അത് എനിക്ക് കിട്ടേണ്ട തല്ലായിരുന്നില്ല…

നായിക നായകന്‍ എന്ന പരമ്പരയിലൂടെ ശ്രദ്ധ നേടി മലയാള സിനിമയിലേക്ക് എത്തിയ താരമാണ് വിന്‍സി അലോഷ്യസ്. സുരാജ് വെഞ്ഞാറമൂട് ചിത്രം വികൃതി ആയിരുന്നു താരത്തിന്റെ ആദ്യ സിനിമ. കനകം കാമിനി കലഹം എന്ന ചിത്രമാണ് താരത്തിന്റെതായി റിലീസിന് ഒരുങ്ങുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലറില്‍ അടി കിട്ടുന്ന രംഗത്തെ കുറിച്ച് പറയുകയാണ് താരം ഇപ്പോള്‍.ഗ്രേസ് ആന്റണിയില്‍ നിന്നും തനിക്ക് കിട്ടേണ്ട തല്ലായിരുന്നില്ല അത് എന്ന് സിനിമ കാണുമ്പോള്‍ എല്ലാവര്‍ക്കും മനസിലാകും എന്നാണ് ആ രംഗത്തെ കുറിച്ചുള്ള ചോദ്യത്തിന് വിന്‍സിയുടെ മറുപടി. […]

Continue Reading

പത്മശ്രീ ഏറ്റുവാങ്ങിയതിന് പിന്നാലെ പുരസ്‌കാരത്തെ അപമാനിച്ച് കങ്കണ

കഴിഞ്ഞ ദിവസമായിരുന്നു രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് നടി കങ്കണ റണാവത് പത്മശ്രീ പുരസ്‌കാരം ഏറ്റുവാങ്ങിയത്. ഇതിന് പിന്നാലെ കങ്കണ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയാണ് വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. വീഡിയോയില്‍ കങ്കണ നടത്തിയ വിദ്വേഷ പരാമര്‍ശങ്ങളാണ് ഇതിന് കാരണം.ബെസ്റ്റ് ഓഫ് കങ്കണ എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന് പങ്കുവെച്ചിരിക്കുന്ന വീഡിയോയില്‍, തനിക്ക് ലഭിച്ച ബഹുമതിയില്‍ നന്ദി പറയുന്നതിനൊപ്പം നിരവധി വിദ്വേഷ പരാമര്‍ശങ്ങളാണ് താരം നടത്തുന്നത്. ‘ജിഹാദി’കള്‍ക്കും, ‘ഖാലിസ്ഥാനി’കള്‍ക്കുമെതിരെ നിരന്തരം ‘ശബ്ദമുയര്‍ത്തുന്ന’ ആളാണ് താനെന്നും, രാജ്യത്തിന്റെ പ്രധാന […]

Continue Reading

നെറ്റിയിൽ ചുംബിക്കുന്ന ചിത്രമാണ് മഞ്ജു ടാറ്റൂ ചെയ്തത്

മകൾക്കൊപ്പമുള്ള ചിത്രം കയ്യിൽ ടാറ്റൂ ചെയ്ത് നടി മഞ്ജു പിള്ള . മകള്‍ ദയയുടെ നെറ്റിയിൽ ചുംബിക്കുന്നചിത്രമാണ് മഞ്ജു ടാറ്റൂ ചെയ്തത്. ഇതിന്‍റെ വീഡിയോ‌ മഞ്ജു തന്നെ ഇന്‍സ്റ്റഗ്രാമിലൂടെപങ്കുവയ്ക്കുകയും ചെയ്തു. ചിത്രത്തിനൊപ്പം ‘My Soul’ എന്നും പച്ച കുത്തിയിട്ടുണ്ട്. ഇതാണ് എന്‍റെ ശരീരത്തിലെ ഏറ്റവും മികച്ച സമ്മാനം എന്നാണ് വീഡിയോയ്ക്കൊപ്പം താരം കുറിച്ചത്

Continue Reading

‘വെള്ളരിക്കാപട്ടണ’ ത്തിന്റെ ചിത്രീകരണം തുടങ്ങി

മഞ്ജു വാര്യര്‍-സൗബിന്‍ ഷാഹിര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രമായ ‘വെള്ളരിക്കാപട്ടണ’ത്തിന്റെ ചിത്രീകരണം തുടങ്ങി. മാവേലിക്കര വെട്ടിയാര്‍ പള്ളിയറക്കാവ് ദേവീക്ഷേത്രത്തിലായിരുന്നു പൂജ. മഞ്ജുവാര്യര്‍ ദീപം തെളിയിച്ചു. എം.എസ്.അരുണ്‍ കുമാര്‍ എം.എല്‍.എ സ്വിച്ച് ഓണ്‍ നിര്‍വഹിച്ചു. അഭിരാമി ഭാര്‍ഗവന്‍ ആദ്യ ക്ലാപ്പടിച്ചു.ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിച്ച് മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന ‘വെള്ളരിക്കാപട്ടണ’ത്തിന്റ രചന മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ്. അലക്സ് ജെ.പുളിക്കല്‍ ആണ് ഛായാഗ്രഹണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കെ.ആര്‍.മണി.മഞ്ജുവാര്യര്‍ക്കും സൗബിനും പുറമേ സലിംകുമാര്‍,സുരേഷ്‌കൃഷ്ണ,കൃഷ്ണശങ്കര്‍,ശബരീഷ് വര്‍മ,ഇടവേള ബാബു,അഭിരാമി ഭാര്‍ഗവന്‍,കോട്ടയം രമേശ്,വീണനായര്‍,പ്രമോദ് വെളിയനാട്,ശ്രീകാന്ത് […]

Continue Reading

ഒളിച്ചോടില്ലെന്ന് സ്വപ്ന സുരേഷ്

മാധ്യമങ്ങളിൽ നിന്ന് ഒളിച്ചോടില്ലെന്ന് സ്വപ്ന സുരേഷ്. ന​​യ​​ത​​ന്ത്ര ബാ​ഗേ​​ജ്​ വ​​ഴി സ്വ​​ർ​​ണം ക​​ട​​ത്തി​​യ കേ​​സി​​ൽ ജാമ്യത്തിലിറങ്ങിയ ശേഷം മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അവർ. അമ്മയുമൊത്ത് തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുമെന്നും എല്ലാ സംശയങ്ങൾക്കും മറുപടി ഉണ്ടാകുമെന്നും സ്വപ്ന പറഞ്ഞു.കു​​റേ ​​കാ​​ര്യ​​ങ്ങ​​ൾ പ​​റ​​യാ​​നു​​ണ്ടെ​​ന്ന്​ സ്വ​​പ്​​​ന​​യു​​ടെ മാ​​താ​​വ്​ പ്ര​​ഭ സു​​രേ​​ഷ് നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് അട്ടക്കുളങ്ങര വനിതാ ജയിലിൽനിന്ന് സ്വപ്‌ന പുറത്തിറങ്ങിയത്. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ജൂ​​ലൈ അ​​ഞ്ചി​​ന്​ തി​​രു​​വ​​ന​​ന്ത​​പു​​രം വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ 30 കി​​ലോ സ്വ​​ർ​​ണം ക​​സ്​​​റ്റം​​സ്​ പി​​ടി​​കൂ​​ടി​​യ​​തി​​നെ […]

Continue Reading

കർഷക യൂണിയനുകൾ 29നു പാർലമെന്റിലേക്കു മാർച്ച് നടത്തും

ന്യൂഡൽഹി ഃകേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷക യൂണിയനുകൾ ഈ മാസം 29നു പാർലമെന്റിലേക്കു മാർച്ച് നടത്തും. ഡൽഹി അതിർത്തിയിലെ പ്രതിഷേധം ഒരു വർഷം പിന്നിട്ടതിന്റെ പശ്ചാത്തലത്തിലാണു പാർലമെന്റ് മാർച്ച്. കർഷക യൂണിയനുകളുടെ കൂട്ടായ്മയായ കിസാൻ ഐക്യ മോർച്ചയിലെ 9 അംഗ കമ്മിറ്റിയാണു തീരുമാനം എടുത്തത്.ഗാസിപുർ അതിർത്തിയിൽനിന്നും തിക്രി അതിർത്തിയിൽനിന്നും 29നു കർഷകർ ട്രാക്ടറുകളിൽ പാർലമെന്റിലേക്കു തിരിക്കും. പൊലീസ് എവിടെ തടയുന്നോ, അവിടെ കുത്തിയിരുന്നു പ്രതിഷേധിക്കുമെന്നു കർഷകർ അറിയിച്ചു. വിവാദങ്ങൾക്കു വഴിതെളിച്ച കാർഷിക നിയമങ്ങൾ […]

Continue Reading

ജാഗ്രത തുടരണം; കൊറോണ സുപ്രീം അഡൈ്വസറി കമ്മിറ്റി

കുവൈത്തിൽ കോവിഡ് പ്രതിസന്ധി പൂർണമായി അവസാനിച്ചിട്ടില്ലെന്നും ജാഗ്രത തുടരണമെന്നും കൊറോണ സുപ്രീം അഡൈ്വസറി കമ്മിറ്റി. കുത്തിവെപ്പെടുക്കാത്തവർ ആൾക്കൂട്ടങ്ങളിൽ പ്രവേശിക്കരുതെന്നും ആരോഗ്യ മാർഗനിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തരുതെന്നും അധികൃതർ നിർദേശിച്ചു. പ്രതിരോധ കുത്തിവെപ്പിൽ പുരോഗതി കൈവരിക്കാനായതുകൊണ്ടാണ് കുവൈത്തിൽ കോവിഡ് കേസുകൾ കുറഞ്ഞതെന്നു കൊറോണ സുപ്രീം അഡൈ്വസറി കമ്മിറ്റി ചെയർമാൻ ഡോ. ഖാലിദ് അൽ ജാറുല്ല പറഞ്ഞു. ഇനിയും കുത്തിവെപ്പെടുക്കാൻ ബാക്കിയുള്ളവർ എത്രയും വേഗം മുന്നോട്ടുവരണം. ഗൾഫ് രാജ്യങ്ങളിൽ കോവിഡ് സാഹചര്യം ഏറെ മെച്ചപ്പെട്ടെങ്കിലും വിവിധ രാജ്യങ്ങളിൽ ഇപ്പോഴും രോഗഭീതി […]

Continue Reading

ന്യൂസ് പേപ്പർ ഏജൻസ് അസോസിയേഷൻ പുൽപ്പള്ളി ഏരിയ സമ്മേളനം നടത്തി

പുൽപ്പള്ളി :വയനാട് ന്യൂസ് പേപ്പർ ഏജൻസ് അസോസിയേഷൻ ഏരിയ സമ്മേളനങ്ങളുടെ ഉദ്ഘാടനം പുൽപ്പള്ളിയിൽ എൻ പി എ എ വയനാട് ജില്ലാ സെക്രട്ടറി പങ്കജാക്ഷൻ നിർവഹിച്ചു. ഏരിയാ പ്രസിഡണ്ടായി ഷിജു മാപ്പിളശേരിയേയും സെക്രട്ടറിയായി ആയി എ.കെ. സന്തോഷിനെയും തിരഞ്ഞെടുത്തു. ജില്ലാ ട്രഷറർ സാബു, ബിജു ജോസഫ്, എൻ കരുണാകരൻ, ജോയ് മൂർപ്പനാട്, സിനേഷ് പ്രസംഗിച്ചു.

Continue Reading

കേരളത്തില്‍ ഇന്ന് 6409 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം 972, കൊല്ലം 789, എറണാകുളം 767, തൃശൂര്‍ 734, കോഴിക്കോട് 684, കോട്ടയം 521, കണ്ണൂര്‍ 481, പത്തനംതിട്ട 334, പാലക്കാട് 285, ഇടുക്കി 242, ആലപ്പുഴ 225, മലപ്പുറം 155, വയനാട് 118, കാസര്‍ഗോഡ് 102 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,692 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന […]

Continue Reading

മാനന്തവാടി നഗരസഭ ഡിവിഷനുകളിൽ വാർഡ് തല സഭാ യോഗത്തിന് തുടക്കമായി

മാനന്തവാടി: കോവിഡ് എന്ന മഹാമാരിയിൽ നീണ്ട ഇടവേളയ്ക്ക് ശേഷം മാനന്തവാടി നഗരസഭയിൽ വാർഡ് തല സഭാ യോഗം ആരംഭിച്ചു. മാനന്തവാടി നഗരസഭ പ്രസിദ്ധീകരിച്ച കരട് മാസ്റ്റർ പ്ലാൻ ചർച്ച ചെയ്യ്ത് പൊതുജനങ്ങൾക്കുള്ള ആക്ഷേപങ്ങളും പരാതികളും സ്വീകരിച്ച് മാസ്റ്റർ പ്ലാൻ അന്തിമമാക്കുന്നതിനും, അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി 2022-2023 സാമ്പത്തിക വർഷത്തിലേക്കുള്ള ആക്ഷൻ പ്ലാൻ സംബന്ധിച്ചും, നഗരസഭയുടെ പുതുക്കിയ വസ്തു നികുതിയിനുമേൽ പൊതു ജനങ്ങൾക്കുള്ള പരാതികൾ സമർപ്പിക്കുന്നത് സംബന്ധിച്ചുമുള്ള അജണ്ടകളോടെയാണ് മാനന്തവാടി നഗരസഭ വാർഡ്തല സഭാ യോഗങ്ങൾക്ക് ആരംഭം […]

Continue Reading