ഇടുക്കി ഡാമിൽ റെഡ് അലർട്ട്

തൊടുപുഴ: ഇടുക്കി ഡാമിൽ ജലനിരപ്പ് 2382.53 അടിയായതിനെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡാമിലെ അധിക ജലം സ്പിൽവേയിലൂടെ ഒഴുക്കി വിടുന്നതിന്റെ ഭാഗമായുള്ള മുന്നാം ഘട്ട മുന്നറിയിപ്പാണ് റെഡ് അലർട്ട്. പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. അതേസമയം 10 സ്പിൽവേ ഷട്ടറുകൾ തുറന്നിട്ടും മുല്ലപ്പെരിയാറിൽ ജലനിരപ്പ് താഴ്ന്നിട്ടില്ല. 138.05 അടിയാണ് മുല്ലപ്പെരിയാറിലെ നിലവിലെ ജലനിരപ്പ്. തൃശൂരിലെ പെരിങ്ങൽ‍ക്കുത്ത്, ഷോളയാർ അണക്കെട്ടുകളിൽ ഓറഞ്ച് അലർട്ട് തുടരുകയാണ്. മഴ കുറഞ്ഞതിനെത്തുടർന്നു സംസ്ഥാനത്ത് ഇന്ന് തീവ്ര, അതിതീവ്ര മഴ […]

Continue Reading

ഡീസല്‍ പ്രതിസന്ധി; ഇന്ന് 25 ശതമാനം ഓര്‍ഡിനറി സര്‍വീസുകള്‍ മാത്രം

തിരുവനന്തപുരം: കെഎസ്ആർടിസി സർവീസുകൾ ഡീസൽ പ്രതിസന്ധിയെ തുടർന്ന് ഇന്നും വെട്ടിച്ചുരുക്കും. ഇന്ന് 25 ശതമാനം ഓർഡിനറി സർവീസുകൾ മാത്രമായിരിക്കും നിരത്തിലിറങ്ങുക. ഡീസൽ ക്ഷാമത്തെ തുടർന്ന് ബുധനാഴ്ച വരെയാണ് കെഎസ്ആർടിസിയുടെ സർവീസ് വെട്ടിക്കുറയ്ക്കൽ. വെള്ളിയാഴ്ച അഞ്ഞൂറോളം സർവീസുകളാണ് റദ്ദാക്കിയത്. ചൊവ്വാഴ്ചയോടെ ഡീസൽ പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്നാണ് സിഎംഡി ബിജു പ്രഭാകർ പ്രതികരിച്ചത്. മോശം കാലാവസ്ഥ കെഎസ്ആർടിസിയുടെ വരുമാനവും കുറച്ചു. ഇതോടെയാണ് സർവീസുകൾ വെട്ടി കുറയ്ക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയത്. ഡീസൽ ഉപഭോഗം കിലോമീറ്റർ ഓപറേഷൻ എന്നിവ കുറച്ച് വരുമാനമില്ലാത്ത സർവീസുകൾ […]

Continue Reading

പൊതു സ്ഥലത്ത് മാസ്‌ക് നിര്‍ബന്ധം; ഉത്തരവ് ആറു മാസത്തേക്കു കൂടി നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നേരിയ തോതിൽ കൂടുന്ന സാഹചര്യത്തിൽ മാസ്ക് നിർബന്ധമാക്കി സർക്കാർ വീണ്ടും ഉത്തരവിറക്കി. ആറു മാസത്തേക്കു മാസ്ക്, സാനിറ്റൈസർ എന്നിവ നിർബന്ധമാക്കിയാണ് ആരോഗ്യ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. പൊതുസ്ഥലത്തും ജോലി സ്ഥലത്തും പൊതുജനങ്ങൾക്കു പ്രവേശനമുള്ള എല്ലാ സ്ഥലത്തും സാമൂഹിക കൂടിച്ചേരലുകളിലും വാഹനങ്ങളിലും എല്ലാവരും മാസ്ക് ധരിക്കണം. സ്ഥാപനങ്ങൾ, കടകൾ, തിയറ്ററുകൾ എന്നിവയുടെ നടത്തിപ്പുകാർ സാനിറ്റൈസർ നൽകണം. ചടങ്ങുകളിൽ സംഘാടകർ നൽകണം. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളാണ് പുതിയ ഉത്തരവിറക്കിയത്.

Continue Reading

ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളിൽ യെല്ലോ അലർട്ട്, ഇടുക്കിയിൽ ഉരുൾപൊട്ടൽ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകൾ ഇല്ലെങ്കിലും നാല് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. ഇടുക്കി, കോഴിക്കോട്‌, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. എറണാകുളം മുതൽ കാസർകോട് വരെയുള്ള വനമേഖലകളിൽ ശക്തമായ മഴ തുടർന്നേക്കും. അറബിക്കടലിൽ നിന്നുള്ള പടിഞ്ഞാറൻ കാറ്റിന്റെ ശക്തിയും ഗതിയും മഴയ്ക്ക് അനുകൂലമാണ്. നാളെയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടേക്കുമെന്നാണ് കലാവസ്ഥാ വിഭാഗം അറിയിക്കുന്നത്.  മൂന്നാർ കുണ്ടള എസ്റ്റേറ്റിൽ ഉരുൾപ്പൊട്ടി, രണ്ട് കടകളും ഒരു […]

Continue Reading

10 സ്പിൽവേ ഷട്ടറുകൾ തുറന്നിട്ടും മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു, ജാഗ്രതാ നിർദ്ദേശം

ഇടുക്കി : വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിൽ 10 സ്പിൽവേ ഷട്ടറുകൾ തുറന്നിട്ടും മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്ന് തന്നെ. ഒടുവിൽ ലഭിക്കുന്ന വിവരമനുസരിച്ച് മുല്ലപ്പെരിയാറിൽ ജലനിരപ്പ് 138.05 അടിയായി ഉയർന്നു. പെരിയാർ തീരത്ത് അതീവ ജാഗ്രത തുടരുകയാണ്.  ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2382.30 അടിയായി ഉയർന്നു. വെള്ളം നിറയുന്ന സാഹചര്യത്തിൽ ഇടുക്കി ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജലനിരപ്പ് 2383.53 അടിയെത്തിയാൽ ഡാമിൽ റെഡ് അലർട്ട് പുറപ്പെടുവിക്കും. അടിയന്തിരമായി ഇടുക്കി തുറക്കേണ്ട സാഹചര്യമില്ലെന്നാണ് ഇന്നലെ മന്ത്രി റോഷി […]

Continue Reading

ബാണാസുര സാഗറില്‍ ഓറഞ്ച് അലര്‍ട്ട്

ബാണാസുര സാഗര്‍ ജലസംഭരണിയില്‍ ജലനിരപ്പ് 773 മീറ്റര്‍ എത്തിയ സാഹചര്യത്തില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 774 മീറ്ററാണ് ജലസംരണയുടെ ഇന്നത്തെ ( 6-8 -22) അപ്പർ റൂൾ ലെവൽ. ഡാമിലെ അധിക ജലം താഴേക്ക് ഒഴിക്കിവിടുന്നതിനുള്ള പ്രാരംഭ നടപടികളുടെ ഭാഗമായുള്ള രണ്ടാംഘട്ട മുന്നറിയിപ്പാണ് ഓറഞ്ച് അലർട്ട്.

Continue Reading

നാളത്തെ പി.എസ്.സി പരീക്ഷകള്‍ക്ക് മാറ്റമില്ല

നാളെ പി.എസ്.സി നടത്താൻ നിശ്ചയിച്ച പ്ലസ് ടു യോഗ്യതയുള്ളവര്‍ക്കുള്ള പരീക്ഷകൾക്ക് മാറ്റമില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചാലും പരീക്ഷകൾ ഉണ്ടാകുമെന്ന് പി.എസ്.സി അറിയിച്ചു.

Continue Reading

സ്വർണക്കടത്തുകാർ തട്ടിക്കൊണ്ടുപോയ ഇർഷാദിന്റെ മരണം സ്ഥിരീകരിച്ച് പൊലീസ്

കോഴിക്കോട്: സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ പന്തിരിക്കര സ്വദേശി ഇര്‍ഷാദ് മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. ജൂലൈ 17ന് നന്തിയിലെ കോടിക്കല്‍ കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹം ഇര്‍ഷാദിന്റേതാണെന്നാണ് ഡി.എന്‍.എ. പരിശോധനയില്‍ വ്യക്തമാകുകയായിരുന്നു. നേരത്തെ, മൃതദേഹം മേപ്പയ്യൂര്‍ സ്വദേശി ദീപകിന്റെ മൃതദേഹമാണെന്ന് കരുതി സംസ്കാരം നടത്തിയിരുന്നു. എന്നാൽ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതോടെയാണ് ഡി.എന്‍.എ. പരിശോധന നടത്തിയത്. ഇതോടെ ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പൊലീസ് കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. ജൂലൈ 16-ന് രാത്രി കോഴിക്കോട് – അത്തോളി റൂട്ടിലെ പുറക്കാട്ടിരി പാലത്തില്‍വെച്ച് […]

Continue Reading

സ്ത്രീധന പോര്; 21കാരി ആസിഡ് കുടിച്ച് ജീവനൊടുക്കി

പട്ന:  ബിഹാറിലെ മൻജൗളിൽ നവവധു ആസിഡ് കുടിച്ച് മരിച്ചു. ഭർത്താവും ഭർതൃവീട്ടുകാരും ചേർന്ന് നിർബന്ധിപ്പിച്ച് യുവതിയെ ആസിഡ് കുടിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അഞ്ജലി എന്ന 21കാരിയാണ് മരിച്ചത്. ബെഗുസാരായിലെ സദർ ആശുപത്രിയിലാണ് യുവതി മരിച്ചത്. ഇത് സ്ത്രീധന കൊലപാതകമാണെന്ന് കാണിച്ച് പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിന് പരാതി നൽകി. വ്യാഴാഴ്ചയോടെ അഞ്ജലിയുടെ ഭർത്താവ് ബാൽമികി സഹിനിയെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റു പ്രതികൾക്കായി തിരച്ചിൽ നടത്തിവരുകയാണ്. മൂന്നു മാസം മുമ്പാണ് ഇവരുടെ വിവാഹം കഴിയുന്നത്. സ്ത്രീധനമായി രണ്ടു ലക്ഷം രൂപയും […]

Continue Reading

ഈ വര്‍ഷത്തെ അവസാന സൂപ്പര്‍മൂണ്‍ ; കാണാതെ പോകരുത് വരാനിരിക്കുന്ന ആകാശ വിസ്മയത്തെ

ദില്ലി: ഈ വർഷത്തെ അവസാനത്തെ സൂപ്പർ മൂൺ ഓഗസ്റ്റ് 11 ന് ദൃശൃമാകും. ഈസ്റ്റേൺ ടൈം അനുസരിച്ച് 11ന്  9:36pm നാണ് സൂപ്പർമൂൺ ഉദിച്ചുയരുക.അതായത് ഇന്ത്യയിൽ ഇത് വെള്ളിയാഴ്ചയാകും ദൃശൃമാവുക എന്ന് സാരം.ഈ സൂപ്പർമൂൺ ഫുൾ സ്റ്റർജിയൻ മൂൺ എന്നും അറിയപ്പെടുന്നു.തുടർച്ചയായി വരുന്ന നാല് സൂപ്പർമൂണുകളിൽ നാലാമത്തേതാണിത്. സ്റ്റർജൻ മൂൺ എന്ന പദം തദ്ദേശീയരായ അമേരിക്കൻ അൽഗോൺക്വിൻ ഗോത്രങ്ങളിൽ നിന്നാണ് കടമെടുത്തത്. ഒരു സൂപ്പർമൂണിന് ദിനവും കാണുന്ന ചന്ദ്രനെക്കാൾ 14 മുതൽ 30 ശതമാനം വരെ തെളിച്ചം […]

Continue Reading