നാല് സംസ്ഥാനങ്ങളില്‍ ഉപതെരഞ്ഞെടുപ്പ്; തീയതികള്‍ പ്രഖ്യാപിച്ചു

നാല് സംസ്ഥാനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ തീയതികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. നാല് നിയമസഭാ മണ്ഡലങ്ങളിലും ഒരു ലോക്‌സാഭാ സീറ്റിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.പശ്ചിമ ബംഗാളിലെ അസന്‍സോളിലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. പശ്ചിമ ബംഗാള്‍: ബല്ലിഗംഞ്ചെ, ഛത്തീസ്ഗഡ്: ഖൈരാഗഡ്, ബിഹാര്‍: ബോചഹന്‍, മഹാരാഷ്ട്ര: കോലാപൂര്‍ എന്നിവിടങ്ങളിലാണ് നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രില്‍ 12നാണ് വോട്ടെടുപ്പ് നടക്കുന്നത്. ഏപ്രില്‍ 16നാണ് വോട്ടെണ്ണല്‍. മാര്‍ച്ച് 24ന് മുന്‍പ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കണം. 25ന് സൂക്ഷ്മ പരിശോധന. 28 വരെയാണ് പത്രിക പിന്‍വലിക്കാനുള്ള അവസാനതീയതി.

Continue Reading

കേരളത്തില്‍ ചൂട് കനക്കുന്നു; ആറു ജില്ലകളില്‍ ഇന്ന് ഉയര്‍ന്ന താപനില

കേരളത്തില്‍ ചൂട് കനക്കുന്നു. ആറു ജില്ലകളില്‍ ഇന്ന് ഉയര്‍ന്ന താപനില സാധാരണയില്‍ നിന്നു രണ്ടു മുതല്‍ മൂന്നു ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്‍കി. കോട്ടയം, കൊല്ലം, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ജില്ലകളില്‍ ജാഗ്രത വേണമെന്നും അധികൃതര്‍ അറിയിച്ചു. ഇതേ ജില്ലകളില്‍ ഇന്നലെയും ജാഗ്രതാ മുന്നറിയിപ്പു നല്‍കിയിരുന്നു.കേരളത്തില്‍ വരണ്ട കാലാവസ്ഥ പ്രതീക്ഷിക്കുന്നതിനാലാണ് താപനില ഉയരുന്നതെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ഡോ.കെ.സന്തോഷ് അറിയിച്ചു. ശരാശരിയില്‍ നിന്നു […]

Continue Reading

റഷ്യ – യുക്രൈന്‍ യുദ്ധം; ഇസ്രായേല്‍ മധ്യസ്ഥതവഹിക്കണമെന്ന് സെലന്‍സ്‌കി

റഷ്യ – യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്രായേല്‍ മധ്യസ്ഥതവഹിക്കണമെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്ലാദമിര്‍ സെലന്‍സ്‌കി. ജറുസലേമില്‍ വെച്ച് റഷ്യന്‍ പ്രസിഡിന്റ് വ്ലാദമിര്‍ പുട്ടിനുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും സെലന്‍സ്‌കി അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, ഏറ്റുമുട്ടല്‍ 17ആം ദിവസത്തിലേക്ക് കടന്നപ്പോഴും കിയവിനായുള്ള പോരാട്ടം തുടരുകയാണ്.യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയും-യുക്രൈനും പലതവണ ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. ഇതോടെയാണ് റഷ്യന്‍ പ്രധാനമന്ത്രി പുട്ടിനുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് യുക്രൈന്‍ പ്രധാനമന്ത്രി സെലന്‍സ്‌കി അറിയിച്ചിരിക്കുന്നത്. ഇസ്രയേല്‍ പ്രധാനമന്ത്രി നാഫ്തലി ബെന്നറ്റ് […]

Continue Reading

വാക്കുതര്‍ക്കം; എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവച്ച് തലയ്ക്ക് പരിക്ക്

വാക്കുതര്‍ക്കത്തെ തുടര്‍ന്ന് എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവച്ച് തലയ്ക്ക് പരിക്കേറ്റു. പാങ്ങോട് സ്വദേശി റഹീമിനെ കടയ്ക്കല്‍ അഞ്ചുമലകുന്ന് സ്വദേശി വിനീതാണ് വെടിവച്ചത്. വിനീതിനെ കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു.

Continue Reading

മുസ്ലിം ലീഗ് സ്ഥാപക ദിനം ആചരിച്ചു

മാനന്തവാടി:മുസ്ലിം ലീഗ് സ്ഥാപക ദിനത്തോടനുബന്ധിച്ച് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം മുസ്ലീം ലീഗ് സ്ഥാപക ദിന പരിപാടി സംഘടിപ്പിച്ചു. നിയോജക മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് കബീർ മാനന്തവാടി പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.അസ്‌ലം ആദ്യക്ഷത വഹിച്ചു. നജാസ് നാഫിൽ, ഫായിസ്,നസീം അഫ്സൽ,സഫുവാൻ കെ.പി,അൻസിൽ എന്നിവർ പങ്കെടുത്തു

Continue Reading

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ; ടോട്ടനം ഹോട്സ്പറിനെതിരെ മാഞ്ചെസ്റ്റർ യുണൈറ്റഡിന് ജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുല്യശക്തികളുടെ പോരാട്ടത്തിൽ ടോട്ടനം ഹോട്സ്പറിനെതിരെ മാഞ്ചെസ്റ്റർ യുണൈറ്റഡിന് ജയം. ആവേശകരമായ മത്സരത്തിൽ രണ്ടിനെതിരേ മൂന്നുഗോളുകൾക്കാണ് ചുവന്ന ചെകുത്താന്മാരുടെ വിജയം.ഹാട്രിക്ക് നേടിയ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് യുണൈറ്റഡിന്റെ വിജയ ശിൽപി. മത്സരത്തിന്റെ 12, 38, 81 മിനിറ്റുകളിലായിരുന്നു റൊണാൾഡോയുടെ ഗോളുകൾ. ഈ സീസണിൽ താരം നേടുന്ന ആദ്യ ഹാട്രിക്കാണിത്. പ്രീമിയർ ലീഗിൽ യുണൈറ്റഡിനായി ഇതിനുമുൻപ് റൊണാൾഡോ ഹാട്രിക്ക് നേടിയത് 14 വർഷം മുൻപാണ് . പ്രഫഷണൽ ഫുട്ബോളിൽ ക്ലബ്ബിനും രാജ്യത്തിനുമായി ഏറ്റവുമധികം ഗോൾ […]

Continue Reading

1 മുതൽ 9 വരെയുള്ള ക്ലാസ്സുകളുടെ പരീക്ഷ മാർച്ച് 23 മുതൽ

1 മുതല്‍ 9 വരെയുള്ള ക്ലാസ്സുകളുടെ പരീക്ഷ മാര്‍ച്ച് 23 മുതല്‍ ഏപ്രില്‍ 2 വരെയുള്ള തീയതികളിലായി നടത്തുമെന്ന് പൊതുവിദ്യാഭ്യാസ  മന്ത്രി വി.ശിവന്‍കുട്ടി. പ്രായോഗികമായ നിരവധി വസ്തുതകള്‍ കണക്കിലെടുത്തുകൊണ്ടാണ് പരീക്ഷാതീയതി നിശ്ചയിച്ചിരിക്കുന്നത്. ഏപ്രില്‍ മാസത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പൊതുപരീക്ഷകള്‍ നടക്കുകയാണ്. കൂടാതെ ഏപ്രില്‍, മെയ് മാസത്തില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന അധ്യാപക പരിശീലനം, എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്ററി/ വി.എച്ച്.എസ്.ഇ മൂല്യ നിര്‍ണ്ണയം തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചാണ് 1 മുതല്‍ 9 വരെയുള്ള ക്ലാസ്സുകളുടെ പരീക്ഷ ഏപ്രില്‍ 2-ന്പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. […]

Continue Reading

മുസ്ലിം ലീഗ് സ്ഥാപക ദിന പരിപാടി സംഘടിപ്പിച്ചു

വെള്ളമുണ്ട: മുസ്ലിം ലീഗ് സ്ഥാപക ദിനത്തോടനുബന്ധിച്ച് വെള്ളമുണ്ട സിറ്റിയിൽ യൂത്ത് ലീഗ് സ്ഥാപക ദിന പരിപാടി സംഘടിപ്പിച്ചു. ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തെ തുടർന്ന് മാർച്ച് 10 ന് നടത്തേണ്ട പരിപാടി മാർച്ച് 13 നേക്ക് മാറ്റുകയായിരുന്നു.യൂത്ത് ലീഗ് നിയോജക മണ്ഡലം ട്രഷറർ അസിസ് വെള്ളമുണ്ട പതാക ഉയർത്തി.കബീർ എം,ഹാരിസ് കെ,യൂസഫ് എം,റഹ്മാൻ പി,ഹാരിസ് പി,റിയാസ് കെ,ഷിഹാബ് എം,ഫായിസ് കെ,ദാവൂദ് ടി,ഫാസിൽ എം തുടങ്ങിയവർ സംബന്ധിച്ചു.

Continue Reading

മുൻഗണന റേഷൻ കാർഡുകൾ അനർഹമായി കൈവശം ഉണ്ടോ? എങ്കിൽ സൂക്ഷിച്ചോ പൂട്ട് വീഴും

അനർഹമായി മുൻഗണന റേഷൻ കാർഡുകൾ കൈവശം വച്ചിരിക്കുന്നവർക്കെതിരെ കർശന നടപടിയുമായി സർക്കാർ. ഏപ്രിൽ ഒന്നുമുതൽ അനർഹമായി മുൻഗണനാ റേഷൻ കാർഡുകൾ കൈവശം വച്ച് വരുന്നവർക്ക് നിയമപ്രകാരമുള്ള പിഴയും ശിക്ഷയും ഈടാക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ പറഞ്ഞു.രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയശേഷം സംസ്ഥാനത്ത് 1,92,127 പുതിയ റേഷൻ കാർഡ്‌ നൽകിയതായും മന്ത്രി. മുൻഗണന കാർഡ് അനർഹമായി കൈവശം വച്ചവർക്ക് അവർ വാങ്ങിയ ഭക്ഷ്യധാന്യ വിലയുടെ അടിസ്ഥാനത്തിലാകും പിഴ ചുമത്തുക. അനർഹർ കൈവശം വച്ചു വന്നിരുന്ന 1,69,291 […]

Continue Reading

സ്വര്‍ണ വിലയില്‍ വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 160 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 38,720 രൂപ.ഗ്രാമിന് 20 രൂപ കൂടി 4840 ആയി. മാസത്തിന്റെ തുടക്കത്തില്‍ 37,360 രൂപയായിരുന്ന സ്വര്‍ണ വില പിന്നീടുള്ള ദിവസങ്ങളില്‍ കുതിച്ചുകയറുകയായിരുന്നു. ഈ മാസം ഒന്‍പതിന് വില 40,560 രൂപ വരെയെത്തി. സമീപ ദിവസങ്ങളിലെ റെക്കോര്‍ഡ് ആണ് ഇത്. ഒന്‍പതിന് ഉച്ചയ്ക്കു ശേഷം കുറഞ്ഞ വില പത്തിന് 38,560ല്‍ എത്തിയിരുന്നു. തുടര്‍ന്നു മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് ഇന്നത്തെ […]

Continue Reading