പോളിയോ വാക്സിന് പകരം നൽകിയത് സാനിറ്റൈസർ; മഹാരാഷ്ട്രയിൽ 12 കുട്ടികൾ ആശുപത്രിയിൽ

Health National


മഹാരാഷ്ട്രയിൽ പോളിയോ വാക്സിന് പകരം സാനിറ്റൈസർ വിതരണം ചെയ്തതോടെ അഞ്ച് വയസ്സിൽ താഴെയുള്ള 12 കുട്ടുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മഹാരാഷ്ട്രയിലെ യവത്മാൽ ജില്ലയിൽ ഒരു കേന്ദ്രത്തിൽ പോളിയോയ്ക്ക് പകരം അബദ്ധത്തിൽ കുഞ്ഞുങ്ങൾക്ക് ഹാൻഡ് സാനിറ്റൈസർ നൽകുകയായിരുന്നു.കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും സംഭവവുമായി ബന്ധപ്പെട്ട് ആരോഗ്യപ്രവർത്തക, ഡോക്ടർ, ആശ വർക്കർ എന്നിവരെ സസ്പെൻഡ് ചെയ്തതായും ജില്ല കൗൺസിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ശ്രീകൃഷ്ണ പഞ്ചൽ പറഞ്ഞു.ഞായറാഴ്ചയാണ് രാജ്യമെമ്പാടുമുള്ള അഞ്ചു വയസ്സിൽ താഴെ പ്രായമുള്ള കുരുന്നുകൾക്ക് പോളിയോ വാക്സീൻ വിതരണം ചെയ്തത്. ‍

Leave a Reply

Your email address will not be published. Required fields are marked *