ബെംഗളൂരുവില്‍ സുരക്ഷ കടുപ്പിച്ചു
ബെംഗളൂരു:ഹിജാബ് ഹര്‍ജിയില്‍ വിധി വരുന്ന പശ്ചാത്തലത്തില്‍ ബംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി പൊലീസ് കമ്മീഷണര്‍ കമാല്‍ പന്ത് അറിയിച്ചു. ചൊവ്വാഴ്ച മുതല്‍ 21 വരെയാണ് നിരോധനാജ്ഞ. ആഹ്ലാദപ്രകടനങ്ങള്‍, പ്രതിഷേധങ്ങള്‍, ഒത്തുചേരലുകള്‍ എന്നിവയക്ക് സമ്ബൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തി.ബംഗളുരുവിലടക്കം പല മേഖലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയും പ്രഖ്യാപിച്ചു. കല്‍ബുര്‍ഗിയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇവിടെയും ശനിയാഴ്ച വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്.
Continue Reading