു​ത്തി​യൊ​ലി​ച്ച് ഏ​ക്ക​ർ ക​ണ​ക്കി​ന്​ കൃ​ഷി ന​ശി​ച്ചു. മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ക​ല്ലും മ​ര​ങ്ങ​ളും നാ​ലു​കി​ലോ​മീ​റ്റ​ർ ഒ​ഴു​കി ഓ​റി​യ​ന്റ​ൽ എ​സ്റ്റേ​റ്റി​ലെ ചെ​ക്ഡാ​മി​ലെ​ത്തി​യ​തോ​ടെ ഡാം​പൊ​ട്ടി വെ​ള്ളം ഗ​തി​മാ​റി​യൊ​ഴു​കി. ഇ​തേ തു​ട​ർ​ന്ന്​ ഈ ​ഭാ​ഗ​ത്തെ കൃ​ഷി പൂ​ർ​ണ​മാ​യി ന​ശി​ച്ചു. വെ​ള്ളം ഗ​തി​മാ​റി​യൊ​ഴു​കി​യ​തി​നാ​ൽ പാ​ടി​ക​ളി​ൽ താ​മ​സി​ക്കു​ന്ന​തൊ​ഴി​ലാ​ളി​ക​ൾ ര​ക്ഷ​പ്പെ​ട്ടു. ഈ […]

Continue Reading

വിലക്കയറ്റത്തിനെതിരായ കോൺഗ്രസ് മാർച്ചിനിടെ രാഹുൽ ഗാന്ധി അറസ്റ്റിൽ

ന്യൂഡൽഹി: വിലക്കയറ്റത്തിനും തൊഴിലില്ലായ്മക്കുമെതിരെ രാജ്യവ്യാപക പ്രതിഷേധം നടത്തുന്നതിടെ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്ത് നീക്കി. പാർട്ടി ആസ്ഥാനത്തിന് പുറത്ത് മറ്റ് കോൺഗ്രസ് നേതാക്കൾക്കൊപ്പം പ്രതിഷേധം നടത്തുന്നതിനിടെയാണ് രാഹുൽ ഗാന്ധിയെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തത്. ബലം പ്രയോഗിച്ചാണ് രാഹുൽ ഗാന്ധിയെ കസ്റ്റഡിയിലെടുത്തത്. എ.ഐ.സി.സി ആസ്ഥാനത്തു നിന്ന് പ്രതിഷേധം തുടങ്ങിയ കോൺഗ്രസ് പ്രവർത്തകരെ പൊലീസ് തടയുകയായിരുന്നു. അതിനിടെ, റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രിയങ്ക ഗാന്ധിയെ പൊലീസ് വളഞ്ഞിരിക്കയാണ്. വിലക്കയറ്റത്തിനും തൊഴിലില്ലായ്മക്കുമെതിരെ പാർലമെന്റിന് അകത്ത് നടത്തിയ പ്രതിഷേധം പുറത്തേക്ക് […]

Continue Reading

മുല്ലപ്പെരിയാർ ഡാം തുറന്നു; പെരിയാർ തീരത്ത് ജാഗ്രത നിർദേശം

ഇടുക്കി: കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതോടെ മൂന്ന് ഷട്ടറുകൾ തുറന്നു. 30 സെന്‍റിമീറ്റർ വീതമാണ് ഷട്ടറുകൾ തുറന്നത്. സെക്കന്റിൽ 534 ഘനയടി ജലം ആണ് പുറത്തേക്ക് ഒഴുക്കുന്നത്. രണ്ടു മണിക്കൂറിനുശേഷം ഇത് 1000 ഘനയടിയായി ഉയർത്തും. പെരിയാർ തീരത്ത് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും ആവശ്യമായ മുൻകരുതലുകൾ ജില്ല ഭരണകൂടം സ്വീകരിച്ചിട്ടുണ്ടെന്നും ജില്ല കലക്ടർ ഷീബ ജോർജ് അറിയിച്ചു. പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണം. പൊതുജനങ്ങൾ പെരിയാർ തീരപ്രദേശങ്ങളിൽ കുളിക്കാനിറങ്ങുന്നതും മീൻപിടുത്തം […]

Continue Reading

എൻജിനീയറിങ്​/ ഫാർമസി പ്രവേശന പരീക്ഷ സ്​കോർ പ്രസിദ്ധീകരിച്ചു

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള എ​ൻ​ജി​നീ​യ​റി​ങ്​/ ഫാ​ർ​മ​സി പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ സ്​​കോ​ർ പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​റു​ടെ www.cee.kerala.gov.in എ​ന്ന വെ​ബ്​​സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. കാ​ൻ​ഡി​ഡേ​റ്റ്​ പോ​ർ​ട്ട​ൽ വ​ഴി സ്​​കോ​ർ പ​രി​ശോ​ധി​ക്കാം. പി​ഴ​വ്​ കാ​ര​ണം പേ​പ്പ​ർ ഒ​ന്ന്​ പ​രീ​ക്ഷ​യി​ൽ ഫി​സി​ക്സ്​ പാ​ർ​ട്ടി​ൽ​നി​ന്ന്​ വ​ന്ന മൂ​ന്നു​ ചോ​ദ്യ​ങ്ങ​ൾ റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. ആ​ദ്യം പ്ര​സി​ദ്ധീ​ക​രി​ച്ച സൂ​ചി​ക​യി​ൽ​നി​ന്ന്​ വ്യ​ത്യ​സ്ത​മാ​യി പേ​പ്പ​ർ ഒ​ന്നി​ലെ നാ​ലു​ ചോ​ദ്യ​ങ്ങ​ളു​ടെ ഉ​ത്ത​ര​ങ്ങ​ളി​ൽ തി​രു​ത്ത​ലും വ​രു​ത്തി. പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ ല​ഭി​ച്ച സ്​​കോ​റും യോ​ഗ്യ​ത പ​രീ​ക്ഷ​യി​ൽ (പ്ല​സ്​ ടു/ ​ത​ത്തു​ല്യം) മാ​ത്​​സ്, ഫി​സി​ക്സ്, കെ​മി​സ്​​ട്രി എ​ന്നി​വ​ക്ക്​ ല​ഭി​ച്ച […]

Continue Reading

കോമൺവെൽത്ത് ഗെയിംസ്: ലോങ് ജമ്പിൽ മലയാളി താരം എം. ശ്രീശങ്കറിന് വെള്ളി; പാരാ പവർലിഫ്റ്റിങ്ങിൽ സുധീറിന് സ്വർണം

ബർമിങ്ഹാം: പുരുഷ ലോങ് ജമ്പിൽ വെള്ളി മെഡലുമായി ഇന്ത്യയുടെ മലയാളി താരം എം. ശ്രീശങ്കർ കോമൺവെൽത്ത് ഗെയിംസ് അരങ്ങേറ്റം ഉജ്വലമാക്കി. ഫൈനൽ റൗണ്ടിലെ രണ്ടാം ഊഴത്തിൽ ചാടിയ 8.08 മീറ്ററിന്റെ മികവിലാണ് മെഡൽ. രണ്ടാം സെറ്റിൽത്തന്നെ 8.08 മീറ്ററിലെത്തിയ ബഹാമസിന്റെ ലക്വാൻ നയേൺ സ്വർണവും 8.06 മീറ്ററുമായി ദക്ഷിണാഫ്രിക്കയുടെ ജൊവാൻ വാൻ വ്യൂറൻ വെങ്കലവും നേടി. ഇന്ത്യയുടെ മറ്റൊരു മലയാളി താരം മുഹമ്മദ് അനീസ് (7.97) അഞ്ചാം സ്ഥാനത്തെത്തി. കോമൺ വെൽത്ത് ഗെയിംസിൽ ഇന്ത്യക്കായി ലോങ് ജമ്പിൽ […]

Continue Reading

നീറ്റ് പരീക്ഷയ്ക്കിടെ അടിവസ്ത്രമഴിച്ചുള്ള പരിശോധന: പൊതുതാൽപര്യ ഹർജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: ‌നീറ്റ് പരീക്ഷയ്ക്കിടെ പരീക്ഷാർത്ഥിയുടെ അടിവസ്ത്രമഴിച്ച് പരിശോധിച്ച സംഭവത്തിൽ വിവിധ ആവശ്യങ്ങളുന്നയിച്ചുള്ള പൊതുതാൽപര്യ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സംഭവവുമായി ബന്ധപ്പെട്ടുള്ള  അന്വേഷണ വിവരങ്ങൾ  കഴിഞ്ഞ ദിവസം നാഷണൽ ടെസ്റ്റിങ് ഏജൻസിയോട് കോടതി തേടിയിരുന്നു. പരീക്ഷാ നടത്തിപ്പ് രീതി സംബന്ധിച്ചുള്ള വിശദാംശങ്ങളടക്കം സമർപ്പിക്കാനായിരുന്നു നിർദേശം.  ഹർജി നിലനിൽക്കില്ലെന്ന എൻടിഎയുടെ വാദം കോടതി അംഗീകരിച്ചിരുന്നില്ല. പരിശോധനയുടെ പേരിൽ മാനസിക സമ്മർദ്ദം നേരിട്ട കുട്ടികൾക്ക് പരീക്ഷ വീണ്ടും നടത്തണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്ന സാഹചര്യത്തിൽ […]

Continue Reading

സംസ്ഥാനത്ത് ആറ് അണക്കെട്ടുകളിൽ റെഡ് അലർട്ട്; വലിയ ഡാമുകളിൽ ആശങ്കയില്ല

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് ആറ് ഡാമുകളിൽ റെഡ് അലർട്ട് തുടരുകയാണ്. പൊന്മുടി, കല്ലാർകുട്ടി, ലോവർ പെരിയാർ, ഇരട്ടയാർ, മൂഴിയാർ, കുണ്ടള ഡാമുകളിലാണ് റെഡ് അലർട്ട്. പെരിങ്ങൽക്കുത്ത് ഡാമിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. വലിയ ഡാമുകളിൽ നിലവിൽ ആശങ്കയുടെ സാഹചര്യമില്ല, എങ്കിലും പരമാവധി സംഭരണശേഷിയിലക്ക് എത്തിക്കാതെ ക്രമീകരണം തുടരാനാണ് നിലവിലെ തീരുമാനം. മുല്ലപ്പെരിയാറിൽ ജലനിരപ്പ് റൂൾ കർവിനോട് അടുത്താൽ ഇന്ന് തന്നെ സ്പിൽ വേ ഷട്ടറുകൾ തുറക്കും. ചാലക്കുടി പുഴയിൽ ജലനിരപ്പ് നിയന്ത്രണവിധേയമാണ്. പെരിങ്ങൽകുത്തിൽ നിന്ന് […]

Continue Reading