ഓൺ ലൈൻ മാധ്യമങ്ങളിലെ ഗ്രുപ്പുകളിൽ നുഴഞ്ഞു കയറി പെൺക്കുട്ടികളെ ശല്യം ചെയ്ത യുവാവിനെ തന്ത്രപൂർവ്വം പിടികൂടി

കൽപ്പറ്റ: ഓൺലൈൻ മാധ്യമങ്ങളിലെ വാട്സ് ആപ് ഗ്രുപ്പുകളിൽ നുഴഞ്ഞു കയറി ഗ്രുപ്പിലെ പെണ്കുട്ടികളുടെ നമ്പർ ഉപയോഗിച്ച് അവരെ ശല്യം ചെയ്തുവരുന്ന യുവാവിനെ തന്ത്രപൂർവ്വം പിടികൂടി പോലീസിൽ ഏൽപ്പിച്ചു. +62 822-7392-0271,+6285262292038. എന്നീ ഇൻ്റർനെറ്റ് നമ്പറുകളിൽ നിന്നാണ് പെൺകുട്ടികളെ വാട്സ് ആപ്പ് വഴി ശല്യം ചെയ്തിരുന്നത്. അശ്ലീല സന്ദേശങ്ങളും ലൈംഗിക ചുവയുള്ള സന്ദേശങ്ങളുമാണ് അയച്ചിരുന്നത്. കുറേ മാസങ്ങളായി ഇത് തുടർന്നതോടെ ഇരകളായ യുവതികളിൽ ഒരാൾ ഭർത്താവിൻ്റെയും സഹ പ്രവർത്തകരുടെയും സഹായത്തോടെ തന്ത്രപൂർവ്വം കമ്പളക്കാട് എത്തിക്കുകയായിരുന്നു. തുടർന്ന് ശിഹാബിനെ പോലീസിൽ […]

Continue Reading

നെറ്റും,വോളിബോളും വിതരണം ചെയ്തു

കാരക്കാമല: കേരള സ്റ്റേറ്റ് വോളിബോൾ അസോസിയേഷൻ നടപ്പിലാക്കുന്ന വോളി ഗ്രാമം പദ്ധതിയുടെ ഭാഗമായി മൂന്നാനകുഴി പാപ്പളശ്ശേരിയിലെ ഉദയ ക്ലബ്ബ് വോളിബോൾ കോച്ചിംഗ് ക്യാബിലേക്ക് കാരക്കാമല സൺറൈസ് വോളി ടീം നല്കുന്ന നെറ്റും, ബോളുകളും സംസ്ഥാന വോളിബോൾ വൈസ് പ്രസിഡൻ്റ് പി.ബി ശിവൻ,സൺറൈസ് വോളി ടീം പ്രസിഡൻ്റ്, അസ്ക്കർ അലി എന്നിവർ ചേർന്ന് വിതരണം ചെയ്തു.വയനാട് ജില്ലാ വോളിബോൾ അസോസിയേഷൻ വൈസ് പ്രസിഡൻ്റ്, അഷറഫ് കാരക്കാമല ,അസോസിയേഷൻ ട്രഷറർ തങ്കച്ചൻ കാട്ടിമൂല, ജോയൻ്റ് സെക്രട്ടറി കെ.ടി മണി ഉദയ […]

Continue Reading

സംസ്ഥാനത്തെ ആകെ ഡോസ് കോവിഡ് വാക്സിനേഷൻ 4 കോടി കഴിഞ്ഞു

സംസ്ഥാനത്ത് ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ കോവിഡ് 19 വാക്സിനേഷൻ 4 കോടി കഴിഞ്ഞതായി (4,02,10,637) ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. വാക്സിനേടുക്കേണ്ട ജനസംഖ്യയുടെ 95.26 ശതമാനം പേർക്ക് (2,54,44,066) ആദ്യ ഡോസ് വാക്സിനും 55.29 ശതമാനം പേർക്ക് (1,47,66,571) രണ്ടാം ഡോസ് വാക്സിനും നൽകി. ദേശീയ തലത്തിൽ ഒന്നാം ഡോസ് വാക്സിനേഷൻ 79.25 ശതമാനവും രണ്ടാം ഡോസ് വാക്സിനേഷൻ 37.31 ശതമാനവുമാകുമ്പോഴാണ് കേരളം ഈ നേട്ടം കൈവരിക്കുന്നത്. കേരളം നടത്തിയ മികച്ച […]

Continue Reading

പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്‌പെഷ്യലിറ്റി നഴ്‌സിങ്

പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്‌പെഷ്യലിറ്റി നഴ്‌സിംഗ് കോഴ്‌സിലേക്കുള്ള പ്രവേശനപരീക്ഷ നവംബർ 14ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ തിരുവനന്തപുരത്ത് നടക്കുമെന്ന് എൽ.ബി.എസ് ഡയറക്ടർ അറിയിച്ചു. അഡ്മിഷൻ ടിക്കറ്റ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ അപേക്ഷാർഥിയുടെ ഹോം പേജിൽ നിന്നും ഡൗൺലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.

Continue Reading

ഗവേഷണ പ്രോജക്റ്റുകളിൽ കരാർ നിയമനം

സംസ്ഥാന ഐ.ടി വകുപ്പിനു കീഴിലുള്ള അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്‌വെയർ കേന്ദ്രത്തിന്റെ (ഐ.സി.ഫോസ്) ഗവേഷണ മേഖലകളായ ഓപ്പൺ ഹാർഡ്‌വെയർ, ഓപ്പൺ ഐ.ഒ.റ്റി, ലാംഗ്വേജ് കമ്പ്യൂട്ടിംഗ്, മെഷീൻ ലേണിംഗ്, അസിസ്റ്റീവ് ടെക്‌നോളജി, ഇ-ഗവണൻസ്, സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് എന്നിവയിലെ പ്രോജക്റ്റുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് രണ്ട് മുതൽ നാല് വർഷം പ്രവൃത്തി പരിചയമുള്ള ബി.ടെക്/ എം.ടെക്/ ബി.ഇ/ എം.ഇ/ ബി.എസ്.സി/ എം.എസ്.സി/ എം.ബി.എ/ എം.എ (ലിങ്ക്യിസ്റ്റിക്‌സ്) ബിരുദധാരികളെ ആവശ്യമുണ്ട്. താത്പര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 15ന് രാവിലെ ഒൻപതിന് കാര്യവട്ടം […]

Continue Reading

സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

കോളജ് വിദ്യാഭ്യാസ വകുപ്പു മുഖേന നടത്തിവരുന്ന വിവിധ സ്‌കോളർഷിപ്പുകൾക്ക് (2021-22) ഓൺലൈനായി അപേക്ഷിക്കാം. സുവർണ ജൂബിലി മെറിറ്റ് സ്‌കോളർഷിപ്പ്, ഡിസ്ട്രിക്റ്റ് മെറിറ്റ് സ്‌കോളർഷിപ്പ്, സ്റ്റേറ്റ് മെറിറ്റ് സ്‌കോളർഷിപ്പ്, ഹിന്ദി സ്‌കോളർഷിപ്പ്, സംസ്‌കൃത സ്‌കോളർഷിപ്പ്, മുസ്ലിം / നാടാർ സ്‌കോളർഷിപ് ഫോർ ഗേൾസ്, മ്യൂസിക് ആൻഡ് ഫൈൻആർട്സ് സ്‌കോളർഷിപ്പ് എന്നിവയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്. കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റായ www.dcescholarship.kerala.gov.in വഴി നവംബർ 30നു മുൻപ് അപേക്ഷിക്കണം. ഓൺലൈനായി അപേക്ഷിച്ച ശേഷം രജിസ്ട്രേഷൻ പ്രിന്റൗട്ടും അനുബന്ധ രേഖകളും ഡിസംബർ […]

Continue Reading

പ്രവസികൾക്ക് 30 ലക്ഷം രൂപ സ്വയം തൊഴിൽ/ ബിസിനസ്സ് വായ്പാ പദ്ധതി

ഒ.ബി.സി/ മതന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരും വിദേശത്ത് ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയവരുമായ പ്രവാസികളിൽ നിന്നും സ്വയം തൊഴിൽ ബിസിനസ് സംരംഭങ്ങൾ ആരംഭിക്കുന്നതിന് സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ റീ-ടേൺ പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു.കാർഷിക/ ഉത്പാദന/ സേവന മേഖലകളിലുള്ള ഏതു സംരംഭത്തിനും വായ്പ ലഭിക്കും. ഡയറി ഫാം, പൗൾട്രി ഫാം, പുഷ്പ കൃഷി, ക്ഷീരോത്പാദനം, സംയോജിത കൃഷി, തേനീച്ച വളർത്തൽ, പച്ചക്കറി കൃഷി, അക്വാകൾച്ചർ, ബേക്കറി, സാനിറ്ററി ഷോപ്പ്, ഹാർഡ്‌വെയർ ഷോപ്പ്, ഫർണ്ണിച്ചർ ഷോപ്പ്, റസ്റ്റോറന്റ്, ബ്യൂട്ടി പാർലർ, […]

Continue Reading

കാലാവസ്ഥ വ്യതിയാനം: ക്ലൈമറ്റ് കഫേ ഇന്ന് കൽപ്പറ്റയിൽ

കൽപ്പറ്റ : കാലാവസ്ഥ വ്യതിയാനത്തെ തുടർന്നുള്ള ദുരന്തങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ തിരിച്ചറിവിൻ്റെ സന്ദേശം പ്രചരിപ്പിക്കുന്നതിന് സംസ്ഥാന വ്യാപകമായി നടന്നു വരുന്ന ക്ലൈമറ്റ് കഫേ ഇന്ന്‌ വൈകുന്നേരം നാലിന് കൽപ്പറ്റയിൽ നടക്കും.സൂര്യ കോംപ്ലക്സിലെ കുഞ്ഞാക്കാൻ്റെ കഞ്ഞിപ്പീടികയിലാണ് പരിപാടി.ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ വയനാട് പ്രകൃതി സംരക്ഷണ സമിതി ,ഹ്യും സെൻ്റർ ഫോർ ഇക്കോളജി ആൻ്റ് വൈൽഡ് ലൈഫ് ബയോളജി, കിസാൻ റേഡിയോ, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നിവയുടെ സഹകരണത്തോടെ നടക്കുന്ന ചായക്കട ചർച്ചയിൽ വിഷ്ണുദാസ് , […]

Continue Reading

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത. വെള്ളിഴായ്ച വരെ വ്യാപകമായി ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. പത്തനംതിട്ട, കോട്ടയം, ഇടുക്കി പാലക്കാട്, മലപ്പുറം , ജില്ലകളിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട് , വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

Continue Reading

മലാല യൂസഫ്സായ് വിവാഹിതയായി

ലണ്ടൻ: പാകിസ്താനി സാമൂഹ്യ പ്രവർത്തകയും സമാധാന നൊബേൽ പുരസ്കാര ജേതാവുമായ മലാല യൂസഫ്സായ് വിവാഹിതയായി. സാമൂഹിക മാധ്യമങ്ങളിൽ മലാല തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്.പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ ഹൈ പെർഫോമൻസ് സെന്റർ ജനറൽ മാനേജർ അസ്സർ മാലികാണ് വരൻ. ബ്രിട്ടണിലെ ബെർമിങ്ഹാമിലുള്ള വീട്ടിൽ വെച്ചായിരുന്നു വിവാഹ ചടങ്ങ്. 24-കാരിയായ മലാലയും കുടുംബവും ബ്രിട്ടണിലാണ് നിലവിൽ താമസിച്ചുവരുന്നത്.

Continue Reading