ആഘോഷങ്ങള്‍ സമൂഹ നന്‍മക്ക് ഉതകുന്നതാകണം; ഒ.ആർ. കേളു എം.എൽ.എ

മാനന്തവാടി : വിവിധ മത വിഭാഗങ്ങളുടെ ആഘോഷങ്ങള്‍ സമൂഹ നന്‍മക്ക് ഉതകുന്നതാകണമെന്ന് ഒ.ആർ. കേളു എം.എൽ.എ. മാനന്തവാടി സെൻ്റ് ജോർജ് യാക്കോബായ പളളിയുടെ ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന സുവർണ്ണജൂബിലി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസവും ആത്മീയതയും സുഷ്മതയോടെ കൈകാര്യം ചെയ്യേണ്ട കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. സുവർണ്ണജൂബിലിയോടനുബന്നിച്ച് ഭാരതീയ ചികിത്സാ വകുപ്പിന്റെയും നാഷനല്‍ ആയുഷ്മിഷന്റെയും ആഭിമുഖ്യത്തില്‍ നടന്ന ആയൂർവേദ മെഡിക്കൽ ക്യാമ്പ് നഗരസഭ ചെയർപേഴ്സൺ സി.കെ. രത്നവല്ലി ഉദ്ഘാടനം ചെയ്തു. […]

Continue Reading

സാധാരണകാർക്ക് വേണ്ടി ജീവിതം ഒഴിഞ് വെച്ച നേതാവായിരുന്നു സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെന്ന് കെ.കെ. അഹമ്മദ് ഹാജി

മാനന്തവാടി:സാധാരണക്കാർക്കും നിർധനർക്കും വേണ്ടി ജീവിതം ഒഴിഞ്ഞ വെച്ച മഹാവ്യക്തിത്വത്തിന്നുടമയാണ്സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെന്ന് ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ.കെ.അഹമ്മദ് ഹാജി.എല്ലാ മതങ്ങളെയും ബഹുമാനിക്കുകയും ചെറിയവനെന്നേ വലിയ വനെന്നോ ഉള്ള വിത്യാസമില്ലാതെ എല്ലാവരെയും സ്നേഹിച്ച തങ്ങളുടെ മരണം തീരാനഷ്ടമാണ്.നിരാലംബരുടെ ബുദ്ധിമുട്ടുകളും വിഷമങ്ങളും തൻ്റെത് കൂടിയാണെന്ന് മനസ്സിലാക്കി കൊണ്ടുള്ള തങ്ങളുടെ പ്രവർത്തികൾ എല്ലാവർക്കും മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.മാനന്തവാടി നിയോജക മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റി ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും പ്രാർത്ഥനാ സദസ്സുംഉദ്ഘാടനം […]

Continue Reading

ഫിഫാ ലോകകപ്പ്; ഗ്രൂപ്പ് തിരിവ് നറുക്കെടുപ്പ് ഏപ്രില്‍ 1ന് ദോഹയില്‍

ഫിഫാ ലോകകപ്പ് 2022ലെ വിശ്വ കാല്‍പ്പന്ത് അതികായര്‍ മാറ്റുരയ്ക്കുന്ന ഖത്തര്‍ ലോകകപ്പിന്റെ ഗ്രൂപ്പ് തിരിവ് നറുക്കെടുപ്പ് ലോക ഫുട്‌ബോള്‍ ഇതിഹാസങ്ങളുടെ സാന്നിധ്യത്തില്‍ ഏപ്രില്‍ ഒന്നിന് ദോഹയില്‍ നടക്കും. ഏതൊക്കെ ടീമുകള്‍ ആരോടൊക്കെ ഏറ്റുമുട്ടുമെന്നതടക്കമുള്ള അവസാനഘട്ട മത്സരക്രമ പട്ടിക നറുക്കെടുപ്പോടെ അറിയാനാകും. ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററാണ് ഈ നറുക്കെടുപ്പിന് വേദിയാവുക.വിവിധ മേഖലകളില്‍ നിന്നുള്ള 2000 പ്രത്യേക അതിഥികളും അന്തിമ നറുക്കെടുപ്പിന് സാക്ഷ്യം വഹിക്കാന്‍ കണ്‍വന്‍ഷന്‍ സെന്ററിലെത്തും. സമാനതകളില്ലാത്ത നിലവാരത്തിലാണ് ലോകകപ്പിന്റെ മുന്നൊരുക്കങ്ങള്‍ ഖത്തറില്‍ പുരോഗമിക്കുന്നത്. ടൂര്‍ണമെന്റിന് […]

Continue Reading

ജനക്കൂട്ടത്തിലേക്ക് കാര്‍ ഇടിച്ചുകയറ്റി എം എല്‍ എ

എംഎല്‍എ ജനക്കൂട്ടത്തിനിടയിലേക്ക് കാര്‍ ഇടിച്ചുകയറ്റി. ഒഡിഷയിലാണ് സംഭവം. പൊലീസുകാരടക്കം 20ഓളം പേര്‍ക്ക് പരിക്കേറ്റു. ചിലിക്ക എംഎല്‍എയും ബിജെഡി നേതാവുമായ പ്രശാന്ത കുമാര്‍ ജഗ്‌ദേവ് ആണ് തന്റെ ആഡംബര കാര്‍ ജനക്കൂട്ടത്തിലേക്ക് ഓടിച്ചുകയറ്റിയത്. പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരുമായുള്ള തര്‍ക്കത്തിന് പിന്നാലെയാണ് ഇയാള്‍ കാര്‍ ഇടിച്ചുകയറ്റിയത്. ഇയാളെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നതായി പാര്‍ട്ടി നേതൃത്വം അറിയിച്ചു. പഞ്ചായത്ത് സമിതി ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിനിടെയാണ് സംഭവം. തന്റെ വഴി തടയാന്‍ ശ്രമിച്ചാല്‍ വാഹനം കൊണ്ട് ഇടിക്കുമെന്ന് എംഎല്‍എ ഭീഷണിപ്പെടുത്തിയതായി പൊലീസ് […]

Continue Reading

സര്‍വ്വീസ് പെന്‍ഷന്‍കാരെ അവഗണിച്ചു; ബജറ്റ് നിരാശാജനകം: കെ.എസ്.എസ്.പി.എ

കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ സര്‍വീസ് പെന്‍ഷന്‍കാരെ പാടെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് കേരളാ സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കളക്ടറേറ്റിന് മുമ്പില്‍ പ്രകടനവും ധര്‍ണ്ണയും തടത്തി. പെന്‍ഷന്‍കാര്‍ക്ക് ലഭിക്കാനുള്ള 8% ക്ഷാമാശ്വാസവും, തടഞ്ഞ് വെച്ച പെന്‍ഷന്‍ കുടിശ്ശികയും നല്‍കുന്നതിന് ഒരു രൂപ പോലും സംസ്ഥാന ബജറ്റില്‍ ഉള്‍ക്കൊള്ളിക്കാത്ത നടപടി തികച്ചും പ്രതിഷേധാര്‍ഹമാണെന്ന് കെ.എസ്.എസ്.പി.എ. കെ.എസ്.എസ്.പി.എ കല്‍പ്പറ്റ മണ്ഡലം പ്രസിഡണ്ട് കെ..സുരേന്ദ്രന്‍ അദ്ധ്യക്ഷത. വഹിച്ച ധര്‍ണ്ണ ജില്ലാ പ്രസിഡണ്ട് വേണു ഗോപാല്‍. കീഴ്‌ശ്ശേരി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി […]

Continue Reading

മെഡിക്കല്‍ ക്യാമ്പുകൾ അനിവാര്യം – ഷംസാദ് മരക്കാര്‍

പനമരം : പ്രളയവും കോവിഡുംമൂലം സാമ്പത്തിക ദുരിതമനുഭവിക്കുന്നവർക്ക് ചികിത്സ ഉറപ്പുവരുത്താൻ സൗജന്യ മെഡിക്കൽ ക്യാമ്പുകൾ അനിവാര്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാർ അഭിപ്രായപ്പെട്ടു. പനമരം ഗവ. എൽ.പി. സ്കൂളിൽ ഹോമിയോപ്പതി വകുപ്പ്, പനമരം ഗ്രാമപ്പഞ്ചായത്ത്, നാഷ്ണല്‍ ആയുഷ്മിഷന്‍, വയനാട് ജില്ലാ ഹോമിയോ ആശുപത്രി, പനമരം പൗരസമിതി എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാതല സൗജന്യ മെഗാ ഹോമിയോ മെഡിക്കല്‍ ക്യാമ്പും സൗജന്യ രക്തപരിശോധന ക്യാമ്പും ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ സാഹചര്യത്തിൽ മെഡിക്കൽ ക്യാമ്പുകൾ ഉൾപ്രദേശങ്ങളിലേക്കടക്കം […]

Continue Reading

ആറു ജില്ലകളില്‍ ചൂടു കൂടും, ജാഗ്രത വേണം; മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ ആറു ജില്ലകളില്‍ ചൂടു കൂടുമെന്ന് മുന്നറിയിപ്പ്. ഇന്നും നാളെയും താപനില മൂന്നു ഡിഗ്രി വരെ ഉയരുമെന്നാണ് കാലാവസ്ഥാ വകുപ്പു നല്‍കുന്ന മുന്നറിയിപ്പ്. ഇവിടങ്ങളില്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് താപനില ഉയരുകയെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു. വേനല്‍ ശക്തമാവുന്നതോടെ സംസ്ഥാനത്തെ പല പ്രദേശങ്ങളിലും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഇത്തവണ ചൂടു കൂടുന്നതു നേരത്തെതയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കോഴിക്കോട് നഗരത്തില്‍ ഇന്നലെ രേഖപ്പെടുത്തിയത് 36 ഡിഗ്രി സെല്‍ഷ്യല്‍സ് […]

Continue Reading

മിനിമം ചാര്‍ജ് 12 രൂപയാക്കണം; വിദ്യാര്‍ത്ഥികള്‍ക്ക് ആറ്: സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്

കൊച്ചി: ബസ് യാത്രാനിരക്ക് കൂട്ടണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്. മിനിമം ചാര്‍ജ് 12 രൂപയാക്കണം എന്നാവശ്യപ്പെട്ടാണ് സമരം. വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ് ആറു രൂപയാക്കണം. മൂന്നു ദിവസത്തിനുള്ളില്‍ സമരം പ്രഖ്യാപിക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ മ്മേളനത്തില്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണം. എല്ലാ സംഘടനകളുമായും ആലോചിക്കും. ജീവന്‍ മരണ പോരാട്ടം ആയതിനാലാണ് സമരത്തിലേക്ക് നീങ്ങുന്നതെന്നും ഫെഡറേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. രണ്ട് വര്‍ഷത്തോളം വണ്ടി ഓടാതെ കിടന്നതിന്റെ ഭീമമായ നഷ്ടം പരിഹരിക്കാനാണ് ബസ് […]

Continue Reading

യുദ്ധഭൂമിയിൽ നിന്നും തിരിച്ചെത്തിയ വിദ്യാർത്ഥിയെ സന്ദർശിച്ചു

കൽപ്പറ്റ:യുദ്ധഭൂമിയിൽ നിന്നും തിരിച്ചെത്തിയ കൽപ്പറ്റയിലെ കല്ലുവെട്ടാം പറമ്പിലെ റോബിൻ ദേവസ്യയുടെ മകനായ അലൻ റോബിൻസനെ ടി. സിദ്ദിഖ് എം.എൽ.എ സന്ദർശിച്ചു.സുമിയിൽ വൈറ്റനറി കോഴ്സിന് പഠിക്കുന്ന അലൻ കഴിഞ്ഞ ദിവസമാ

Continue Reading

ചരിത്ര സംഭവം പറയുന്ന ‘പട’ തീയറ്ററിലെത്തി

ചരിത്ര സംഭവത്തെ അടിസ്ഥാനമാക്കി നവാഗത സംവിധായകന്‍ കമല്‍ കെഎം ഒരുക്കിയ ചിത്രം പട തിയ്യേറ്ററിലെത്തി. കുഞ്ചാക്കോ ബോബന്‍, വിനായകന്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍ എന്നിവരാണ് ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൊച്ചിയില്‍ നടന്ന പ്രമൊഷനില്‍ ചരിത്ര സിനിമയിലെ യഥാര്‍ത്ഥ നായകന്മാരും എത്തിയിരുന്നു.ആദിവാസി ഭൂപ്രശ്‌നം ഉന്നയിച്ച് 1996ല്‍ നടന്ന ചരിത്ര സമരമാണ് പട എന്ന സിനിമയുടെ ഇതിവൃത്തം. കൊച്ചിയില്‍ നടന്ന പ്രമൊഷനില്‍ ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച കുഞ്ചാക്കോ ബോബന്‍, വിനായകന്‍ എന്നിവര്‍ക്കൊപ്പം ചരിത്ര സിനിമയിലെ യഥാര്‍ത്ഥ […]

Continue Reading