സിപിഐഎം പോളിറ്റ് ബ്യൂറോ യോഗത്തിന് ഇന്ന് തുടക്കം

രണ്ട് ദിവസത്തെ സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ആരംഭിക്കും.അടുത്ത മാസം കണ്ണൂരിൽ നടക്കുന്ന പാർട്ടി കോണ്‍ഗ്രസ് സംബന്ധിച്ച ചർച്ചകളാണ് മുഖ്യ അജണ്ട.പാർട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട സംഘടനാ റിപ്പോർട്ട് പിബി തയ്യാറാക്കും.ഈ മാസം അവസാനം ചേരുന്ന കേന്ദ്ര കമ്മറ്റി യോഗത്തിൽ സംഘടനാ റിപ്പോർട്ട് ചർച്ച ചെയ്യും. ഇതിന് പുറമെ നിലവിലെ രാഷ്ട്രീയ സാഹചര്യം, പഞ്ചാബ് ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം ഉൾപ്പെടെയുള്ള വിഷയങ്ങളും ചർച്ചയാകും .ഈ മാസം 25,26,27 തീയതികളിലാണ് കേന്ദ്രകമ്മറ്റി യോഗം ചേരുക.

Continue Reading

ഒന്നര വയസ്സുകാരിയെ വെള്ളത്തിൽ മുക്കിക്കൊന്ന കേസ്; മുത്തശ്ശിക്കെതിരെ കേസെടുക്കും

ബക്കറ്റിലെ വെള്ളത്തിൽ ഒന്നര വയസ്സുകാരിയെ മുക്കിക്കൊന്ന കേസിൽ കുട്ടിയുടെ മുത്തശ്ശി സിപ്‌സിക്കെതിരെ കേസെടുക്കും. ബാലനീതി വകുപ്പ് പ്രകാരമാണ് കേസെടുക്കുക. ലഹരി മരുന്ന് വിൽപ്പനയ്ക്കും മറ്റ് ഇടപാടുകൾക്കുമായി സിപ്സി കുട്ടികളെ മറയാക്കി ഉപയോഗിച്ചുവെന്നും കണ്ടെത്തലുണ്ട്.അങ്കമാലി കോട്ടശ്ശേരി സ്വദേശികളായ സജീഷിന്റെയും ഡിക്‌സിയുടെയും മകൾ നോറ മരിയയെയാണ് മുത്തശ്ശിയുടെ സുഹൃത്ത് മുക്കിക്കൊലപ്പെടുത്തിയത്. ഹോട്ടൽ മുറിയിലെ ബക്കറ്റിൽ മുക്കിയാണ് കുഞ്ഞിനെ കൊന്നത്. സംഭവത്തിൽ കുട്ടിയുടെ അമ്മൂമ്മയുടെ സുഹൃത്ത് പള്ളുരുത്തി സ്വദേശി ജോൺ ബിനോയി അറസ്റ്റിലായിരുന്നു. ശനിയാഴ്ച ഹോട്ടലിൽ മുറിയെടുത്ത ശേഷം കുട്ടിയെ ഹോട്ടൽമുറിയിൽ […]

Continue Reading

ഭഗവന്ത്സിംഗ് മാൻ മാര്‍ച്ച് 16ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും

നിയുക്ത മുഖ്യമന്ത്രി ഭഗവന്ത്സിംഗ് മാന്റെ നേതൃത്വത്തില്‍ പഞ്ചാബിലെ ആംആദ്മി പാര്‍ട്ടി മാർച്ച് 16ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. പഞ്ചാബില്‍ 117 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 92 സീറ്റില്‍ ജയിച്ചാണ് ആംആദ്മി പഞ്ചാബിന്റെ ചരിത്രത്തില്‍ ആദ്യമായി അധികാരത്തിലേറുന്നത്.ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ നാളെ അമൃത്സറില്‍ റോഡ് ഷോയും നടക്കും. അപ്രതീക്ഷിതവിജയം നേടിയ ശേഷം ഭഗവന്ത്‌സിംഗ് ഡല്‍ഹിയിലെത്തി അരവിന്ദ് കെജ്രിവാളിനെ കണ്ട് അനുഗ്രഹം വാങ്ങിയിരുന്നു. അതിന് ശേഷമാണ് മാര്‍ച്ച് 16ന് സത്യപ്രതിജ്ഞാ […]

Continue Reading

ഇന്ത്യൻ മിസൈൽ പാകിസ്താനിൽ പതിച്ചു; അബദ്ധത്തിൽ സംഭവിച്ചതെന്ന് വിശദീകരണം

ന്യൂഡൽഹി: ഇന്ത്യൻ മിസൈൽ പാകിസ്താന്റെ ഭൂപ്രദേശത്ത് വീണെന്ന് സ്ഥിരീകരിച്ച് ഇന്ത്യ. അബദ്ധത്തിൽ സംഭവിച്ച വലിയ പിഴവാണിത്. ഹരിയാനയിലെ സിർസ വ്യോമതാവളത്തിൽ നിന്ന് കുതിച്ചുയർന്ന ഇന്ത്യയുടെ സൂപ്പർസോണിക് മിസൈൽ പാകിസ്താന്റെ ഭൂപ്രദേശമായ മിയ ചന്നുവിനടുത്ത് പതിച്ചുവെന്നാണ് ഇന്നലെ പാകിസ്താൻ ആരോപിച്ചത്. ആളപായം ഉണ്ടായില്ല, പ്രദേശത്തെ ഒരു മതില് തകർന്നുവെന്നും പാകിസ്താൻ വ്യക്തമാക്കി. വിഷയം പരിശോധിച്ച ഇന്ത്യ സ്ഥിരീകരിക്കുകയും അതിന്റെ കാര്യകാരണങ്ങൾ വിശദീകരിക്കുകയും ചെയ്തു. മാർച്ച് ഒൻപതിന് പതിവ് പരിശോധനയ്ക്കിടെ സംഭവിച്ച വലിയ പിഴവിൽ മിസൈൽ പറന്നുയർന്നു. ഈ മിസൈൽ […]

Continue Reading

ബജറ്റ് 2022 -23

1.34 ലക്ഷം കോടി വരവും 1.57 ലക്ഷം കോടി ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ്. മൂലധന ചെലവിനായി 14891 കോടി രൂപ സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 2.3 ശതമാനം റവന്യൂ കമ്മി, 3.91 ശതമാനം ധനക്കമ്മി, 37.18 ശതമാനം പൊതുകടം. വിജ്ഞാനത്തെ ഉല്‍പ്പാദനവുമായി ബന്ധിപ്പിക്കാനുള്ള നടപടികള്‍ 1000 കോടി രൂപ ചെലവില്‍ 4 സയന്‍സ് പാര്‍ക്കുകള്‍. നോളജ് എക്കോണമി മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനായി 350 കോടി രൂപ ചെലവില്‍ ഡിസ്ട്രിക്ട് സ്കില്‍ പാര്‍ക്കുകള്‍. ഈ പാര്‍ക്കുകളില്‍ ഭാവി […]

Continue Reading

യുദ്ധ കെടുതിയിൽ കുടുങ്ങി തിരിച്ചെത്തിയവരുടെ വീട് സന്ദർശിച്ചു

പനമരം:യുക്രൈനിലെ കാർകീവ് മെഡിക്കൽ കോളേജിൽ പഠിക്കുന്ന പനമരം ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ ബെന്നി ചെറിയാൻറെ മക്കളായ ക്രിസ്റ്റീന ബെന്നിനേയും സഹോദരി അലീന ബെന്നിനേയും വിമൺ ജസ്റ്റിസ് മൂവ്മെൻറ് ഭാരവാഹികൾ സന്ദർശിച്ചു.വയനാട് ജില്ലാ പ്രസിഡൻറ് ഷമീമ മാനന്തവാടി,സെക്രട്ടറി ഹസീന പനമരം, ഭാരവാഹികളായ ഹുസ്ന, റഹന എന്നിവർ സന്ദർശിച്ചു.

Continue Reading

തെളിമ – പഠന പ്രോത്സാഹന പരിപാടിയുമായി ജി.എച്ച്.എസ് പനമരം

പനമരം:ഗോത്രവിഭാഗം വിദ്യാർത്ഥികളുടെ കൊഴിഞ്ഞു പോക്കിന് പരിഹാരം കാണുക എന്ന ലക്ഷ്യം മുൻ നിർത്തി പനമരം ഗവ.ഹൈസ്കൂളിൽ യു.പി വിഭാഗം വിദ്യാർത്ഥികൾക്കായി മൂന്ന് ദിവസത്തെ പഠന പ്രോത്സാഹന പരിപാടി സംഘടിപ്പിച്ചു.പഠനം ആസ്വാദ്യകരമാക്കാനായിസ്കൂൾ തയ്യാറാക്കിയ പ്രത്യേക മൊഡ്യൂൾ അനുസരിച്ചായിരുന്നു പരിപാടി.ഹെഡ് മാസ്റ്റർ ശ്രീ മോഹൻ മാസ്റ്റർ പരിപാടി ഉത്ഘാടനം ചെയ്തു.യു.പി വിഭാഗം അധ്യാപകരുടെ നേതൃത്വത്തിലായിരുന്നു പരിപാടി നിർവഹണം.

Continue Reading

‘ഞങ്ങളും ഹീറോയാകും’ ഉൽഘാടനം ചെയ്തു

വെള്ളമുണ്ടഃഎസ്.എസ്.എൽ.സി,പ്ലസ്‌ടു പരീക്ഷാർത്ഥികൾക്കുള്ള വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിലുള്ള പ്രത്യേക കരുതൽ പരിപാടി ‘ഞങ്ങളും ഹീറോയാകും’ തരുവണ ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ ഔപചാരികമായി തുടക്കമിട്ടു. ജില്ലാ പഞ്ചായത്ത് മെമ്പർ സിന്ധു ശ്രീധരൻ ഉൽഘാടനം ചെയ്തു.ജുനൈദ് കൈപ്പാണി അധ്യക്ഷത വഹിച്ചു.എച്ച്‌.എം.ജീറ്റോ ലൂയിസ്,വി.പി.സുഫിയാൻ,കെ.കെ.ജംഷീർ,കെ.സി.ആലി,നൗഷാദ്.കെ,മുഹമ്മദലി.കെ.എ, ഗോമേഷ് ഗോപാൽ,പി.സി.ജെസ്സി തുടങ്ങിയവർ സംസാരിച്ചു. ‘നമ്മുടെ കുട്ടികളെ നമുക്ക് തന്നെ ചേർത്ത് പിടിക്കാം’എന്ന സന്ദേശം മുൻ നിർത്തിയുള്ള പരിപാടിയാണിത്.പരീക്ഷയ്ക്കുവേണ്ടി യഥാവിധി പരിശ്രമിക്കുവാനും അതിനുള്ള ഉത്സാഹം നശിച്ചുപോകാതെ കാത്തുസൂക്ഷിക്കാനും കുട്ടികളെ […]

Continue Reading

ജീവനക്കാരുടെ തടഞ്ഞുവച്ച ആനുകൂല്യങ്ങൾ നൽകണം ,കേരള എൻ.ജി.ഒ. അസോസിയേഷൻ

കോവിഡിന്റെ പേരിൽ ജീവനക്കാർക്ക് ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങൾ തടഞ്ഞുവച്ച നടപടി പിൻവലിക്കണം. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വന്ന സാഹചര്യത്തിലും ജീവിത ചിലവുകൾ കുതിച്ചുയരുന്നതിനാലും ക്ഷമബത്ത കുടിശ്ശിക ,ലീവ് സറണ്ടർ എന്നിവ നൽകാൻ തയ്യാറാവണം. സർക്കാർ പങ്കാളിത്തത്തോടെ സമഗ്ര ആരോഗ്യ ഇൻഷൂറൻസ് പദ്ധതി ,മെഡിസെപ്പ് ,നടപ്പിലാക്കണം. തിരഞ്ഞെടുപ്പ് സമയത്ത് എൻ.പി.എസ്.ജീവനക്കാർക്ക് സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കണം .പ്രതിഷേധ സംഗമം ജില്ലാ പ്രസിഡണ്ട് മോബിഷ് പി.തോമസ് ഉദ്ഘാടനം ചെയ്തു.ബ്രാഞ്ച് പ്രസിഡണ്ട് എൻ.വി.അഗസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ കെ.ടി.ഷാജി ,സംസ്ഥാന സെക്രട്ടേറിയേറ്റംഗം […]

Continue Reading

ബിജെപിയുടെ വിജയം ജനങ്ങളുടേത്:സുരേഷ് ഗോപി എംപി

ബത്തേരി: ബിജെപിയുടെ വിജയം ജനങ്ങളുടേത് എന്ന് സുരേഷ് ഗോപി എംപി പറഞ്ഞു. നരേന്ദ്ര മോദിയുടെ ഭരണ നിർവ്വഹണം സാധാരണക്കാരുടെ അരികിലേക്ക് എത്തിയതാണ്   ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞടുപ്പുകളിൽ ബിജെപിക്ക് മിന്നും വിജയം സമ്മാനിച്ചത്. സ്ഥിരം കർമ്മയോഗിയായ മോദി എന്നും സാധാരണ ജനവിഭാഗങ്ങൾക്ക് ഗുണകരമായ പ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നത്. യുപിയിൽ നിന്ന് ഭയന്നോടി വയനാട്ടിൽ അഭയം തേടിയ രാഹുൽ ഗാന്ധി എന്ത് പ്രവർത്തനമാണ് വയനാട്ടിൽ നടത്തുന്നത് എന്ന് ജനങ്ങൾ തിരിച്ചറിയണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപിയുടെ വിജയം അദ്ദേഹം […]

Continue Reading