കേരള കോണ്‍ഗ്രസ്(എം) ഇടതുമുന്നണി പ്രവേശനം ഒരാഴ്ചയ്ക്കകം പ്രഖ്യാപിക്കും. ഉചിതമായ സമയത്ത് തീരുമാനം പ്രഖ്യാപിക്കുമെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ പ്രതികരിച്ചു. പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചകള്‍ തുടരുകയാണെന്നും റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി. ജോസ് കെ മാണി വിഭാഗം നിലപാട് പരസ്യമായി പ്രഖ്യാപിക്കട്ടെയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ ആവര്‍ത്തിച്ചു.
ജോസ് കെ മാണിയുടെ ലക്ഷ്യം എന്‍ഡിഎയാണെന്ന് പി ജെ ജോസഫ് ആരോപിച്ചിരുന്നു. കേന്ദ്രമന്ത്രിസ്ഥാനം ലഭിക്കാനാണ് ജോസ് ശ്രമിക്കുന്നതെന്നും പി ജെ ജോസഫ് പറഞ്ഞു. ആരോപണത്തിന് പ്രസക്തിയില്ലെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ പ്രതികരിച്ചു. തങ്ങളുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയതാണ്. എവിടേക്ക് പോകണമെന്ന് മറ്റുള്ളവര്‍ പറയേണ്ടതില്ല. അക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ ആരുടെയും സഹായം തേടിയിട്ടില്ല. ഏത് മുന്നണിയിലേക്ക് പോകണമെന്നും അതിന്റെ സാധ്യതകളും വിശദമായി പാര്‍ട്ടി ചര്‍ച്ച ചെയ്തതാണെന്നും റോഷി അഗസ്റ്റിന്‍ എംഎല്‍എ പറഞ്ഞു.