കേരള ബ്ലാസ്റ്റേഴ്സ്‌ ഫൈനലിൽ

ഐ എസ്‌ എൽ 2022 സീസണിന്റെ ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ ടീം ആയി കേരള ബ്ലാസ്റ്റേഴ്സ്‌.. ഇന്ന് നടന്ന മൽസരത്തിൽ ജംഷഡ്‌പൂരിനെതിരെ 1-1 സമനിലയിൽ കളി അവസാനിച്ചെങ്കിലും ആദ്യ പാദ മൽസരത്തിൽ നേടിയ 1-0 ജയം ബ്ലാസ്റ്റേഴ്സിനെ ഫൈനലിൽ എത്തിച്ചു. നാളെ എടി കെ രണ്ടാം സെമിയുടെ രണ്ടാം പാദത്തിൽ ഹൈദരാബാദിനെ നേരിടും. ആദ്യ പാദ മൽസരത്തിൽ ഹൈദരാബാദ്‌ 3-1 ന്‌ വിജയിച്ചിരുന്നു.ഞായറാഴ്ച്ചയാണ്‌ ഫൈനൽ.“`

Continue Reading

National Health Mission Recruitment 2022

Staff Nurses Number of vacancies : 1506 Qualification BSc Nursing/  GNM with one year post qualification experience Salary : Rs. 17,000/- + Rs. 1000/- (fixed Travelling Allowance) How to Apply The applicants are required to go through the detailed notification carefully and decide themselves about their eligibility for this recruitment before applying and enter the particulars completely […]

Continue Reading

RCFLTD Recruitment 2022

1. Operator Trainee Number of vacancies : 133 Qualification Full time & regular B.Sc.(Chemistry) Degree/ Diploma in Chemical Engineering/Technology from UGC / AICTE recognized University 2. Junior Fireman Number of vacancies : 04 Qualification SSC with 6 months’ full time fireman certificate course from State Fire Training Center, Govt. Institute (SFTC) / recognised by Government […]

Continue Reading

സ്ത്രീരോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

കണിയാമ്പറ്റ:കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിന്റെ 2021 – 22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന സ്ത്രീരോഗ നിര്‍ണ്ണയ ക്യാമ്പിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കമല രാമന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ വൈസ് പ്രസിസന്റ് നജീബ് കരണി അദ്ധ്യക്ഷത വഹിച്ചു. വരദൂര്‍ എഫ്.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ രേഷ്മ പദ്ധതി വിശദീകരിച്ചു. ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.എന്‍ സുമ, വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.കുഞ്ഞായിഷ, മെമ്പര്‍ മാരായ നൂര്‍ഷ പേനേത്ത്, സീനത്ത് തന്‍വീര്‍, സലിജ ഉണ്ണി, ജെസ്ലി […]

Continue Reading

ജാഗ്രത,ക്ഷമത പദ്ധതികള്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

കല്‍പ്പറ്റ:സംസ്ഥാന സര്‍ക്കാറിന്റെ നൂറ്ദിനാഘോഷങ്ങളുടെ ഭാഗമായി ലീഗല്‍ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വ്യാപാര മേഖലയുമായി ബന്ധപ്പെടുന്ന ‘ജാഗ്രത’, പെട്രോള്‍ പമ്പുകളുടെ പരിശോധനയുമായി ബന്ധപ്പെടുന്നു ‘ക്ഷമത’ എന്നീ പരിപാടികളുടെ ജില്ലാതല ഫ്‌ലാഗ് ഓഫ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു. കളക്ട്രേറ്റ് പരിസരത്ത് നടന്ന ചടങ്ങില്‍ ജില്ലാ ലീഗല്‍ മെട്രോളജി ഓഫീസര്‍ രാജേഷ് സാം പരിപാടി വിശദീകരിച്ചു. അസിസ്റ്റന്റ് കണ്‍ട്രോളര്‍ ടി.പി റമീസ്, ഇന്‍സ്‌പെക്ടര്‍മാരായ പി. ഫിറോസ്, എം.കെ. മുഹമ്മദാലി എന്നിവര്‍ പങ്കെടുത്തു.

Continue Reading

കേരളത്തില്‍ 1193 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

എറണാകുളം 187, കോട്ടയം 175, തിരുവനന്തപുരം 145, തൃശൂര്‍ 119, കോഴിക്കോട് 99, കൊല്ലം 90, പത്തനംതിട്ട 76, ഇടുക്കി 73, കണ്ണൂര്‍ 62, ആലപ്പുഴ 53, വയനാട് 41, മലപ്പുറം 32, പാലക്കാട് 29, കാസര്‍ഗോഡ് 12 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 27,465 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 24,100 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 23,272 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 828 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. […]

Continue Reading

ആഘോഷ കമ്മിറ്റി ഓഫീസ് പ്രവർത്തനമാരംഭിച്ചു

മാനന്തവാടി: വള്ളിയൂർക്കാവ് ആറാട്ട് മഹോത്സവം ആഘോഷ കമ്മിറ്റി ഓഫീസ് പ്രവർത്തനമാരംഭിച്ചു. താഴെ കാവിന്സമീപം പ്രവർത്തിക്കുന്ന ഓഫീസിന്റെ ഉദ്ഘാടനം സബ്ബ് കലക്ടർ ആർ.ശ്രീലക്ഷ്മി ഐഎഎസ് നിർവ്വഹിച്ചു. ആഘോഷ കമ്മിറ്റി ചെയർമാൻ വിപിൻ വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. ആദ്യ സംഭാവന മുൻ ആഘോഷ കമ്മിറ്റി ഭാരവാഹി എൻ.കെ. മൻമഥനിൽ നിന്നും ക്ഷേത്രം പാരമ്പര്യ ട്രസ്റ്റി ഏച്ചോംഗോപി ഏറ്റുവാങ്ങി. നഗരസഭ വൈസ് ചെയർപേഴ്സൺ പി.വി.എസ് മൂസ, നഗരസഭ കൗൺസിലർ കെ.സി. സുനിൽകുമാർ, ആഘോഷ കമ്മിറ്റി കൺവീനർ അശോകൻ കൊയിലേരി, ട്രസ്റ്റി ഇ.പി. […]

Continue Reading

സംസ്ഥാനത്ത് മാര്‍ച്ച് 24 മുതൽ സ്വകാര്യ ബസ് സമരം

അനിശ്ചിതകാലത്തേക്ക് സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നതായി ബസ് ഉടമകള്‍ അറിയിച്ചു. ബസ് ഉടമകളുടെ സംയുക്ത സമരസമിതിയുടേതാണ് തീരുമാനം. ചാര്‍ജ് വര്‍ധന അടക്കമുള്ള വിഷയങ്ങളില്‍ പരിഹാരമുണ്ടാകാത്ത പശ്ചാത്തലത്തിലാണ് നീക്കം. ഗതാഗതമന്ത്രി പ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പ് നൽകിയിട്ട് നാലു മാസം കഴിഞ്ഞു. മിനിമം ചാർജ് 12 രൂപയാക്കണമെന്നും വിദ്യാർഥികളുടെ കൺസഷൻ ആറ് രൂപയാക്കണമെന്നുമാണ് ബസുടമകളുടെ ആവശ്യം. സ്വകാര്യ ബസുകളോട് സർക്കാര്‍ വിവേചനം കാട്ടുന്നു. വ്യവസായത്തെ സംരക്ഷിക്കാൻ സർക്കാരിന്റെ ഭാഗത്തു നിന്ന് ഒരു നടപടിയുമുണ്ടായില്ല. ബജറ്റിൽ ഒരു പൈസയുടേയും ആനുകൂല്യം പ്രഖ്യാപിച്ചില്ലെന്നും ബസുടമകള്‍ ആരോപിക്കുന്നു. […]

Continue Reading

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുത്തനെ കുറഞ്ഞു

തിരുവനന്തപുരം:സംസ്ഥാനത്ത് സ്വർണവില ഇന്ന് വീണ്ടും കുറഞ്ഞു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്നു കുറഞ്ഞത്. 22 കാരറ്റ് സ്വർണത്തിന് ഇന്ന് ഒരു ഗ്രാമിന് വില 4760 രൂപയാണ്. ഒരുപവൻ 22 കാരറ്റ് സ്വർണത്തിന് ഇന്നത്തെ വില 38080 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 45 രൂപയാണ് ഇന്ന് കുറഞ്ഞത്. 3930 രൂപയാണ് ഇന്ന് ഒരു ഗ്രാം 18 കാരറ്റ് സ്വർണ്ണത്തിന്റെ വില. ഹോൾമാർക്ക് വെള്ളിയുടെ വിലയിൽ ഇന്നും മാറ്റമില്ല. ഗ്രാമിന് 100 രൂപയാണ് […]

Continue Reading