തൊഴില്‍ മാര്‍ഗ്ഗ നിര്‍ദേശ ക്യാമ്പ് രജിസ്‌ട്രേഷന്‍ നടത്തി

ഗോത്രവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികള്‍ക്കായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് തൊഴില്‍ മാര്‍ഗ്ഗ നിര്‍ദേശ ക്യാമ്പ് രജിസ്‌ട്രേഷന്‍ നടത്തി. കണിയാമ്പറ്റ പഞ്ചായത്ത്തല രജിസ്ട്രേഷന്‍ ഗോത്ര വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ മണിക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കമലാ രാമന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പി.എസ്.സി പഠന സഹായികള്‍ വിതരണം ചെയ്തു. ഡിവിഷണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ എം.ആര്‍. രവികുമാര്‍, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ ടി.പി ബാലകൃഷ്ണന്‍, വാര്‍ഡ് മെമ്പര്‍ ലത്തീഫ് മേമാടന്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ.എന്‍ സുനില്‍, എംപ്ലോയ്മെന്റ് ഓഫീസര്‍ അജിത്ത് […]

Continue Reading

കെ.എസ്.ആര്‍ ടി സി നൈറ്റ് ജംഗിള്‍ സഫാരി തുടങ്ങും – മന്ത്രി ആന്റണി രാജു

വിനോദ സഞ്ചാരികള്‍ക്കായി ജില്ലയില്‍ കെ.എസ്.ആര്‍ ടി സി നൈറ്റ് ജംഗിള്‍ സഫാരി തുടങ്ങുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് വേണ്ടി ബത്തേരിയില്‍ നിര്‍മ്മിച്ച വിശ്രമ മന്ദിരത്തിന്റെയും വിനോദ സഞ്ചാരികള്‍ക്കുള്ള സ്ലീപ്പര്‍ ബസ്സിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുക യായിരുന്നു അദ്ദേഹം. യാത്രക്കാര്‍ക്ക് പരമാവധി സൗകര്യങ്ങളൊരുക്കി മെച്ചപ്പെട്ട യാത്രാനുഭവം ഒരുക്കാനുള്ള ശ്രമത്തിലാണ്. കെ.എസ്. ആര്‍.ടി.സി. ജീവനക്കാരുടെ ക്ഷേമത്തിനും മുന്തിയ പരിഗണന നല്‍കും. ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് കെ.എസ്.ആര്‍ ടി.സി.ജീവനക്കാര്‍ക്കായി വിശ്രമ […]

Continue Reading

സിദ്റ കോളേജ് എൻട്രി ഫെസ്റ്റ് സംഘടിപ്പിച്ചു

വെള്ളമുണ്ട:സിദ്റ കോളേജ് ഓഫ് ലിബറൽ ആർട്സ് നവാഗതർക്കായി എൻട്രി ഫെസ്റ്റ് സംഘടിപ്പിച്ചു. വയനാട്ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്‌ഘാടനം ചെയ്തു.പ്രിൻസിപ്പാൾ ജസീൽ അഹ്‌സനി അധ്യക്ഷത വഹിച്ചു. ഉന്നത വിജയികൾക്കുള്ള അനുമോദനപത്രം മുഖ്യാതിഥിയായി പങ്കെടുത്ത മുൻ മന്ത്രി സി.കെ നാണു വിതരണം ചെയ്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി.ബാലൻ,ഹൈദർ സഖാഫി,എം.സി.മജീദ്,പി.കെ ശറഫുദ്ധീൻ,വി.പി.സുഫിയാൻ,സുമയ്യ സാദിഖ്,സന്ധ്യ.കെ.പി,അഷ്‌റഫ്.കെ,മറിയം.വി,സ്നേഹ.പി തുടങ്ങിയവർ സംസാരിച്ചു.

Continue Reading

ആക്ഷൻ രംഗത്തിന്റെ ചിത്രീകരണത്തിനിടെ തമിഴ് നടൻ വിശാലിന് പരുക്കേറ്റു

ആക്ഷൻ രംഗത്തിന്റെ ചിത്രീകരണത്തിനിടെ തമിഴ് നടൻ വിശാലിന് പരുക്കേറ്റു. മാർക്ക് ആന്റണി എന്ന ചിത്രത്തിന്റെ ചിത്രകരണത്തിനിടെയാണ് പരുക്കേറ്റത്. ആക്ഷൻ രംഗത്തിന്റെ ചിത്രീകരണത്തിനിടെ കാൽമുട്ടിനാണ് വിശാലിന് പരുക്കേറ്റത്. നേരത്തെ ‘ലാത്തി’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയും വിശാലിന് പരുക്കേറ്റിരുന്നു.(Tamil actor Vishal injured during movie shooting) ചില ആക്ഷൻ ബ്ലോക്കുകളുള്ള ഒരു ഗാനരംഗത്തിനായി ഷൂട്ട് ചെയ്യുകയായിരുന്നു. ഗാനത്തിന്റെ ചിത്രീകരണത്തിനിടെ കാൽമുട്ടിനാണ് വിശാലിന് പരുക്കേറ്റത്. തന്റെ വരാനിരിക്കുന്ന ലാത്തി എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് വിശാലിന് നേരത്തെ പരുക്കേറ്റത്. ഒരു […]

Continue Reading

ജഗ്ദീപ് ധൻഖർ ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡൽഹി: രാജ്യത്തിന്‍റെ 14മത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻഖർ സത്യപ്രതിജ്ഞ ചെയ്തു. ഉച്ചക്ക് 12.30ന് രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമൂ സത്യവാചകം ചൊല്ലികൊടുത്ത. എം. വെങ്കയ്യ നായിഡുവിന്‍റെ പിൻഗാമിയായാണ് രാജസ്ഥാൻ സ്വദേശിയായ ധൻഖർ ഉപരാഷ്ട്രപതിയാകുന്നത്. പോൾ ​ചെയ്തതിന്‍റെ 75 ശതമാനത്തിലധികം വോട്ടുകൾ നേടിയാണ്​ ധൻഖറിന്‍റെ വിജയം. ജഗ്ദീപ്​ ധൻഖർ: അഭിഭാഷകൻ, ജാട്ട് നേതാവ്, ഗവർണർ ക​ർ​ഷ​ക​പു​ത്ര​നെ​ന്ന് ബി.​ജെ.​പി വി​ശേ​ഷി​പ്പി​ക്കു​ന്ന ജഗ്ദീപ്​ ധൻഖർ രാ​ജ​സ്ഥാ​നി​​​ൽ​ നി​ന്നു​ള്ള പ്ര​മു​ഖ ജാ​ട്ട് നേ​താ​വാ​ണ്. സം​സ്ഥാ​ന​ത്ത് ജാ​ട്ടു​ക​ൾ​ക്ക് ഒ.​ബി.​സി പ​ദ​വി […]

Continue Reading

വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മരിച്ചു

തൃശ്ശൂര്‍: തൃശ്ശൂർ മരോട്ടിച്ചാൽ വല്ലൂർ വെള്ളച്ചാട്ടത്തിൽ കാൽവഴുതി വീണ് രണ്ട് യുവാക്കൾ മരിച്ചു. ചെങ്ങാലൂർ സ്വദേശികളാണ് മരിച്ചത്.  ചെങ്ങാലൂർ സ്വദേശികളായ മൂന്ന് പേര്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു. അതിനിടെയാണ് രണ്ടുപേര്‍ ഒഴുക്കില്‍ പെട്ടത്. മൃതദേഹങ്ങള്‍ പുറത്തെടുത്തിട്ടുണ്ട്. വിശദാംശങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളു. 

Continue Reading

സ്വപ്ന സാക്ഷാത്ക്കാരം; ബിന്ദുവിനുള്ള വീട് ഒരുങ്ങി

പന്ത്രണ്ട് വര്‍ഷമായി മാനന്തവാടിയില്‍ ഓട്ടോ ഓടിക്കുകയാണ് കുഴിനിലം സ്വദേശിയായ ബിന്ദു മോള്‍. ഷീറ്റുകൊണ്ട് മറച്ച വീട്ടില്‍ കഴിയുന്ന ബിന്ദുവിന്റെ ഏക വരുമാന മാര്‍ഗമായിരുന്നു ഓട്ടോറിക്ഷ. വയനാട് റോഡ് സേഫ്റ്റി വളണ്ടിയര്‍ കൂടിയാണ് ബിന്ദു. ഭര്‍ത്താവ് മരിച്ചു പോയ ബിന്ദുവിന്റെയും വീടിന്റെയും അവസ്ഥ മനസിലാക്കിയ റോഡ് സേഫ്റ്റി വളണ്ടിയര്‍മാരും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും സഹായ ഹസ്തവുമായി രംഗത്തിറങ്ങി. സമാധാനമായി അന്തിയുറങ്ങാന്‍ ഒരു വീട് എന്ന ബിന്ദുവിന്റെ സ്വപ്നം യാഥാര്‍ത്യമാക്കാന്‍ അവര്‍ തീരുമാനിച്ചു. വീടു നിര്‍മ്മാണത്തിലേക്കുള്ള ധനശേഖരണത്തിനായി മോട്ടോര്‍ […]

Continue Reading

പന്നി കര്‍ഷകരുടെ ആശങ്കയകറ്റും പന്നിയിറച്ചി സംഭരണം പരിഗണിക്കും:മന്ത്രി ജെ. ചിഞ്ചുറാണി

ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്നുണ്ടായ പന്നി കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കുമെന്ന് മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. കല്‍പ്പറ്റ പി.ഡബ്യൂ.ഡി റസ്റ്റ് ഹൗസില്‍ പന്നി കര്‍ഷകര്‍ക്കുളള ധനസഹായം വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. സംസ്ഥാനത്തെ ഒരു ലക്ഷത്തിലധികം വരുന്ന കര്‍ഷകര്‍ ഓണം സീസണ്‍ ഏറെ പ്രതീക്ഷയോടെയാണ് കണ്ടിരുന്നത്. അവരിപ്പോള്‍ അങ്കലാപ്പിലാണ്. അവരെ സഹായിക്കാനുളള പദ്ധതികളാണ് സര്‍ക്കാര്‍ തയ്യാറാക്കുന്നത്. നെല്ല് സംഭരിക്കുന്ന രീതിയില്‍ പന്നി കര്‍ഷകരില്‍ നിന്നും വിലകൊടുത്ത് പന്നികളെ ഏറ്റെുടുക്കുന്ന പദ്ധതി സര്‍ക്കാരിന്റെ പരിഗണനയിലാണ്. […]

Continue Reading

ആഫ്രിക്കന്‍ പന്നിപ്പനി – കര്‍ഷകര്‍ക്ക് 37.07 ലക്ഷം നഷ്ടപരിഹാരം നല്‍കി

വയനാട് ജില്ലയില്‍ ആഫ്രിക്കന്‍ പന്നിപ്പനി മൂലം ഉന്‍മൂലനം ചെയ്യപ്പെട്ട പന്നികളുടെ ഉടമസ്ഥര്‍ക്കുള്ള ധനസഹായം വിതരണം ചെയ്തു. ഏഴ് കര്‍ഷകര്‍ക്കായി 37,07,751 രൂപയാണ് നഷ്ടപരിഹാരമായി നല്‍കിയത്. കല്‍പ്പറ്റ പി.ഡബ്യൂ.ഡി റസ്റ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ കര്‍ഷകര്‍ക്കുളള ചെക്ക് മൃഗസംരക്ഷണ- ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി കൈമാറി. തവിഞ്ഞാല്‍ മുല്ലപ്പറമ്പില്‍ എം.വി. വിന്‍സെന്റ് – 19,55,400, മാനന്തവാടി മൂത്തശ്ശേരി എം.ടി. ഷാജി – 2,35,000, മാനന്തവാടി വെളിയത്ത് കുര്യാക്കോസ് 2,23,800, മാനന്തവാടി പുത്തന്‍പുര പി.വി. വിപീഷ് – […]

Continue Reading

ജലനിരപ്പ് കുറഞ്ഞു; ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളില്‍ നിന്നും തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചു

തൊടുപുഴ: ജലനിരപ്പ് കുറഞ്ഞതിനെത്തുടര്‍ന്ന് ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളില്‍ നിന്നും തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചു. മുല്ലപ്പെരിയാറില്‍ ഏഴു ഷട്ടറുകളും ഇടുക്കിയില്‍ രണ്ടു ഷട്ടറുകളും അടച്ചു. ഇടുക്കിയില്‍ നിന്നും ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് സെക്കന്‍ഡില്‍ രണ്ടുലക്ഷമാക്കി കുറച്ചു. 2386.90 അടിയാണ് ഇടുക്കിയിലെ നിലവിലെ ജലനിരപ്പ്. ചൊവ്വാഴ്ച ഉച്ചക്കാണ് ഇടുക്കിയില്‍ നിന്നും തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് സെക്കന്റില്‍ മൂന്നര ലക്ഷം ലിറ്ററാക്കി ഉയത്തിയത്. മുല്ലപ്പെരിയാര്‍ ജലനിരപ്പ് 138.60 അടിയായി. നീരൊഴുക്ക് കുറഞ്ഞതോടെ ഇന്നലെ വൈകുന്നേരം മുതലാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പും […]

Continue Reading