അയ്യോ ലീവ് തരല്ലേ; കളക്ടർക്ക് മെയിൽ അയച്ച് ആറാം ക്ലാസ്സുകാരി സഫൂറ

Wayanad

കൽപ്പറ്റ: ബുധനാഴ്ച സ്കൂളിന് ലീവ് നൽകരുതെന്നാവിശ്യപ്പെട്ട് ഇ മെയിലിൽ വയനാട് ജില്ലാ കളക്ടർ എസ്.ഗീത ഐഎഎസിന് സന്ദേശമയച്ച് വിദ്യാർത്ഥിനി. ആറാം ക്ലാസ്സുകാരിയായ സഫൂറ നൗഷാദാണ് നാല് ദിവസം തുടർച്ചയായി വീട്ടിലിരിക്കാൻ ബുദ്ധി മുട്ടാണെന്നും, ബുധനാഴ്ച അവധി നൽകരുതെന്നും ആവശ്യപ്പെട്ട് കളക്ടർക്ക് സന്ദേശമയച്ചത്. സന്ദേശം കളക്ടർ ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. തെളിമയുടെ സന്ദേശമാ ണെന്നും, മിടുക്കരാണ് നമ്മുടെ മക്കളെന്നും,അവരുടെ ലോകം വിശാലമാണെന്നും നക്ഷത്രങ്ങൾക്കുമപ്പുറത്തേക്ക് നോക്കാൻ കഴിയുന്ന മിടുക്കരെന്നും എന്ന വാക്കുകൾ ചേർത്തായിരുന്നു കളക്ടർ സന്ദേശം പങ്കുവെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *