എന്‍ കെ പ്രേമചന്ദ്രന്‍ എംപിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ്. ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ നിയമനവുമായി ബന്ധപ്പെട്ട് എന്‍ കെ പ്രേമചന്ദ്രന്‍ തന്റെ പേര് അനാവശ്യമായി പരാമര്‍ശിച്ചുവെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. അസംബന്ധം പറഞ്ഞതിന് നിയമനടപടി സ്വീകരിക്കുമെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ മുഹമ്മദ് റിയാസ് അറിയിച്ചു
മുഖ്യമന്ത്രിയുടെ മരുമകന്‍ നിര്‍ദേശിച്ച ആളെയാണ് ശ്രീനാരായണ സര്‍വ്വകലാശാല വൈസ് ചാന്‍സലറാക്കിയതെന്നായിരുന്നു എന്‍ കെ പ്രേമചന്ദ്രന്റെ ആരോപണം. തിരക്കിട്ട് സര്‍വകലാശാല ആരംഭിച്ചത് രാഷ്ട്രീയ നേട്ടത്തിനാണെന്നും സ്വന്തക്കാരെയാണ് നിയമിക്കുന്നതെന്നും എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞിരുന്നു.