നൗഫൽ അപകട വിമാനത്തിലെ പാസഞ്ചേഴ്‌സ് ലിസ്റ്റിൽ ഉണ്ട്. പക്ഷെ അദ്ദേഹം ആ വിമാനത്തിൽ കയറിയിട്ടില്ല..

General

നൗഫൽ അപകടത്തിൽ പെട്ട വിമാനത്തിലെ പാസഞ്ചേഴ്‌സ് ലിസ്റ്റിൽ ഉണ്ട്.. പക്ഷെ അദ്ദേഹം ആ വിമാനത്തിൽ കയറിയിട്ടില്ല..
കരിപ്പൂരിൽ അപകടത്തിൽപെട്ട വിമാനത്തിൽ യാത്ര ചെയ്യേണ്ടിയിരുന്ന ആളാണ് മലപ്പുറം തിരുന്നാവായ സ്വദേശി നൗഫൽ.ദുബൈ വിമാനത്താവളത്തിലെത്തി ബോർഡിംഗ് പാസ് കരസ്ഥമാക്കി.എമിഗ്രേഷൻ കൗണ്ടറിൽ എത്തിയപ്പോൾ,വിസ കാലാവധി കഴിഞ്ഞതിന്റെ പിഴ അടക്കാൻ പറഞ്ഞു.കൈയിൽ പണമില്ലാത്തതിനാൽ യാത്ര വേണ്ടെന്ന് വെച്ചു. ഷാർജയിൽ താമസ സ്ഥലത്ത് മടങ്ങി. ബോർഡിങ് പാസ്സ് എടുത്തതു കൊണ്ടാണ് ലിസ്റ്റിൽ പേരു വന്നത്. ഇപ്പോൾ അദ്ദേഹം സുരക്ഷിതനായി ഷാർജയിലെ റൂമിൽ നിന്നും വാർത്തകൾ അറിയുകയാണ്

വിസ തീർന്നെങ്കിലും.. ഈ ലോകത്തിൽ ജീവിക്കാനുള്ള വിസ അദ്ദേഹത്തിന് പുതുക്കി നൽകി വിധി അദ്ദേഹത്തെ തിരിച്ചു വിളിച്ചു

Leave a Reply

Your email address will not be published. Required fields are marked *