‘മഹിളാവന്ദനം’ജില്ലയിലെ മുഴുവൻ എ.ഡി.എസ് അംഗങ്ങൾക്കുംപുസ്തകോപഹാരം
വെള്ളമുണ്ട:ദാരിദ്ര്യ നിർമ്മാർജ്ജനവും സ്ത്രീശാക്തീകരണവും ലക്ഷ്യമാക്കി മുന്നേറുന്നഅയൽക്കൂട്ടങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും, സാമൂഹ്യ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുകയും ചെയ്യുന്നവയനാട് ജില്ലയിലെ 512 ഓളം വരുന്ന മുഴുവൻഎ.ഡി.എസ് അംഗങ്ങളേയുംപുസ്തകോപഹാരം നൽകികൊണ്ട് ‘മഹിളാവന്ദനം’എന്ന പേരിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ആദരിക്കുന്നു.വെള്ളമുണ്ട സി.ഡി.എസ് പരിധിയിലെ എ.ഡി.എസ് അംഗം ശോഭ രവിക്ക് പുസ്തകം നൽകികൊണ്ട്മഹിളാ വന്ദനത്തിന്റെ ഉദ്ഘാടനകർമ്മം പട്ടികജാതി-പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു നിർവഹിച്ചു.
Continue Reading