നീരൊഴുക്ക് കൂടി; ബാണാസുര ഡാമിന്റെ രണ്ട് ഷട്ടറുകൾ 10 സെന്റിമീറ്റർ വീതം ഉയർത്തി

Wayanad

ബാണാസുര ഡാമിൽ നീരെഴുക്ക് കൂടി ജലനിരപ്പ് ഉയർന്ന് 774.35 മീറ്റററിൽ എത്തിയതിനാൽ ഡാമിന്റെ ഒരു ഷട്ടർ കൂടി 10 cm ഉയർത്തി. രാവിലെ 8.10 ന് ഒരു ഷട്ടർ 10 സെന്റി മീറ്റർ ഉയർത്തിയിരുന്നു. ഉച്ചയ്ക്ക് ശേഷം 2.30 ന് ഈ ഷട്ടർ 20 സെന്റീമീറ്ററാക്കി ഉയർത്തിയിരുന്നെങ്കിലും പിന്നീട് സുരക്ഷാ കാരണങ്ങളാൽ രണ്ട് ഷട്ടറുകൾ 10 സെന്റിമീറ്റർ വീതം എന്ന രീതിയിൽ ഉയർത്താൻ തീരുമാനിക്കുകയായിരുന്നു. ഇത് മൂലം സെക്കൻഡിൽ 17m3/sec വെള്ളം പുഴയിലേക്ക് തുറന്ന് വിടുന്നതാണ്. പുഴയിൽ 10cm താഴെ ജലനിരപ്പ് ഉയരാൻ സാദ്ധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *