തിരുവനന്തപുരത്ത് കൂൺ കഴിച്ച ഒരു കുടുംബത്തിലെ 6 പേർ ആശുപത്രിയിൽ; 2 പേരുടെ നില ഗുരുതരം

തിരുവനന്തപുരം അമ്പൂരിയിൽ കൂൺ കഴിച്ച ആറ് പേർ ആശുപത്രിയിൽ. കുമ്പച്ചൽക്കടവ് സ്വദേശി മോഹനൻ കാണിയും കുടുംബാംഗങ്ങളെയുമാണ് കാരക്കോണം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവർ രാവിലെ വനത്തിൽ നിന്ന് ശേഖരിച്ച കൂൺ പാചകം ചെയ്ത് കഴിച്ചതിന് ശേഷം ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മോഹനൻ കാണിയുടെ ചെറുമക്കളായ അഭിഷേക് (11) അനശ്വര (14) എന്നിവരുടെ നില ഗുരുതരമാണെന്ന് അധികൃതർ വ്യക്തമാക്കി. മോഹനൽകാണിയുടെ ഭാര്യ സാവിത്രി, മകൻ അരുൺ , മരുമകൾ സുമ എന്നിവരെയാണ് ആശുപത്രിയിൽ […]

Continue Reading

പ്രതിപക്ഷ സമരങ്ങളെ അമർച്ച ചെയ്യാമെന്നത് പിണറായിയുടെ വ്യാമോഹാം: പി കെ ഫിറോസ്

കമ്പളക്കാട്: പോലീസിനെ ഉപയോഗിച്ച് പ്രതിപക്ഷ സമരങ്ങളെ അമർച്ച ചെയ്യാമെന്ന വ്യാമോഹം നടപ്പിലാവില്ലെന്ന്യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് അഭിപ്രായപ്പെട്ടു.സർക്കാരിന്റെ ജനവിരുദ്ധ- അഴിമതി നയങ്ങൾക്കെതിരെ ഇനിയും ശക്തമായ പോരാട്ടം നടത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അനീതിയുടെ കാലത്തിന് , യുവതയുടെ തിരുത്ത് എന്ന പ്രമേയത്തിൽ മുസ്‌ലിം യൂത്ത് ലീഗ് കണിയാമ്പറ്റ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് ഇബ്രാഹിം കടാംതോട്ടിൽ അധ്യക്ഷത വഹിച്ചു. പൊതുസമ്മേളനത്തിനു മുന്നോടിയായി […]

Continue Reading

ചുമട്ടുതൊഴിലാളി ക്ഷേമനിധി ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി

മാനന്തവാടി-ചുമട്ടു തൊഴിലാളികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഐഎൻടിയുസി ചുമട്ടുതൊഴിലാളി ഫെഡറേഷൻ മാനന്തവാടി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ഷേമനിധി ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു.ധർണാ സമരം ക്ഷേമനിധി സബ് കമ്മിറ്റി മെമ്പർ ടി എ റെജി ഉദ്ഘാടനം ചെയ്തു.ചുമട്ട് തൊഴിലാളികളെ സംബന്ധിച്ച നിയമങ്ങൾ കാലോചിതമായി പരിഷ്കരിക്കണമെന്നും വിദ്യാഭ്യാസം,മരണാനന്തര ചിലവുകൾ,വിവാഹ ചെലവുകൾ തുടങ്ങിയ ആനുകൂല്യങ്ങൾ യഥാസമയം വിതരണം ചെയ്യണമെന്നും ധർണ ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.ക്ഷേമനിധിയിൽ ആനുകൂല്യങ്ങൾ വർധിപ്പിച്ചും തൊഴിൽ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കണം.ഐഎൻടിയുസി മേഖലാ […]

Continue Reading

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ മാനന്തവാടി ബ്ലോക്ക് തല പൊതുസഭ സംഘടിപ്പിച്ചു

മാനന്തവാടി:കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ മാനന്തവാടി ബ്ലോക്ക് തല പൊതുസഭ സംഘടിപ്പിച്ചു. മിൽക്ക് സെസൈറ്റി ഹാളിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. ഗ്രാമീണ മേഖലയിൽ ദാരിദ്ര നിർമ്മാർജനം ലക്ഷ്യമിട്ടു സംരംഭ മേഖലയിൽ സംരംഭ വികസന പ്രവർത്തനങ്ങൾ നടത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ബ്ലോക്ക് നോഡൽ സൊസൈറ്റി ഫോർ എന്റർപ്രൈസ് പ്രമോഷന്റെ മാനന്തവാടി ബ്ലോക്കിലെ രണ്ടാമത് പൊതുസഭയാണ് ചേർന്നത്. 2020 ൽ ആരംഭിച്ച ബിഎൻഎസ്ഇപി പദ്ധതിയുടെ കീഴിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിൽ 1640 […]

Continue Reading

ദേശീയ അവാർഡ് ജേതാവ് , ഡോ എം ടി ബുഷൈറിന് ഡൽഹിയിൽ ആദരം

ഡൽഹി: ദേശീയ പുരസ്കാര ജേതാവും മലയാളി ശാസ്ത്രജ്ഞനുമായഡോ എം ടി ബുഷൈറിന് സഹപാഠികളായ സുഹൃത്തുക്കൾ ചേർന്ന് ആദരം നൽകി , ഇ ഗവേണൻസ് മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ച്ച വെച്ചതിനു കേന്ദ്ര സർക്കാർ നൽകുന്ന പരമോന്നത പുരസ്കാരമായ നാഷണൽ ഇ ഗവെർണൻസ് അവാർഡിനാണ് ബുഷൈർ ഉൾപ്പെടെയുള്ള ടീമിന് കേന്ദ്ര സർക്കാർ പുരസ്കാരം നൽകിയത്.2005 – 2008 ബാച്ചിൽ ഫാറൂക്ക് കോളേജ് ഫിസിക്സ് വിദ്യാർത്ഥി ആയിരുന്നു, തുടർന്ന് ഭാരതിദാസൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും, ഗുജറാത്ത് യൂണിവേഴ്സിറ്റിയിൽ നിന്ന് […]

Continue Reading

നെന്മാറ സജിത വധക്കേസ്; ചെന്താമര കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി മറ്റന്നാൾ

പാലക്കാട് നെന്മാറ സജിത വധക്കേസിൽ ചെന്താമര കുറ്റക്കാരനാണെന്ന് വിധിച്ച് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി. മറ്റന്നാളായിരിക്കും (ഒക്ടോബര്‍ 16) കേസിൽ ശിക്ഷാ വിധി പ്രഖ്യാപിക്കുക. എന്തെങ്കിലും പറയാൻ ഉണ്ടോയെന്ന് ചോദിച്ച കോടതിയോട് ഇല്ലെന്നായിരുന്നു ചെന്താമരയുടെ മറുപടി. കൊലപാതകത്തിന് പുറമെ തെളിവ് നശിപ്പിക്കൽ, വീട്ടിൽ അതിക്രമിച്ച് കടക്കൽ തുടങ്ങിയ കുറ്റങ്ങളെല്ലാം തെളിഞ്ഞതായി കോടതി വിധിച്ചു. യാതൊരു ഭയമില്ലാതെയും കൂസലില്ലാതെയുമാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയുള്ള കോടതി വിധി ചെന്താമര കേട്ടുനിന്നത്. രാവിലെ കോടതിയിൽ എത്തിച്ചപ്പോഴും വിധിക്കുശേഷം പുറത്തിറക്കിയശേഷവും ചെന്താമര ഒന്നും പ്രതികരിച്ചില്ല. […]

Continue Reading

RSS നേതാക്കളുടെ ലൈംഗിക പീഡനം സഹിക്കവയ്യാതെ ജീവനൊടുക്കുന്നെന്ന ഇൻസ്റ്റാഗ്രാം പോസ്റ്റ്; അനന്തു അജിയുടെ ആത്മഹത്യയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം

RSS പ്രവർത്തകൻ അനന്തു അജിയുടെ ആത്മഹത്യയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം നടക്കുന്നത്. ആര്‍എസ്എസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയാണ് ദിവസങ്ങൾക്ക് മുന്‍പ് കോട്ടയം സ്വദേശിയായ അനന്തു അജി തിരുവനന്തപുരത്തെ ലോഡ്ജിലെത്തി ജീവനൊടുക്കിയത്. ആർഎസ്എസ് നേതാക്കളുടെ ലൈംഗിക പീഡനം സഹിക്കവയ്യാതെയാണ് ജീവനൊടുക്കുന്നതെന്ന് ഇന്സ്റ്റഗ്രാമിൽ പോസ്റ്റിട്ചായിരുന്നു ആത്മഹത്യ. പിന്നാലെ പൊലീസ് കേസെടുക്കുകയും ചെയ്തു. എന്നാൽ ആർഎസ്എസിനെയോ നേതാക്കളെയോ കേസിൽ പ്രതിചേർത്തിട്ടില്ല. എന്നാല്‍ ആരോപണങ്ങൾ നിഷേധിച്ച് ആർഎസ്എസ് നേരത്തെ പ്രസ്താവനയിറക്കിയിരുന്നു. സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട കുറിപ്പില്‍ സമഗ്രമായ […]

Continue Reading

ഉച്ചയോടെ ഒറ്റയടിക്ക് 1200 രൂപ കുറഞ്ഞു; സ്വര്‍ണവില 93,000ന് മുകളില്‍

ഇന്ന് രാവിലെ റെക്കോർഡ് കുതിപ്പ് നടത്തിയ സ്വർണവില ഉച്ചയോടെ കുറഞ്ഞു.രാവിലെ പവന് 2,400 വർധിച്ച സ്വർണവില ഉച്ചയോടെ 1,200 കുറഞ്ഞ് 93,160 ആയി.രാവിലെ ഒരുപവൻ സ്വർണത്തിന്റെ വില 94,360 ആയിരുന്നു. ഗ്രാമിന് 150 യാണ് വില കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന്റെ പുതിയ വില 11,645 രൂപയാണ്. ഈ മാസം 8 നാണ് സ്വര്‍ണവില ആദ്യമായി 90,000 കടന്നത്. തൊട്ടടുത്ത ദിവസം 91,000 കടന്ന് കുതിച്ച സ്വര്‍ണവിലയാണ് ഇന്ന് രാവിലെ വന്‍കുതിപ്പ് നടത്തിയത് സെപ്റ്റംബര്‍ 9 നാണ് […]

Continue Reading

കരൂർ ദുരന്തം; എല്ലാ മാസവും മരിച്ചവരുടെ കുടുംബങ്ങൾക്ക് 5000 രൂപ സഹായധനം നൽകും, പ്രഖ്യാപനവുമായി ടി വി കെ

കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ ഏറ്റെടുക്കുമെന്ന് തമിഴക വെട്രി കഴകം. എല്ലാ മാസവും മരിച്ചവരുടെ കുടുംബങ്ങൾക്ക് 5000 രൂപ വീതം സഹായധനമായി നൽകും. കുട്ടികൾക്ക് താല്പര്യമുള്ളിടത്തോളം എത്രവേണമെങ്കിലും പഠിക്കാം അതിനായുള്ള എല്ലാ വിദ്യാഭ്യാസ ചെലവുകളും പൂർണമായും വഹിക്കും, കുടുംബങ്ങൾക്ക് മെഡിക്കൽ ഇൻഷ്വറൻസ് ഏറ്റെടുക്കുമെന്നും ടി വി കെ പ്രഖ്യാപിച്ചു. ടിവികെയുടെ ഒരു സമിതി ഇന്ന് കരൂരിലെ വീടുകളിൽ എത്തി ഇത്തരം കാര്യങ്ങളിൽ ഉറപ്പ് നൽകും. വിജയ്‌യുടെ കരൂർ സന്ദർശനവുമായി ബന്ധപ്പെട്ടും കാര്യങ്ങൾ വേഗത്തിലാക്കാനാണ് തീരുമാനം. ഈ മാസം […]

Continue Reading

ചക്രവാതച്ചുഴി; ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത. ബുധനാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കുകിഴക്കന്‍ അറബിക്കടലിനും അതിനോടു ചേര്‍ന്ന വടക്കന്‍ കേരളതീരത്തിനും മുകളിലായാണ് ചക്രവാതച്ചുഴി നിലനില്‍ക്കുന്നത്. ഇതിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നതെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള- കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് പോകാന്‍ […]

Continue Reading