മണി രാജഗോപാലിൻ്റെ ‘കാക്കപ്പൊന്നും വളപ്പൊട്ടുകളും’
കവിയും ചിത്രകാരനും നാടകകൃത്തും ഗാനരചയിതാവും അധ്യാപകനുമായ മണി രാജഗോപാലിൻ്റെ കവിതാ സമാഹാരമാണ് ‘കാക്കപ്പൊന്നും വളപ്പൊട്ടുകളും ‘. മൂന്നു പതിറ്റാണ്ടുകാലം വയനാട്ടിലെ വെള്ളമുണ്ട എ.യു.പി സ്കൂളിൽ അധ്യാപകനായിരുന്ന മണി മാഷ് തൻ്റെ വിദ്യാർത്ഥികളെ മുന്നിൽ കണ്ടു കൊണ്ട് പല കാലത്തായി എഴുതിയ കവിതകളാണ് ഈ സമാഹാരത്തിലെ ഒട്ടുമിക്ക കവിതകളും.ചില കവിതകളാകട്ടെ, അധ്യാപനത്തിൽ നിന്ന് വിരമിച്ച ശേഷം എഴുതിയവയും. അതിനാൽ ബാലസാഹിത്യത്തിൻ്റെ ഗണത്തിൽ പെടുത്താവുന്നതും അല്ലാത്തതുമായ കവിതകൾ ഈ സമാഹാരത്തിലുണ്ട്. തത്വചിന്താപരവും സാരോപദേശപരവുമായ കവിതകൾ കൊണ്ട് സമ്പന്നമാണ് ഈ സമാഹാരം. […]
Continue Reading